സിപിഎംന്റെ മുഖത്ത് നോക്കി പൊതുജനം ചോദിക്കുന്നു നാണമുണ്ടോ നിങ്ങള്‍ക്ക്. നിങ്ങള്‍ക്കെന്തെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടോ. എന്തിനുവേണ്ടിയായിരുന്നു സരിത നായരെ കൊണ്ട് നടന്ന് സംസ്ഥാനത്തിന്റെ സമാധാനം തകര്‍ത്തതെന്ന് ചോദ്യത്തിന് സിപിഎംമും എല്‍ഡിഎഫും ഉത്തരം പറഞ്ഞേ മതിയാകു

സിപിഎംന്റെ മുഖത്ത് നോക്കി പൊതുജനം ചോദിക്കുന്നു നാണമുണ്ടോ നിങ്ങള്‍ക്ക്. നിങ്ങള്‍ക്കെന്തെങ്കിലും രാഷ്ട്രീയ മര്യാദയുണ്ടോ. എന്തിനുവേണ്ടിയായിരുന്നു സരിത നായരെ കൊണ്ട് നടന്ന് സംസ്ഥാനത്തിന്റെ സമാധാനം തകര്‍ത്തതെന്ന് ചോദ്യത്തിന് സിപിഎംമും എല്‍ഡിഎഫും ഉത്തരം പറഞ്ഞേ മതിയാകു. കാരണം കേരളം കണ്ടിട്ടുള്ളതില്‍ വലിയ സമരങ്ങളും പൊതുമുതല്‍ നശിപ്പിക്കലും അതിനേക്കാളേറേ ശക്തമായ സര്‍ക്കാര്‍ പ്രതിരേധവും തീര്‍ത്തത് സോളാര്‍ കേസിലായിരുന്നു.
സോളാര്‍ കേസിലെ അവസാനത്തെ എഫ് ഐ ആറും സിബി ഐ മടക്കുന്നതോടെ സിപിഎം ഉന്നയിച്ച എന്തെങ്കിലും ആരോപണം തെളിയിക്കാനായോയെന്ന് സ്വയം നിരീക്ഷിക്കേണ്ടതാണ്. രാഷ്ട്രീയ അന്തതയുടെ പേരില്‍ പിണറായി വിജയന്‍ നേത്ൃത്വം നല്കിയ സിപിഎം കേരളത്തില്‍ നാലഞ്ച് വര്‍ഷം കാട്ടികൂട്ടിയ പേകൂത്തുകള്‍ സരിതയും സോളാര്‍ വിഷയവുമായിരുന്നു.
സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന് സാമ്പത്തി നഷ്ടമോ, സര്‍ക്കാരുമായി സരിത സോളാര്‍ സ്ഥാപിക്കാന്‍ കരാറില്‍ ഏര്‍പ്പെടുകയോ ചെയ്തിരുന്നില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരും സ്വാധീനവും ബന്ധവും ഉപയോഗിച്ച് സരിത കോടീശ്വരന്‍മാര്‍ക്ക് സോളാര്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോടികളും ലക്ഷങ്ങളും വാങ്ങിച്ചു എന്നതാണ് വസ്തുത. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫിനോട് ഉണ്ടാക്കിയ ബന്ധം ഉപയോഗിച്ച് നാടുനീളെ പണപിരിവ് നടത്താനുള്ള പദ്ധതികള്‍ ഓരോന്നായി പൊളിഞ്ഞത് സരതിയക്കെതിരെ ഒറ്റപ്പാലം പോലീസിന ്‌ലഭിച്ച പരാതിയ്ക്ക് ശേഷമാണ്.
ഏറ്റവും ഒടുവിലായി സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കും സി.ബി.ഐ.യുടെ ക്ലീന്‍ചിറ്റ്. പീഡന ആരോപണത്തിന് തെളിവില്ലെന്ന് സി.ബി.ഐ. സി.ജെ.എം. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ സര്‍ക്കാര്‍ കൈമാറിയ എല്ലാ കേസിലെയും പ്രതികളെ സി.ബി.ഐ. കുറ്റവിമുക്തരാക്കി.
ക്ലിഫ് ഹൗസില്‍വെച്ച് ഉമ്മന്‍ ചാണ്ടിയും മസ്‌കറ്റ് ഹോട്ടലില്‍വെച്ച് അബ്ദുള്ളക്കുട്ടിയും പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ ഈ രണ്ട് കേസുകളിലും തെളിവില്ലെന്നാണ് സി.ബി.ഐ. കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ പറയുന്നത്. നേരത്തേ ഹൈബി ഈഡന്‍, എ.പി. അനില്‍കുമാര്‍, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ് തുടങ്ങിയവര്‍ക്കെതിരേയും സമാനമായ ആരോപണമുണ്ടായിരുന്നു. ആരോപണവിധേയരായ ഓരോരുത്തര്‍ക്കെതിരേയും വ്യത്യസ്തമായ എഫ്.ഐ.ആര്‍. ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്കെല്ലാവര്‍ക്കെതിരേയും പരാതിക്കാരി ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സി.ബി.ഐ. കണ്ടെത്തുകയായിരുന്നു.
നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സി.ബി.ഐ.ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചിരുന്നു. പിന്നാലെ കേസ് സി.ബി.ഐ.ക്ക് കൈമാറി. സോളാര്‍ കേസുമായി ബന്ധപ്പെട്ട സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളാണുണ്ടായിരുന്നത്.
കേരളത്തെ പിടിച്ചു കുലുക്കിയ പെരിയ കൂട്ടക്കൊല കേസ് ഉള്‍പ്പടെ നിരവധി വിഷയങ്ങളില്‍ സിബി ഐ അന്വേഷണത്തെ കോടികള്‍ ഖജനാവില്‍ നിന്ന് ചിലവാക്കി എതിര്‍ത്തു കൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാര്‍ സരിത കേസ് സിബി ഐയ്ക്ക് വിട്ടത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. സംസ്ഥാനത്തെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കാന്‍ കഴിയാത്ത കേസ് സിബി ഐ യ്ക്ക് വിട്ടെങ്കിലും അവരും തോല്വി സമ്മതിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി ക്ലീഫ് ഹോസില്‍ വെച്ച് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നാണ് സരിതയുടെ പരാതി. എന്നാല്‍ പരാതിയില്‍ പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നെന്ന വിവരമാണ് സിബി ഐ വെളിപ്പെടുത്തിയിരുക്കുന്നത്.
പരാതിയില്‍ പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നെന്ന് പറയാന്‍ സിബി ഐ എടുത്തത് എട്ടു വര്‍ഷമാണ്. ഇത് കണ്ടെത്താന്‍ കേരള പോലീസിന് കഴിയാതത്തു കൊണ്ടല്ല., മറിച്ച് സരിതയും സോളാറും ലൈവായി നിറുത്തുകയെന്ന സിപിഎം ന്റെ അജന്‍ഡയായിരുന്നു ഇതിന് പിന്നില്‍.
https://www.facebook.com/Malayalivartha






















