സംസ്ഥാനത്ത് രാവിലെയും വൈകുന്നേരവുമായി റേഷന്‍ വിതരണം ക്രമീകരിച്ചിട്ടും ഇ- പോസ് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിതരണത്തില്‍ തടസ്സം...

സംസ്ഥാനത്ത് രാവിലെയും വൈകുന്നേരവുമായി റേഷന്‍ വിതരണം ക്രമീകരിച്ചിട്ടും ഇ- പോസ് സംവിധാനം തകരാറിനെ തുടര്‍ന്ന് റേഷന്‍ വിതരണത്തില്‍ തടസ്സം...
സംസ്ഥാനത്ത് ഇന്നലെ പലയിടത്തും പല തവണ റേഷന്‍ വിതരണം മുടങ്ങി. മാസത്തിന്റെ അവസാന ആഴ്ചയായതിനാല്‍ കടകളില്‍ വളരെ തിരക്കായിരുന്നു. ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിക്കുമ്പോള്‍ ബയോ മെട്രിക് വിവരശേഖരണം നടക്കാതെ വന്നതായിരുന്നു പ്രധാന പ്രശ്നമായിരുന്നത്.
കാര്‍ഡ് ഉടമയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ചുള്ള പകരം സംവിധാനത്തെ ആശ്രയിച്ചത് വിതരണ നടപടികള്‍ വൈകാന്‍ കാരണമായി. ചിലയിടങ്ങളില്‍ ഒ.ടി.പി സംവിധാനവും പ്രവര്‍ത്തിച്ചില്ല.
ഇ- പോസ് തകരാര്‍ തുടര്‍ക്കഥയായതോടെയാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം 7 ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചത്. സെര്‍വറിന്റെ ശേഷിയെ ബാധിക്കാതിരിക്കാനായിരുന്നു ക്രമീകരണം. എന്നിട്ടും തകരാര്‍ തുടരുന്നത് ബി.എസ്.എന്‍.എല്ലിന്റെ സെര്‍വറുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണെന്നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിശദീകരണം.
"
https://www.facebook.com/Malayalivartha






















