ഇത് വരെ ആ ബിൽ കണ്ടിട്ടില്ല; വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല; എല്ലാം വ്യക്തമായി പരിശോധിക്കുന്നുണ്ട്; ചാൻസലർ ബില്ലിൽ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ചാൻസലർ ബില്ലിൽ നിർണായകമായ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ് ഗവര്‍ണര്‍. താൻ ബിൽ ഇത് വരെ കണ്ടിട്ടില്ല എന്ന ഗവർണറുടെ നിർണായക പ്രതികരണം ഏറ്റവും പുതിയതായി പുറത്ത് വരികയാണ് . അദ്ദേഹം അങ്ങനെ പറയാൻ കാരണമുണ്ട്. അതായത് ലെജിസ്ലെറ്റിവ് അസ്സംബ്ലിയിൽ പാസ്സാക്കിയ ഈ ബിൽ ഗവർണറുടെ ഒപ്പിനായി അദ്ദേഹം രാജ്ഭവനിൽ ഉണ്ടായിരുന്ന സമയത്ത് അയക്കാൻ സർക്കാരിന് സാധിച്ചിരുന്നില്ല, കാരണം ചില നിയമ വശങ്ങൾ ഒക്കെ പരിശോധിക്കുകയിരുന്നു.
അതിനു ശേഷമാണ് ബിൽ രാജ്ഭവനിലേക്ക് അയച്ചത്. അപ്പോഴേക്കും ഗവർണർ പോയിരുന്നു. അദ്ദേഹം ഇപ്പോൾ ഉത്തരേന്ത്യയിലാണ്. അതുകൊണ്ട് തന്നെയാണ് ഗവർണർ പറഞ്ഞിരിക്കുന്നത് താൻ ആ ബിൽ ഇത് വരെ കണ്ടിട്ടില്ലെന്ന്. മാത്രമല്ല ചാൻസലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങൾ സംസ്ഥാനത്തിന് മാത്രമായി നിയമ നിർമാണം പറ്റില്ല. കേന്ദ്രത്തിന്‍റെ അനുമതി വേണം. ഈ അഭിപ്രായം കൂടി പരിഗണിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്ന കാര്യം ഗവർണർ പരിശോധിക്കുന്നുണ്ട്. ചാൻസലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തും . എന്നിട്ടേ തീരുമാനമെടുക്കൂ.
https://www.facebook.com/Malayalivartha






















