മാര്‍ച്ച് മുതല്‍ പിഎസ്‌സി സേവനങ്ങള്‍ക്കുള്ള അപേക്ഷ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലിലൂടെ മാത്രമാക്കും.... പുതിയ സംവിധാനത്തോടെ നടപടിയിലെ കാലതാമസം ഒഴിവാകും

മാര്‍ച്ച് മുതല്‍ പിഎസ്‌സി സേവനങ്ങള്‍ക്കുള്ള അപേക്ഷ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലിലൂടെ മാത്രമാക്കും. ഉത്തരക്കടലാസ് പുനഃപരിശോധന, ഉത്തരക്കടലാസിന്റെ പകര്‍പ്പ് ലഭ്യമാക്കല്‍, പരീക്ഷ, അഭിമുഖം, പ്രമാണപരിശോധന എന്നിവയുടെ തീയതി മാറ്റല്‍, വിദ്യാഭ്യാസയോഗ്യത കൂട്ടിച്ചേര്‍ക്കല്‍, സ്‌ക്രൈബിന് വേണ്ടിയുള്ള അപേക്ഷ, നിയമന പരിശോധനയ്ക്കുള്ള ഫീസ് അടയ്ക്കല്‍, ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതി എന്നീ അപേക്ഷകളാണ് പ്രൊഫൈലിലൂടെയാക്കിയത്.
നിലവില്‍ തപാല്‍, ഇ മെയില്‍ വഴിയാണ് ഇവയ്ക്ക് അപേക്ഷിക്കേണ്ടത്. പുതിയ സംവിധാനത്തോടെ നടപടിയിലെ കാലതാമസം ഒഴിവാകും.
അപേക്ഷയുടെ തല്‍സ്ഥിതിയും പ്രൊഫൈലിലൂടെ അറിയാം. പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി പണം അടയ്ക്കാനുമാകും. മാര്‍ച്ച് ഒന്നുമുതല്‍ പുതിയ സംവിധാനം നിലവില്‍വരുമെന്ന് പിഎസ്‌സി.
" f
https://www.facebook.com/Malayalivartha






















