Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സംഗീതയെ കൊലപ്പെടുത്തിയത് പ്രണയത്തിൽ നിന്ന് പിന്മാറിയ വൈരാഗ്യം കാരണമെന്ന് കുറ്റസമ്മതം:- പ്രതി ഗോപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി...

28 DECEMBER 2022 03:03 PM IST
മലയാളി വാര്‍ത്ത

വര്‍ക്കലയില്‍ 17 വയസുകാരിയെ കാമുകൻ കൊലപ്പെടുത്തിയത് പ്രണയത്തിൽ നിന്ന് പിന്മാറിയ വൈരാഗ്യം മൂലമെന്ന് പ്രതിയുടെ കുറ്റസമ്മതം. പ്രതി ഗോപുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി 1.30 ഓടെയാണ് സംഗീത ക്രൂരമായി കൊല്ലപ്പെട്ടത്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ മറ്റൊരു നമ്പറില്‍ ചാറ്റ് ചെയ്ത് രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കിയാണ് സുഹൃത്തായ ഗോപു ആക്രമിച്ചത്.

ഹെൽമെറ്റ്‌ ധരിച്ചാണ് ഗോപു സംഗീതയെ കാണാനെത്തിയത്. എന്നാല്‍ സംസാരത്തിനിടെ സംശയം തോന്നിയ പെൺകുട്ടി ഹെൽമെറ്റ്‌ മാറ്റാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഗോപു സംഗീതയെ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. പേപ്പർ മുറിക്കുന്ന കത്തി ഉപയോഗിച്ച് സംഗീതയുടെ കഴുത്തിനാണ് ഗോപു വെട്ടിയത്. മുറിവേറ്റ സംഗീത പേടിച്ച് വീട്ടിലേക്ക് ഓടി.

രക്തത്തിൽ കുളിച്ച നിലയിൽ ആണ് മകൾ വാതിലിൽ മുട്ടിയത് എന്ന് സംഗീതയുടെ അച്ഛന്‍ സജീവ് പൊലീസിന് മൊഴി നല്‍കി. കഴുത്തില്‍ ആഴത്തില്‍ മുറിഞ്ഞിരുന്നു. ഉടനെ തന്നെ സംഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഗീതയ്ക്ക് മറ്റ് ആൺ സുഹൃത്തുക്കളുണ്ടോയെന്ന് ഗോപുവിന് സംശയമുണ്ടായിരുന്നു. ഈ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കത്തിയുമായി വീട്ടിലെത്തിയ ഗോപു സംഗീതയുടെ കഴുത്തറക്കുകയായിരുന്നു. ഗുരുതരമായി മുറിവേറ്റ് പിടഞ്ഞ സംഗീത തന്നെയാണ് കതകിൽ മുട്ടി അച്ഛനെ വിളിച്ചത്.

‘കരച്ചിലിന്റെ ശബ്ദം കേട്ടാണ് ഉണരുന്നത്. കതകിൽ അടിക്കുന്ന ശബ്ദവും കേൾക്കുന്നുണ്ട്. ആരാണെന്ന് ചോദിച്ചിട്ട് മിണ്ടിയില്ല. അവൾക്ക് മിണ്ടാൻ പറ്റുന്നുണ്ടായില്ല. ജനൽ തുറന്നപ്പോൾ കൈ പിടയ്ക്കുന്നതാണ് കണ്ടത്‌. പെട്ടെന്ന് വാതിൽ തുറന്നപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന മകളെയാണ്. അവളെ കെട്ടിപ്പിടിച്ച് എന്ത് പറ്റി മോളെയെന്ന് ചോദിച്ചു. അവൾക്ക് പറയാൻ പറ്റുന്നുണ്ടായില്ല.

പിടയുകയായിരുന്നുവെന്നാണ് പിതാവ് സജീവിന്റെ വാക്കുകൾ. വടശ്ശേരി സംഗീത നിവാസിൽ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. ആൺ സുഹൃത്ത് പള്ളിയ്‌ക്കൽ സ്വദേശി ഗോപു (20) വാണ് കൃത്യം നടത്തിയത്. ഇരുവരും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു. അടുത്തിടെയായാണ് ഈ ബന്ധത്തിൽ വിള്ളൽ വീണത്. മറ്റൊരാളുമായി ബന്ധമുള്ളതിനാലാണ് സംഗീത താനുമായി വേർപിരിഞ്ഞതെന്ന സംശയം ഗോപുവിലുണ്ടായി. ഇതറിയുന്നതിനായി പുതിയ സിം എടുത്ത് അഖിൽ എന്ന പേരിൽ ശബ്ദം മാറ്റി ഗോപു സംഗീതയോട് സംസാരിക്കുകയും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.

 

ഇതിനിടെ സംഗീതയെ നേരിട്ട് കാണണമെന്ന് അഖിൽ എന്ന ഗോപു ഫോണിൽ ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിളിച്ചത് ഗോപു ആണെന്നറിയാതെ പെണ്‍കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. തന്നെ കാണാൻ എത്തിയത് ഗോപുവാണെന്ന് പെണ്‍കുട്ടി തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതോടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ ഗോപു സംഗീതയുടെ കഴുത്തില്‍ ആഞ്ഞ് വെട്ടുകയായിരുന്നു.

 

സംഗീത കഴുത്തിൽ പിടിച്ച് നിലവിളിച്ചു കൊണ്ട് വീടിന്റെ സിറ്റൗട്ടിൽ വീഴുകയും ഡോറിൽ അടിക്കുകയും ചെയ്തു. ബഹളം കേട്ട് ഉണർന്ന് എത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന സംഗീതയെ ആണ് കണ്ടത്. തുടർന്ന് പരിസരവാസികൾ എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ സംഗീത മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംഭവ സ്ഥലത്ത് നിന്ന് കൃത്യത്തിന് ഉപയോഗിച്ച് കത്തിയും പ്രതിയുടെ മൊബൈല്‍ഫോണും പോലീസിന് ലഭിച്ചു. ഇതാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിനെ സഹായിച്ചത്. ബഹളം കേട്ട് പ്രതി ഓടി മറയുന്നത് കണ്ടുവെന്ന നാട്ടുകാരുടെ മൊഴിയും നിര്‍ണായകമായി. അരുംകൊലയുടെ ഞെട്ടലിലാണ് ബന്ധുക്കളും അയൽവാസികളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends