കുഞ്ഞാലികുട്ടി കയ്യൊഴിഞ്ഞു! ചാടിത്തുള്ളി കോൺഗ്രസ് ! മുഖ്യന്റെ മുട്ടിടിച്ചു വീണു!കലിതുള്ളി സഖാക്കൾ! കുഞ്ഞാലിക്കുട്ടിയും, മുനവറലി ശിഹാബ് തങ്ങളും ദേശാഭിമാനി വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ല

ഇപി ജയരാജന്‍ വിഷയം സംസ്ഥാനത്ത് കത്തുന്നതിനിടെ സിപിമ്മിനെ കയ്യൊഴിഞ്ഞ് കുഞ്ഞാലികുട്ടി. ഇപി ജയരാജന്‍ വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍ വിവാദമായതിന് പിന്നാലെ, ദേശാഭിമാനി വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്നും പികെ കുഞ്ഞാലിക്കുട്ടി പിന്‍മാറിയാതായി റിപ്പോർട്ട്. ഇപ്പോൾ മലപ്പുറത്ത് നടക്കുന്ന പരിപാടിയില്‍ നിന്നാണ് പിന്‍മാറിയിരിക്കുന്നത്.
അതേസമയം നേരത്തെ ഇപി ജയരാജന്‍ വിഷയം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് കുഞ്ഞാലിക്കുട്ടി നിലപാടെടുത്തിരുന്നു. ഇതോടെ മുസ്ലീം ലീഗില്‍, കെഎം ഷാജി അടക്കമുള്ളവര്‍ ഇതിനെ ചോദ്യം ചെയ്ത് രംഗത്ത് എത്തി.
ഇതിനു പിന്നാലെ കുഞ്ഞാലിക്കുട്ടിയും നിലപാട് മാറ്റിയിരുന്നു. മാത്രമല്ല ഈ പ്രശ്‌നങ്ങള്‍ക്കിടെയാണ് അദ്ദേഹം സിപിഎം പരിപാടിയില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചത്. എന്നാൽ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാണിച്ചാണ് വരാന്‍ പറ്റില്ലെന്ന് കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചത്. ഇതേസമയം പാര്‍ട്ടിയില്‍ നിന്നുള്ള സമ്മര്‍ദമാകാം പിന്‍മാറ്റത്തിന് കാരണം എന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha






















