സിപിഎംന്റെ പണപ്പെട്ടി ഫണ്ട് റെയ്‌സര്‍ ഇപി മുഖ്യന്റെ മകളും കേന്ദ്രവും വെട്ടിലായി. വെട്ടിതുറന്ന് പറയും.

സിപി എം ന്റെ എല്ലാ പരിപാടികള്‍ക്കും പാര്‍ട്ടിയുടെ ദൈനംദിന കാര്യങ്ങള്‍ ഓടി്ച്ചു കൊണ്ടു പോകുന്നതിനും ആവശ്യമായ ഫണ്ടുകള്‍ ശേഖരിച്ചു നല്കുന്ന പാര്‍ട്ടിയിലെ അതികായനായിരുന്നു ഇ.പി.ജയരാജന്‍. ഫണ്ട് ശേഖരിച്ച് പോളിറ്റ്ബ്യൂറോയ്ക്ക് വരെ എത്തിക്കുന്നത് ഇപിയുടെ കഴിവു കൊണ്ട് മാത്രമാണ്. തലമുതിര്‍ന്ന സഖാക്കളുടെ വീട്ടിലെ കാര്യങ്ങള്‍ക്ക് പോലും പല ബിസിനസുകാരുടെ സഹായം എത്തിക്കുന്നതും ഇദ്ദേഹമായിരുന്നു.
ചുരുക്കത്തില്‍ സിപിഎം ന്റെ ശരിക്കും വ്യവസായം അറിയുന്ന നേതാവാണ്. ഇപിയ്‌ക്കെതിരെ റിസോര്‍ട്ടിലെ നിക്ഷേപത്തിന്റെ പേരില്‍ വിവാദം കത്തി പടരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ബ്ലാംഗ്ലൂരില്‍ വലിയ കമ്പനി സ്ഥാപിക്കാനുള്ള പണം എവിടെ നിന്ന് കിട്ടിയെന്ന് പാര്‍ട്ടിയോട് വെളിപ്പെടുത്തേണ്ടി വരും. അതു പോലെ കണ്ണൂരിലെ പല നേതാക്കളുടെയും ബിസിനസ് സംരംഭങ്ങള്‍ മറനീക്കി പുറത്തു വരുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇ.പിക്കെതിരെ ആരോപണമുന്നയിച്ച പി.ജയരാജനെതിരെ ഇ.പിയെ അനുകൂലിക്കുന്ന വര്‍ സ്വര്‍ണക്കടത്ത് - ഗുണ്ടാ - ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം സംബന്ധിച്ച ആരോപണവും വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പു നടത്തിയെന്ന ഗുരുതര പരാതിയും കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നല്‍കിയിരിക്കെ കണ്ണൂര്‍ വിമാന താവളവുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് ബിസിനസുകളും. സി.ടി ആന്‍ഡ് ട്രാവല്‍ ഏജന്‍സിയില്‍ ഇ.പിയുടെ മകനുള്ള പങ്കാളിത്തവും പരാതിയായി ഉന്നയിക്കാന്‍ സാധ്യതയുണ്ട്.
അനധികൃത സ്വത്തു സമ്പാദനം എന്ന കുറ്റത്തിനാണ് ഇ പി ജയരാജനെ വിമര്‍ശിക്കുന്നതെങ്കില്‍ അതിനു ചുമതലപ്പെടുത്തിയതും പാര്‍ട്ടി തന്നെയാണെന്നാണ് ഇ പിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പാര്‍ട്ടിയുടെയും ബഹുജന സംഘടനകളുടെയും സംസ്ഥാന സമ്മേളനങ്ങള്‍, വ്യാപാരി വ്യവസായി സമിതി സമ്മേളനം വര്‍ഗ ബഹുജന സംഘടനകളുടെ സമ്മേളനങ്ങള്‍ എന്തിനധികം പറയുന്നു 2022 ഏപ്രിലില്‍ കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെയും ഫണ്ട് റെയ്സറില്‍ ഇ പി ജയരാജനാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നവര്‍ .
