വീടിനു മുമ്പില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയേയും ഭര്‍ത്താവിനേയും വീട്ടു മുറ്റത്ത് അതിക്രമിച്ച് കയറി ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍

വീടിനു മുമ്പില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയേയും ഭര്‍ത്താവിനേയും വീട്ടു മുറ്റത്ത് അതിക്രമിച്ച് കയറി ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയിലായി.
നേര്യമംഗലം പിറക്കുന്നം വെള്ളാപ്പാറ സ്വദേശികളായ ബ്ലാങ്കര വീട്ടില്‍ സുമേഷ് (32), കളരിയ്ക്കല്‍ കുടിയില്‍ വീട്ടില്‍ അരുണ്‍ (23), മൂലേക്കുടി വീട്ടില്‍ അഖില്‍ (കടു 21 ), ചെങ്ങന്നൂര്‍ തൊനയ്ക്കാട്ട് ജിന്‍സി ഭവനില്‍ ജിതിന്‍ രാജ് (29) എന്നിവരെയാണ് ഊന്നുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ക്രിസ്തുമസ് രാത്രി പത്ത് മണിയോടെ വെള്ളാപ്പാറ ഭാഗത്താണ് സംഭവം നടന്നത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ് മുഹമ്മദ് റിയാസ്, എസ്.ഐ മാരായ കെ.പി സിദ്ദിഖ്, ഷാജു ഫിലിപ്പ് എ.എസ്.ഐ മാരായ ലെയ്‌സന്‍ ജോസഫ്, പി.ടിസുധീഷ്, എം.എസ്. സജീവ് കുമാര്‍, എസ്.സി.പി.ഒ മാരായ എ.പി.ഷിനോജ്, ഷനില്‍, പി.എ.നസീമ സി.പി.ഒ മാരായ പി.എന്‍ ആസാദ്, ഫൈസല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
അതേസമയം ഡിസംബര്‍ രണ്ടാം വാരം കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം സഹോദരിമാരെ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.
"
https://www.facebook.com/Malayalivartha






















