നേപ്പാളിലെ ബാഗ്ലുംഗ് ജില്ലയില്‍ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയും 5.3 തീവ്രതയും രേഖപ്പെടുത്തി, നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെ ഇന്ത്യയിലെ ഉത്തരാഖണ്ഡില്‍ തുടര്‍ചലനങ്ങള്‍

നേപ്പാളിലെ ബാഗ്ലുംഗ് ജില്ലയില്‍ രണ്ടു വട്ടം ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രതയും 5.3 തീവ്രതയും രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് ബുധനാഴ്ച പുലര്‍ച്ചയോടെ അനുഭവപ്പെട്ടത്.
അധികാരി ചൗറില്‍ പുലര്‍ച്ചെ 1.23ന് ആദ്യ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂകമ്പം 02:07ന് ഖുംഗയില്‍ അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നേപ്പാളിലെ ഭൂചലനത്തിനു പിന്നാലെ ഇന്ത്യയിലെ ഉത്തരാഖണ്ഡില്‍ തുടര്‍ചലനങ്ങളുണ്ടായി. 2.19 ഓടെ 3.1 തീവ്രതയിലാണ് ഭൂമി കുലുങ്ങിയത് .
https://www.facebook.com/Malayalivartha






















