എന്തോന്ന് പോളിറ്റ് ബ്യൂറോ ;അഴിമതിക്കാരെ രക്ഷിക്കാന്‍ പിണറായി മതിയല്ലോ

നിലവിലെ പാര്‍ട്ടി നയം അനുസരിച്ച് ഇ.പി. ജയരാജന് ഒരു ചുക്കും സംഭവിക്കില്ല. റിസോര്‍ട്ട് നിര്‍മാണ വിവാദമൊക്കെ പോളിറ്റ് ബ്യൂറോ നിര്‍വീര്യമാക്കും. മുന്‍പു മൂന്നു തവണ സിപിഎം സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയറ്റിലും റിസോര്‍ട്ട് നിര്‍മാണം ചര്‍ച്ചായപ്പോഴും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അതിനെ നിസാരമായി എഴുതിത്തള്ളുകയായിരുന്നു.
ചിറ്റപ്പന്‍ ജയരാജന്‍ മാത്രമല്ല സിപിഎം സംസ്ഥാന നേതൃത്വത്തിലെ നിരവധി പേര്‍ അഴിമതിക്കുണ്ടിലും അധികാരദുര്‍വിനിയോഗത്തിലും ആഴ്ന്നു കിടക്കുമ്പോള്‍ ഇപി ജയരാജന്റെ റിസോര്‍ട്ട് നിര്‍മാണം സിപിഎമ്മിനുള്ളില്‍ വലിയൊരു സംഭവമൊന്നുമല്ലാതായിരിക്കുന്നു.
ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊരു ചുക്കും അറിയില്ലെന്നും ചോദ്യം ചെയ്യാന്‍ വന്നാല്‍ ആട്ടി പുറത്താക്കുമെന്നും പിണറായി വിജയന്‍ കേരളത്തിലെ മാധ്യമങ്ങളോട് ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട്.
യോഗ്യതയില്ലാത്ത സ്വന്തക്കാരെ വിദ്യാഭ്യാസ വകുപ്പിലും പിഎസ്എസിയിലും സഹകരണ വകുപ്പിലും തിരുകിക്കയറ്റിയ വിവാദം പോലും സിപിഎം നേതൃത്വവും പോളിറ്റ് ബ്യൂറോയും മുഖവിലയ്‌ക്കെടുത്തില്ല. കോടിയേരി ബാലകൃഷ്ണന്റെ മക്കളായി ബിനോയി കോടിയേരിയും ബിനീഷ് കോടിയേരിയും കാട്ടിക്കൂട്ടിയ തെമ്മാടിത്തങ്ങളില്‍ പാര്‍ട്ടി നടപടിയെടുത്തില്ല. മാത്രമല്ല പാര്‍ട്ടി ഇടപെടലില്‍ പാര്‍ട്ടിയുടെ ഫണ്ട് മുടക്കി കേസുകള്‍ ഒതുക്കിത്തീര്‍ക്കുകയും ചെയ്തു.
സിപിഎമ്മിലെ മുന്‍നിര നേതാക്കളുടെ മക്കളും ബന്ധുക്കളും പങ്കാളികളും ലക്ഷങ്ങള്‍ ശമ്പളമുള്ള തസ്തികകളില്‍ ഇരിപ്പുറപ്പിച്ച സംഭവത്തിലും സിപിഎം പോളിറ്റ് ബ്യൂറോ മൗനം പാലിച്ചതേയുള്ളു. സിപിഎമ്മിന്റെ നേതൃസമിതിയായ പോളിറ്റ് ബ്യൂറോയെ നിയന്ത്രിക്കുന്നതുതന്നെ കേരളത്തിലെ സിപിഎം നേതൃത്വമാണ്. പോളിറ്റ് ബ്യൂറോയുടെ ചെലവുകാശു മുടക്കുന്നതും പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ ജീവിക്കുന്നതും കേരള ഘടകത്തിന്റെ സാമ്പത്തിക സഹായത്തില്‍ കൂടിയാണെന്നിരിക്കെ പ്രകാശ് കാരാട്ടും സീതാറാം യച്ചൂരിയും കേരളത്തിലെ അഴിമതികള്‍ക്ക് ചൂട്ടുപിടിക്കാനേ സാധ്യതയുള്ളു.
