സഖാവെന്ന് കേട്ടാല്‍ ഓടിയൊളിക്കണം സ്ത്രീകള്‍ ഇല്ലെങ്കില്‍ മാനം നെറ്റില്‍ കയറും.

തുടര്‍ ഭരണം വരുത്തിവെച്ച വിന ഇടതുപക്ഷത്തെ വല്ലാതെ അപകടത്തിലാക്കിയിരിക്കുകയാണ്. തുടര്‍ഭരണത്തില്‍ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും അഹങ്കാരികളും അഴിമതിക്കാരുമായി മാറിയിരിക്കുന്നെന്ന സംസ്ഥാന കമ്മിറ്റി വിലയിരുത്തലിന് പിന്നാലെ വന്നത് തലമുതിര്‍ന്ന നേതാവ് ഇ.പി.ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദന കഥകളാണ്. പാര്‍ട്ടിയില്‍ അടിമുടി ശുദ്ധി കലശത്തിന് മുതിര്‍ന്ന സംസ്ഥാന സെക്രട്ടിറി എം.വി.ഗോവിന്ദനാണെങ്കില്‍ കടലിനും ചെകുത്താനും ഇടയില്‍പെട്ട അവസ്ഥയായി.
പാര്‍ട്ടിയിലെ കള്ള നാണയങ്ങളെ വളര്‍ത്തുന്നതും അഴിമതി അക്രമവാസകളിലേയ്ക്ക് തിരിച്ചു വിടുന്നതും പാര്‍ട്ടി നേതാക്കള്‍ തന്നെയാണെന്ന വിലയിരുത്തലാണ് ഏറ്റവും ഒടുവില്‍ എത്തി നില്ക്കുന്നത്. വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മിറ്റിയിലെ യുവനാതാവ് നടത്തിയ പോക്‌സോ അക്രമം പാര്‍ട്ടിയെ വലിയ പ്രതിരോധത്തിലാക്കി. എട്ട് പ്രവര്‍ത്തകരാണ് കേസില്‍ പ്രതികളായത്. അവരെ ര്കഷിക്കാന്‍ ശ്രമിച്ച ലോക്കല്‍ കമമിറ്റി സെക്രട്ടറിയെ ഉള്‍പ്പടെ തെറിപ്പിച്ചെങ്കിലും അതു കൊണ്ടൊന്നും പാര്‍ട്ടിക്കേറ്റ മുറിവുകള്‍ ഉണക്കാന്‍ കഴിയില്ല. പോക്‌സോ കേസിലെ പ്രതിയുടെ മൊബൈലില്‍ മുപ്പതിലധികം സ്ത്രീകളുടെ ദൃശ്യങ്ങളുണ്ടെന്നെത് പാര്‍ട്ടി ബന്ധം ഉപയോഗിച്ച് കാട്ടികൂട്ടുന്ന രതിവൈകൃതങ്ങളാണ് പുറത്തു കൊണ്ടു വന്നത്.
സമാന സംഭവമാണ് ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായത്. ആലപ്പുഴയില്‍ സത്രീകള്‍ക്ക് സഖാക്കളെ കരുതി കുളിമുറിയില്‍ പോലും കുളിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. വീട്ടിലിരിക്കുന്ന സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങള്‍ നാട്ടിലാകെ പ്രചരിപ്പിച്ച് സുഖം കണ്ടെത്തുന്ന സഖാക്കളുടെ അവസ്ഥയെന്തെന്ന് വ്യക്തമല്ല. മലപ്പുറത്ത് വഴിതെറ്റി അലഞ്ഞ ഭിന്നശേഷിക്കാരി പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയവരും പാര്‍ട്ടി പ്രവര്‍ത്തകരെന്നറിയുമ്പോഴാണ് തുടര്‍ ഭരണത്തിന്റെ അഹങ്കാരം വെളിവാകുന്നത്.
അടുത്ത ദിവസങ്ങളില്‍ നടന്ന സംഭവങ്ങളാണ് ഇതൊക്കെ എന്നാല്‍ എല്ലാ ദിവസം വാര്‍ത്തകളില്‍ നിറയുന്നുണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുടെ സത്രീഅധിക്ഷേപവും പീഡനങ്ങളും. സത്രീസമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ നിരന്തരം സ്ത്രീകളെ വേട്ടയാടി കൊണ്ടിരിക്കുന്നതിന്റെ കാഴ്ചയാണ് കേരളം കാണുന്നത്.
സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ച സംഭവം പുറത്തായതോടെ ഏരിയ കമ്മിറ്റിയില്‍ ഇതുവരെ ഈ അംഗത്തെ അനുകൂലിച്ചിരുന്നവര്‍ തന്നെ ഇന്നലെ പരസ്യമായി എതിര്‍ത്തു. ആരോപണവിധേയനു വേണ്ടി വാദിക്കാന്‍ ആളില്ലാതായി. പലരും ക്ഷോഭിച്ചാണ് ഇയാള്‍ക്കെതിരെ സംസാരിച്ചത്. ഒരു മണിക്കൂര്‍ നേരത്തെ നടപടിയെടുത്താല്‍ അത്രയും നല്ലത് എന്ന വിധത്തിലുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു. യോഗം ഒറ്റക്കെട്ടായാണ് നടപടി ആവശ്യപ്പെട്ടത്. കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയപ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ ഇയാളെ പിടികൂടി 'കൈകാര്യം' ചെയ്‌തെന്നും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നു പരിശോധിച്ചപ്പോഴാണ് മുപ്പതിലേറെ സ്ത്രീകളുടെ വിഡിയോ കണ്ടെത്തിയതെന്നുമാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
സ്ത്രീകളുമായുള്ള വിഡിയോ കോളുകള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചതും ഇയാളുടെ ഫോണില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു വിഡിയോ ആര്‍ക്കോ കൈമാറിയപ്പോള്‍ അബദ്ധത്തില്‍ കുറേയെണ്ണം ഒന്നിച്ച് അയച്ചുപോയെന്നും തുടര്‍ന്നാണ് ഫോണ്‍ ബലമായി പരിശോധിച്ചതെന്നും ഒരു വിഭാഗം പറയുന്നു. അതല്ല ഫോണ്‍ അബദ്ധത്തില്‍ താഴെ വീണപ്പോള്‍ വീഡിയോകള്‍ മറ്റുള്ളവര്‍ കണ്ടെന്നു പറയുന്നു.
സ്ത്രീകളുടെ വിഡിയോ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ഒന്നര മാസം മുന്‍പ് ഇയാള്‍ക്കെതിരെ ഒന്നിലേറെ പരാതികള്‍ പാര്‍ട്ടിക്കു മുന്നില്‍ എത്തിയിരുന്നു എന്നാണ് വിവരം. അന്നും പാര്‍ട്ടിയില്‍ ചര്‍ച്ചയായെങ്കിലും വിഭാഗീയതയുടെ പേരില്‍ ഇയാളെ ചിലര്‍ സംരക്ഷിച്ചെന്ന് വിമര്‍ശനമുണ്ട്. പരാതികള്‍ അതിശയോക്തി കലര്‍ന്നതാണെന്നാണ് നേതാക്കള്‍ പലരും കരുതിയത്. ഇപ്പോള്‍ തെളിവു സഹിതം ബോധ്യപ്പെട്ടതോടെ അന്വേഷണമല്ലാതെ വഴിയില്ലെന്നു വന്നു.
പാര്‍ട്ടിക്കു വലിയ നാണക്കേടുണ്ടാക്കിയ സംഭവം ചര്‍ച്ച ചെയ്യാന്‍ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ പങ്കെടുത്ത അടിയന്തര യോഗം ഇന്നലെ വൈകിട്ടാണ് ചേര്‍ന്നത വനിതാ പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ ദൃശ്യങ്ങളാണ് പ്രവര്‍ത്തകര്‍ തന്നെ ഏരിയ കമ്മിറ്റിയംഗത്തിന്റെ ഫോണില്‍നിന്നു കണ്ടെത്തിയത്.
സമാനമായ പരാതികള്‍ ഇയാള്‍ക്കെതിരെ നേരത്തെയും ഉയര്‍ന്നിട്ടുണ്ടെങ്കിലും നേതൃത്വത്തില്‍ ചിലര്‍ നടപടിയില്‍നിന്നു രക്ഷിക്കുകയായിരുന്നെന്ന് ആരോപണമുണ്ട്.ജില്ലാ നേതൃത്വത്തിനു പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനാല്‍ സ്ത്രീകളില്‍ ഒരാള്‍ രണ്ടാഴ്ച മുന്‍പ് നേരിട്ടു സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു.
കുട്ടികളെ ഉമ്മാക്കി പറഞ്ഞ് പേടിപ്പിക്കുന്നതു പോലെ ഇപ്പോള്‍ സഖാക്കളുടെ പേര് പറഞ്ഞാണ് പെണ്‍കുട്ടികളെ പേടിപ്പിച്ചു നിറുത്തുന്നതെന്ന ചെല്ല് സാര്‍വ്വത്രികമായി കഴിഞ്ഞു.
https://www.facebook.com/Malayalivartha






















