കെ.എസ്.ആര്‍.ടി.സി ബസില്‍ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം.... പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍ വന്നേക്കും

കെ.എസ്.ആര്‍.ടി.സി ബസില്‍ ഫോണ്‍പേയിലൂടെ ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍ വന്നേക്കും. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും.
പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി. സംസ്ഥാനമാകെ ഡിജിറ്റലായി കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിന്‍ പ്രദേശങ്ങളിലെ കൊച്ചു പീടികകള്‍ മുതല്‍ ഷോപ്പിംഗ് മാളുകളില്‍ വരെ ഓണ്‍ലൈന്‍ പെയ്‌മെന്റ് രീതികളുണ്ട്.
കെ എസ് ആര്‍ ടി സിയും ഉപഭോക്തൃ സൗഹാര്‍ദ്ദ പാതയിലേക്ക് കടക്കുകയാണ്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗതാഗതി മന്ത്രി ആന്റണി രാജു നിര്‍വഹിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















