ഒരു ചക്കയുടെ വില 1010 രൂപ; കൂത്താട്ടുകുളത്ത് കാർഷിക വിപണിയിൽ ചക്കയാണ് താരം

ഒരു ചക്കയുടെ വില 1010 രൂപയായി. കൂത്താട്ടുകുളം കാർഷിക വിപണിയിലാണ് ഇത്രയും രൂപക്ക് ഒരു ചക്ക ലേലത്തിൽ പോയതെന്നാണ് വിവരം. എന്നാൽ ചക്കയ്ക്ക് ആവശ്യക്കാർ ഏറിയതോടെയാണ് ലേലം മുറുകിയത്.
ഇതേതുടർന്ന് അവസാനം കിഴക്കേക്കൂറ്റ് വീട്ടിൽ ചാക്കോച്ചനാണ് 1010 രൂപയ്ക്ക് ചക്ക സ്വന്തമാക്കിയത്. കൂടാതെ 1000 രൂപയ്ക്കും 500 രൂപയ്ക്കും ചക്ക ലേലത്തിൽ പോയി. സാധാരണയായി ചൊവ്വാഴ്കളിലാണു കാർഷിക വിളകളുടെ ലേലം നടക്കുക.
ഇവിടെ വളർത്തു മൃഗങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെ എന്തും ലേലത്തിൽ വയ്ക്കാവുന്നതാണ്. കൂടാതെ കർഷകർക്കു ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂത്താട്ടുകുളം അഗ്രികൾചറൽ മാർക്കറ്റിങ് ആൻഡ് പ്രോസസിങ് സൊസൈറ്റി 2009ലാണു ലേല വിപണി ആരംഭിച്ചത്.
https://www.facebook.com/Malayalivartha






