സാന്‍ഡിയാഗോ മാര്‍ട്ടിന്‍ , ചാക്ക് രാധാകൃഷ്ണന്‍ എന്നിവരില്‍ നിന്നും ദേശാഭിമാനിക്കും പ്ളീനത്തിനുമായി വന്‍തുക പാര്‍ട്ടി നിലപാട് മറികടന്നുകൊണ്ടു വാങ്ങിയിട്ടും ഇ.പി ജയരാജനെതിരെ പാര്‍ട്ടി നടപടി പേരിനു മാത്രം ഒതുക്കിയത് ഇതുകാരണമാണെന്നാണ് വിലയിരുത്തല്‍ :
പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിക്കു വരെ ഫണ്ട് റെയ്സു ചെയ്തു കൊടുത്തിരുന്ന ഇ.പിയെ പൂട്ടിയാല്‍ പാര്‍ട്ടിയിലെ മറ്റു ചില നേതാക്കളും കച്ചവടം മതിയാക്കേണ്ടിവരുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഈ അപകടാവസ്ഥ തിരിച്ചറിഞ്ഞതു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ.പി ജയരാജനെ അനുനയിപ്പിച്ചു നിര്‍ത്തുന്നത്.
ഇപ്പോള്‍ വിമര്‍ശനങ്ങളുടെ ചാട്ടവാറടി കൊണ്ടിട്ടും നിശബ്ദനായി നില്‍ക്കുന്ന ഇ പി ജയരാജന്‍ ് എഴുന്നേറ്റു നിന്നു കാര്യങ്ങള്‍ വിളിച്ചു പറയാന്‍ തുടങ്ങിയാല്‍ തകരുന്നത് പാര്‍ട്ടിയിലെ കെട്ടിപ്പൊക്കിയുണ്ടാക്കിയ ചില നേതാക്കളുടെ മുഖങ്ങളാണെന്ന യാഥാര്‍ത്ഥ്യം സിപിഎം കേന്ദ്ര കമ്മിറ്റി നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്
തൃശുരില്‍ നടന്ന സിഐ. ടി യു സംസ്ഥാന സമ്മേളനത്തിന്റെ മുഴുവന്‍ സമയ സംഘാടകനായിരുന്ന ഇ.പി തന്നെ അങ്ങോട്ടു അടുപ്പിക്കാത്തതാണ് എം.വി ഗോവിന്ദനെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയെ ക്ഷണിക്കുകയും സമ്മേളനത്തില്‍ പങ്കെടുപിക്കുകയും ചെയ്തിട്ടും തൃശുരില്‍ നിറഞ്ഞു നിന്ന ഫ്ളക്സ് ബോര്‍ഡുകളില്‍ ഒരിടത്തും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിട്ടും എം.വി ഗോവിന്ദന്റെ ചിത്രമുണ്ടായിരുന്നില്ല.
ഇതു കൂടാതെ താന്‍ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം എല്‍.ഡി.എഫ് കണ്‍വീനറായ ഇ.പി പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതും എം.വി ഗോവിന്ദന് ക്ഷീണമായി. ഇതിന്റെയൊക്കെ കണക്കാണ് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട പി.ജയരാജനിലൂടെ തീര്‍ത്തത്.
പുറത്തു വരുന്ന വിവരം അനുസരിച്ച് ഇപിയുടെ ഭാര്യ ഇന്ദിരയ്ക്കും മകന്‍ ജെയ്‌സണുമാണ് വൈദേഹത്തിലെ ഭൂരിഭാഗം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്. ഏകദേശം 99 ലക്ഷത്തിന് മുകളിലാണ് നിലവിലെ ഓഹരി മൂല്യം. എന്നാല്‍ വൈദേഹത്തിലെ നടത്തിപ്പുകാര്‍ ജെയ്‌സണ് പത്ത് ലക്ഷം രൂപയുടെ ഓഹരി മാത്രമാണുള്ളതെന്ന വിവരം പുറത്തു വിട്ടിട്ടുണ്ട്. ഇപിയുടെ ഭാര്യ ഇന്ദിരയുടെ ഓഹരിയുടെ വിവരം പുറത്തു വിടാന്‍ തയ്യാറായിട്ടില്ല.
പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ പണത്തിന്റെ ആവശ്യം വരുമ്പോഴെല്ലാം ഇപിയെയാണ് ചുമതലപ്പെടുത്തുന്നത്. ഏത് മുതലാളിമാരില്‍ നിന്നാണ് പണം വാങ്ങിയതെന്ന് പാര്‍ട്ടി നാളിതുവരെ ഇപിയോട് ചോദിച്ചിട്ടില്ല. ചോദിക്കുമ്പോഴെല്ലാം പാര്‍ട്ടിക്കും നേതാക്കള്‍ക്കുമായി ലക്ഷങ്ങളും കോടികളും പിരിച്ചെത്തിക്കുന്ന ഇപിയെ അത്രപെട്ടെന്ന് തഴയാന്‍ പാര്‍ട്ടിക്കാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
https://www.facebook.com/Malayalivartha






















