പോൺ സൈറ്റുകൾക്ക് അടിമയായ ഓൺലൈൻ ജ്യോത്സ്യൻ': കുടുംബ പ്രശ്നങ്ങൾ മാറാൻ നഗ്നപൂജയ്ക്കായി യുവതികളുടെ നഗ്നദൃശ്യങ്ങൾ കൈക്കലാക്കിയ വ്യാജ ജ്യോൽസ്യൻ സുബീഷിനെക്കുറിച്ച് പുറത്ത് വരുന്നത് ഇങ്ങനെ...

സോഷ്യൽ മീഡിയയിൽ മന്ത്രവാദിനി എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ച വ്യാജ ജ്യോത്സ്യൻ കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷിനെകുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സോഷ്യൽ മീഡിയ വഴി പൂജയ്ക്ക് എന്ന പേരിൽ സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങൾ കൈക്കലാക്കി പ്രചരിപ്പിച്ചതിനാണ് ഇയാൾ പിടിയിലായത്. പലസ്ത്രീകളുടെയും നഗ്‌നദൃശ്യങ്ങൾ ഇയാളുടെ കയ്യിലുണ്ടെന്നാണ് സംശയം. ഫെയ്‌സ് ബുക്കിന്റെ സാധ്യത ഉപയോഗപ്പെടുത്തി നാട്ടിൻ പുറത്തെ സ്ത്രീകളെയാണ് സുബീഷ് വലയിലാക്കിയിരുന്നത്.
പ്ലംബിംഗാണ് ജോലി ചെയ്തിരുന്ന ഇയാൾ ഈ പണി നിർത്തി സോഷ്യൽ മീഡിയയിൽ മന്ത്രവാദിനി എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ് നടത്തുകയായിരുന്നു. കുളിക്കടവിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. പോൺ സൈറ്റുകൾക്ക് അടിമയായതു മുതലാണ് സുബീഷിൽ ഈ മാറ്റാമെന്ന് നാട്ടുകാർ പറയുന്നു. കുട്ടിക്കാലത്തെ അച്ഛൻ മരിച്ചതോടെ രണ്ടാനച്ഛന്റെ തണലിലാണ് സുബീഷ് വളർന്നത്.
റബ്ബർ ടാപ്പിങ് തൊഴിലാളിയായ രണ്ടാനച്ഛനെ സഹായിക്കാൻ കുട്ടിക്കാലത്ത് പോകുമായിരുന്നു. സ്‌ക്കൂൾ വിദ്യാഭ്യാസ കാലത്ത് അന്തർ മുഖനായിരുന്ന പ്രതി അന്ന് കുഴപ്പക്കാരനും ആയിരുന്നില്ല. പ്രായ പൂർത്തിയായതോടെ ചില്ലറ പണികൾക്കൊക്കെ പോയി സ്മാർട്ട്‌ഫോൺ കൈവശപ്പെടുത്തി, ഫെയ്‌സ് ബുക്ക് അക്കൗണ്ടും തുടങ്ങി. ഇങ്ങനെയാണ് സൈബർ ജ്യോത്സ്യൻ ആയി സുബീഷ് അവതരിക്കുന്നത്. ഇതിനിടെ വിവാഹവും കഴിഞ്ഞു.
പരസ്പരം അറിയുന്ന തൊട്ടടുത്തുള്ള സ്ത്രീകളെ വരെ സൈബർ ജ്യോതിഷിയായി വേഷം കെട്ടി സുബീഷ് പറ്റിച്ചു. സ്ത്രീകളെ പറഞ്ഞു വിശ്വസിപ്പിക്കാൻ അസാമാന്യ കഴിവ് ഉണ്ടായിരുന്ന സുബീഷിന്റെ കെണിയിൽ കൂടുതൽ സ്ത്രീകൾ പെട്ടതായി സംശയം ഉണ്ട്. നഗ്‌നപൂജ ചെയ്യാനായി നഗ്‌നചിത്രം നിരവധി പേരിൽ നിന്നും സുബീഷ് കൈ പറ്റിയെന്നും വിവരമുണ്ട്.
കൂടാതെ നാട്ടിലെ തന്നെ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫിങ് നടത്തി. പ്രചരിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നതായി വിവരമുണ്ട്. ജാതകദോഷം ഒഴിവാക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഇയാൾ പലപ്പോഴും സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ കൈക്കലാക്കിയിരുന്നത്. നെയ്യാർഡാം സ്വദേശിനിയുടെ പരാതിയിൽ റൂറൽ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ഫേസ്ബുക്ക് ഉൾപ്പെടെയുള്ള പല സോഷ്യൽ മീഡിയ ആപ്പുകളിലൂടെയും സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ തുടങ്ങിക്കൊണ്ടായിരുന്നു വ്യാജ ജ്യോത്സ്യന്റെ തട്ടിപ്പ്. ആനിഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളിലാണ് കൂടുതൽ തട്ടിപ്പുകളും. കുടുംബ പ്രശ്നങ്ങൾ മാറാൻ വേണ്ടിയുള്ള നഗ്നപൂജ ചെയ്യാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു കൊണ്ടായിരുന്നു സുധീഷ് നഗ്നചിത്രങ്ങളും വീഡിയോകളും വാങ്ങിയിരുന്നത്. എന്നാൽ തന്റെ കയ്യിലുള്ള യുവതികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഇയാൾ മറ്റ് സൈറ്റുകളിലൂടെ പ്രചരിപ്പിക്കുകയാണ് ചെയ്തത്.
അത്തരത്തിൽ നെയ്യാർ ഡാം സ്വദേശിനിയായ സ്ത്രീയോട് ചാറ്റ് ചെയ്യുകയും അവരുടെ ഭർത്താവും കുഞ്ഞും മരണപ്പെട്ടു പോകാൻ സാധ്യതയുണ്ട് എന്നുമൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ നഗ്നചിത്രങ്ങളും വീഡിയോകളും നഗ്നപൂജയ്ക്ക് വേണ്ടി ആണെന്നും പറഞ്ഞ് സ്ത്രീയിൽ നിന്നും വാങ്ങിച്ചത്. ഭർത്താവും കുഞ്ഞും മരിക്കുമെന്ന് വിശ്വസിപ്പിച്ച് നഗ്നഫോട്ടോകളും വീഡിയോയും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ചാറ്റുകളിൽ വിശ്വസിച്ച യുവതി ഫോട്ടോയും വീഡിയോയും കൈമാറി.
ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിനും സുഹൃത്തുക്കൾക്കും അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ ഫോട്ടോകളും വീഡിയോകളും ഫേസ് ബുക്ക്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ പ്രചരിപ്പിക്കുകയായിരുന്നു.
ഇത് മനസ്സിലാക്കിയതോടെയാണ് യുവതി പോലീസിന് പരാതി നൽകിയത്. ശേഷം തിരുവനന്തപുരം റൂറൽ പോലീസ് മേധാവിയായ ശില്പ ഐ പി എസിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം റിപ്പോർട്ട് ബ്യൂറോ പോലീസ് സൂപ്രണ്ട് വിജയകുമാർ, സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് ജി എസ്, സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം, അദീൻ അശോക്, ബീന എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha






















