പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ കാർ കൊണ്ട് ഇടിച്ചിട്ടശേഷം 20 കിലോ കഞ്ചാവുമായി കടന്നു; കേസിലെ പ്രതി പിടിയിൽ

വെള്ളറടയിൽ പൊലീസ് വാഹനം ഇടിച്ചിട്ട് കഞ്ചാവുമായി കടന്ന കേസിലെ പ്രതിയെ പിടികൂടി. സംഭവത്തിൽ വെള്ളറട കാരമൂട് അമ്പലത്തുവിളാകം പ്രിൻസ് ഭവനിൽ പ്രശാന്ത് രാജാണ് (32)പിടിയിലായത്. ഇയാളെ വെള്ളറട പൊലീസാണ് പിടികൂടിയത്.
സംഭവ ദിവസം തമിഴ്നാട് തേനി കടമലകുണ്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ കാർ കൊണ്ട് ഇടിച്ചിട്ടശേഷം 20 കിലോ കഞ്ചാവുമായി ഇയാൾ കടന്നു കളയുകയായിരുന്നു. ഇതിനു പിന്നാലെ വെള്ളറടയിലെത്തി സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വെള്ളറട പൊലീസ് നടത്തിയ തെരച്ചിലിലാണ് ഒളിസങ്കേതത്തിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം പൊലീസ് എത്തിയത് കണ്ടതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ ഒന്നര കിലോമീറ്ററോളം ദൂരം ഓടി. തുടർന്ന് ഇയാളെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. നേത്തെ പ്രതിയെ അന്വേഷിച്ച് നിരവധി തവണ തമിഴ്നാട് പൊലീസ് കേരളത്തിന്റെ പലഭാഗങ്ങളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇയാൾ തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി കേസിലെ പ്രതിയാണ്. തുടർന്ന് വെള്ളറട പ്രതിയെ ഇയാളെ തമിഴ്നാട് പൊലീസിന് കൈമാറി. കേസിൽ വെള്ളറട സി.ഐ മൃദുൽ കുമാർ, എ.എസ്.ഐ അജിത് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സജിൻ, പ്രദീപ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha






