ഇപി ജയരാജന്റെ റിസോര്‍ട്ട് നിര്‍മാണം ചട്ടവിരുദ്ധമാണെന്നും പാര്‍ട്ടി നയങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമാണെന്നും പാര്‍ട്ടിക്കാര്‍ക്കും പൊതുജനത്തിനും വ്യക്തമാണ്. നേതാവ് എന്ത് തെറ്റുചെയ്താലും അതിനെ നീതികരിക്കുന്ന അടിമകളായ അണികള്‍ ഉള്ളിടത്തോളം കാലം സിപിഎമ്മിലെ നേതാക്കള്‍ക്ക് ഭയപ്പെടാനൊന്നുമില്ല. അതേ സമയം പാര്‍ട്ടിയിലെ അഴിമതിയില്‍ നിരാശരായി മാറുന്ന വലിയൊരു ഗണം അണികളുടെ മനോവീര്യം കെടുത്തുന്ന നിലയിലേക്ക് സിപിഎം നേതാക്കളുടെ അഴിമതികള്‍ വളര്‍ന്നുവരികയാണ്.
പോളിറ്റ് ബ്യൂറോ ഇപിയെ ശാസിക്കുമെന്നും അതല്ല ഇപി ജയരാജന്‍ പാര്‍ട്ടി ചുമതലകള്‍ രാജിവയ്ക്കുമെന്നുമൊക്കെയാണ് കിംവദന്തികള്‍ പുറത്തുവരുന്നത്. ബന്ധുനിയമനത്തിന്റെ പേരില്‍ മുന്‍പ് സമാനമായ ആരോപണം ഇപി ജയരാജനെതിരെ ഉയരുകയും അത് രാജിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടു വര്‍ഷത്തിനുംശേഷം ജയരാജനെ പിണറായി വിജയന്‍ മന്ത്രിസസഭയിലേക്കു തിരിച്ചുകൊണ്ടുവരികയും ചെയ്തു.
അഴിമതിയുടെയും സാമ്പത്തിക ഇടപാടുകളുടെയും പേരില്‍ നടപടിയുണ്ടായാല്‍ ആദ്യം പുറത്താക്കപ്പെടുക മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. കേരളത്തിന്റെ ചരിത്രത്തില്‍ അനധികൃതസ്വത്ത് സമ്പാദനത്തില്‍ ഇത്രയേറെ ആരോപണവിധേയനായ മറ്റൊരു നേതാവ് വേറെയുണ്ടാവില്ല. കേരളത്തിലെ സിപിഎം ശക്തമായ ഒരു മാഫിയയുടെ നിയന്ത്രണത്തിലാണെന്നിരിക്കെ ഇപി ജയരാജന്റെ റിസോര്‍ട്ട് നിര്‍മാണം മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്ന് വ്യക്തം. പാര്‍ട്ടിതലത്തില്‍ ഇപി ജയരാജനെതിരെ നടപടിയുണ്ടാവില്ലെന്നു വ്യക്തമായ സാഹചര്യത്തിലാണ് പി ജയരാജന്‍ രണ്ടും കല്‍പിച്ച് പാര്‍ട്ടി ഫോറത്തില്‍തന്നെ വെടിപൊട്ടിച്ചത്.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ ഇപി ജയരാജനെതിരെ പി ജയരാജന്റെ ആരോപിച്ച നിമിഷം തന്നെ വിവരം കേരളത്തിലെ എല്ലാ മാധ്യമങ്ങളിലും എത്തുകയും ചെയ്തു. ഇത്തരത്തില്‍ ഇപിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച പി ജയരാജനെ പാര്‍ട്ടി കൂടുകതള്‍ ഒതുക്കുമോ ശിക്ഷണ നടപടിക്കു വിധേയനാക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. അഴിമതിയുടെ കൂട്ടുകൃഷിക്കാരായ സിപിഎം നേതാക്കള്‍ ഇപി ജയരാജനെ ഈ പ്രതിസന്ധി ഘട്ടത്തില്‍ രക്ഷപ്പെടുത്തുമെന്നുതന്നെയാണ് പാര്‍ട്ടിയുടെ ഇക്കാലത്തെ എല്ലാ കേസുകളിലുമുണ്ടാകുന്ന അനുഭവം.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത് വിശദീകരണം നല്‍കുന്നതിനൊപ്പം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കും. റിസോര്‍ട്ട് ജയരാജന്റെയും കുടുംബത്തിന്റെയും പേരിലാണെന്നും അന്വേഷണം വേണമെന്നുമാണ് സംസ്ഥാന കമ്മിറ്റിയില്‍ പി.ജയരാജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ സിപിഎം ഒരു പ്രഹസന കമ്മീഷനെ നിയമിക്കുന്നതോടെ വിവാദം കെട്ടടങ്ങാനാണ് സാധ്യതയേറെയും.
https://www.facebook.com/Malayalivartha






















