കെ എസ് ആർ ടി സി. ബസിൽ ഇന്ന് മുതൽ ഫോൺ പേ സൗകര്യം....

ബസുകളിൽ ടിക്കറ്റെടുക്കാൻ ഫോൺപേ സൗകര്യം ഏർപ്പെടുത്താൻ ഒരുങ്ങി കെ എസ് ആർ ടി സി. ഈ സംവിധാനം ഇന്ന് മുതൽ നിലവില്‍വരും. ബസിനുള്ളിൽ നിന്ന് ടിക്കറ്റ് എടുക്കവെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് കൈമാറാൻ കഴിയുന്ന സംവിധാനമാണ് നിലവിൽ വരുന്നത്.
പണം കൈമാറിയെന്നത് കണ്ടക്ടറെ ബോധ്യപ്പെടുത്തിയ ശേഷം ടിക്കറ്റ് എടുക്കുന്ന സംവിധാനമാണ് നിലവിൽ വരുന്നത്. കെ എസ് ആർ ടി സി ബസുകളിലെ യുപിഐ പേയ്മെന്‍റ് സംവിധാനം ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
https://www.facebook.com/Malayalivartha






















