എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തേക്കും....പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതിയില്‍ ഇ പി തന്റെ നിലപാട് പാര്‍ട്ടിയെ അറിയിച്ചേക്കുമെന്ന് സൂചന

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കും. ഇതിനായി ഇ പി ജയരാജന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തും. പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതിയില്‍ ഇ പി തന്റെ നിലപാട് പാര്‍ട്ടിയെ അറിയിച്ചേക്കുമെന്ന് സൂചന.
തിരുവനന്തപുരത്ത് പോകുന്നതില്‍ എന്താണ് പ്രശ്‌നം, താന്‍ കേരളം മുഴുവന്‍ യാത്ര ചെയ്യുന്ന ആളാണെന്നായിരുന്നു ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.
അതേസമയം, ഇ പി ജയരാജനെതിരായ ആരോപണം ദില്ലിയില്‍ തുടരുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ഇന്ന് ഉയര്‍ന്നുവന്നേക്കും. ഇക്കാര്യം ആരെങ്കിലും ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാമെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha






















