Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ, ലോകായുക്ത ബിൽ, സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ ഭേദഗതി ബിൽ, ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബിൽ; രാജ്ഭവനിൽ കെട്ടിക്കിടക്കുന്ന ഈ ബില്ലുകളിൽ തീരുമാനം എപ്പോൾ ? കണ്ണും നട്ട് സർക്കാർ

28 DECEMBER 2022 02:57 PM IST
മലയാളി വാര്‍ത്ത

നിർണായകമായ ചില ബില്ലുകൾ ലെജിസ്‌ലേറ്റീവ് അസംബ്ലിയിൽ പാസാക്കുന്നുണ്ട്. അതിൽ ഗവർണർ ഒപ്പിട്ടാൽ മാത്രമേ നിയമമാകുകയുള്ളൂ. എന്നാൽ പല ബില്ലുകളും ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അത്തരത്തിൽ നിരവധി ബില്ലുകൾ ഗവർണറുടെ ഒരൊറ്റൊപ്പിനായി രാജ്ഭവനിൽ കെട്ടി കിടക്കുകയാണ്. തീർച്ചയായിട്ടും അദ്ദേഹം ഒപ്പിടാതെ ഇങ്ങനെ വൈകിപ്പിക്കുന്നത് സർക്കാരിന് തിരിച്ചടിയും കൂടിയാണ്. ഏതൊക്കെയാണ് ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന ബില്ലുകൾ എന്ന് നോക്കാം.

വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ! മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. ഇത് വരെ ഈ ബില്ലിൽ ഒരു നടപടി ഗവർണർ സ്വീകരിച്ചിട്ടില്ല. വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല ഭേദഗതി ബിൽ ആണ് ലെജിസ്ളേറ്റീവ് അസ്സംബ്ലിയിൽ അവതരിപ്പിച്ചത്. നിയമനങ്ങളിൽ സർക്കാരിന് സ്വാധീനം ഉണ്ടാകുന്ന തരത്തിൽ സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള ഭേദഗതിയായിരുന്നു കൊണ്ടു വരാനിരുന്നത്. വൈസ് ചാൻസലറെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്നും അഞ്ചായി വർധിപ്പിക്കുന്നതാണ് പ്രധാന ഭേദഗതി. പുതിയതായി എത്തുന്ന രണ്ട് അംഗങ്ങളും സംസ്ഥാന സർക്കാർ നോമിനികൾ ആയിരിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ സമിതിയുടെ കൺവീനറാകും . ഇത്തരത്തിൽ ഉള്ള ഒരു ബില്ലാണത്. അതിൽ ഇത് വരെ ഗവർണർ ഒപ്പിട്ടിട്ടില്ല

ലോകായുക്ത ബിൽ! പൊതുപ്രവർത്തകർക്കെതിരെ ലോകായുക്ത പരാമർശം ഉണ്ടായാൽ രാജിവയ്ക്കണമെന്നാണ് നിലവിലെ നിയമം. ഭേദഗതി അനുസരിച്ച് സർക്കാരിന് ലോകായുക്ത ഉത്തരവ് സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാമെന്നതാണ് മാറ്റം. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ ഇനി മുതൽ ഗവർണറല്ല ലെജിസ്ലെറ്റെവ്‌ അസ്സംബ്ലി ആണ് അപ്‌ലറ്റ് അതോറിറ്റിയാകുക. മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയും എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കറുമായിരിക്കും അപ്‌ലറ്റ് അതോറിറ്റി എന്നാണ് പുതിയ ഭേദഗതിയിൽ . ലോകായുക്ത വിധി നടപ്പിലാക്കാൻ സർക്കാർ നിർബന്ധിതരാകുന്ന സാഹചര്യം ബിൽ പാസാകുന്നതോടെ ഇല്ലാതാകുകയാണ് വിവാദമായ ലോകായുക്ത ഭേദഗതി ബിൽ ലെജിസ്ളേറ്വ് അസ്സംബ്ലിയിൽ അവതരിപ്പിച്ചിരുന്നു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടിരുന്നു . . ഔദ്യോഗിക ഭേദഗതികളോടെ ബിൽ ചർച്ച ചെയ്തു പാസാക്കിയശേഷം ഗവർണറുടെ അംഗീകാരത്തിനായി അയയ്ക്കുകയും ചെയ്തു. പക്ഷെ ഗവർണർ ഇത് വരെ ഒപ്പിട്ടില്ല.

ഗവർണറുടെ ഒപ്പ് കത്ത് കിടക്കുന്ന മറ്റൊരു ബിൽ സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ ഭേദഗതി ബിൽ .. സർവകലാശാലാ അപ്പലേറ്റ് ട്രിബ്യൂണൽ രൂപവത്കരണം സംബന്ധിച്ചുള്ളതാണ്. അപ്പലേറ്റ് ട്രിബ്യൂണലായി ജഡ്ജിനെ നിയമിക്കുന്ന സമയം ചാൻസലറായ ഗവർണറോടും ഹൈക്കോടതിയോടും കൂടിയാലോചിക്കണം എന്ന വ്യവസ്ഥയായിരുന്നു നേരത്തെ ഉണ്ടായിരുന്നത് . ഈ കൂടിയാലോചനകൾ ഭേദഗതിയിലൂടെ ഒഴിവാക്കുന്നതാണ് ഓർഡിനൻസ്.ഹൈക്കോടതി ജഡ്ജിയായിരുന്ന ആളിനുപകരം ജില്ലാ ജഡ്ജിയെ നിയമിക്കാമെന്ന വ്യവസ്ഥ ഒരു ഘട്ടത്തിൽ ഏർപ്പെടുത്തിയിരുന്നു. കൂടിയാലോചനാ വ്യവസ്ഥ ഒഴിവാക്കിയതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. എന്നാൽ ഈ വിശദീകരണത്തിൽ തൃപ്തിയില്ലാത്തത് കൊണ്ടാണ് ഗവർണർ ഓർഡിനൻസിൽ ഒപ്പുവെക്കാത്തത്.

ഗവർണറുടെ ഒപ്പ് കാത്ത് കിടക്കുന്ന മറ്റൊരു ബിൽ ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും മാറ്റുന്ന ബിൽ ആണ് . പതിനാല് സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. വിശദമായ പരിശോധന ബില്ലില്‍ രാജ്ഭവന്‍ നടത്തും. ബില്‍ ലെജിസിസ്ലെറ്റീവ് ഈ മാസം പതിമൂന്നിനാണ് പാസാക്കിയത്. . ഇനി നിയമമാകാൻ ഗവര്‍ണറുടെ ഒപ്പ് കാത്ത് കിടക്കുകയാണ്. ഈ ബില്ലുകളാണ് ഗവർണർ ഒപ്പിടാതെ മാറ്റി വച്ചിരിക്കുന്നത്. സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends