ജീവിതത്തോട് മടുപ്പ് തോന്നി തുടങ്ങിയോ ? ഒന്നിത് വായിച്ചിട്ടു പോകൂ; നമ്മുടെ ജീവിതത്തിൽ പുതുതായി ഒന്നും സംഭവിക്കാൻ ഇല്ലാത്തപ്പോഴാണ് നമുക്ക് മടുപ്പ് തോന്നി തുടങ്ങുന്നത്; അതിനെ അതിജീവിക്കാൻ ഒറ്റ വഴിയേ ഉള്ളു; നമുക്ക് ആഗ്രഹമുള്ള സന്തോഷം തരുമെന്ന് ഉറപ്പുള്ള നമ്മൾ ഇതുവരെയും ചെയ്യാത്ത ഒരു 5 കാര്യങ്ങൾ ലിസ്റ്റ് ചെയ്തു വയ്ക്കുക; നിർണായകമായ കുറിപ്പ് പങ്കു വച്ച് സിൻസി അനിൽ

ജീവിതത്തോട് മടുപ്പ് തോന്നി തുടങ്ങിയോ....??? ഒന്നിത് വായിച്ചിട്ടു പോകൂ... നമ്മുടെ ജീവിതത്തിൽ പുതുതായി ഒന്നും സംഭവിക്കാൻ ഇല്ലാത്തപ്പോഴാണ് നമുക്ക് മടുപ്പ് തോന്നി തുടങ്ങുന്നത്.... അതിനെ അതിജീവിക്കാൻ ഒറ്റ വഴിയേ ഉള്ളു... നമുക്ക് ആഗ്രഹമുള്ള സന്തോഷം തരുമെന്ന് ഉറപ്പുള്ള നമ്മൾ ഇതുവരെയും ചെയ്യ്യാത്ത ഒരു 5 കാര്യങ്ങൾ ലിസ്റ്റ് ചെയ്തു വയ്ക്കുക... നിർണായകമായ കുറിപ്പ് പങ്കു വച്ച് സിൻസി അനിൽ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ജീവിതത്തോട് മടുപ്പ് തോന്നി തുടങ്ങിയോ....??? ഒന്നിത് വായിച്ചിട്ടു പോകൂ... നമ്മുടെ ജീവിതത്തിൽ പുതുതായി ഒന്നും സംഭവിക്കാൻ ഇല്ലാത്തപ്പോഴാണ് നമുക്ക് മടുപ്പ് തോന്നി തുടങ്ങുന്നത്.... അതിനെ അതിജീവിക്കാൻ ഒറ്റ വഴിയേ ഉള്ളു... നമുക്ക് ആഗ്രഹമുള്ള സന്തോഷം തരുമെന്ന് ഉറപ്പുള്ള നമ്മൾ ഇതുവരെയും ചെയ്യ്യാത്ത ഒരു 5 കാര്യങ്ങൾ ലിസ്റ്റ് ചെയ്തു വയ്ക്കുക... ഓരോന്നായി സമയവും സാമ്പത്തികവും ഒത്തു വരുന്നത് അനുസരിച്ചങ്ങു ചെയ്തേക്കുക...
ചില കാര്യങ്ങളിൽ സാമ്പത്തികവും സമയവും മാത്രം പോരാ.. ധൈര്യവും വേണം... നമ്മുടെ ആഗ്രഹങ്ങൾ നമുക്ക് ചുറ്റുമുള്ളവർക്ക് ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല... നമുക്ക് അതിന്റ ആവശ്യമില്ലെന്നു അവർ പറഞ്ഞു കൊണ്ടേ ഇരിക്കും... പുഞ്ചിരിയോടെ അങ്ങനെ ഉള്ള വാദങ്ങളെ അവഗണിച്ചേക്കുക... ഓർക്കുക... ആ ആഗ്രഹങ്ങൾ നമ്മുടേത് മാത്രമാണ്..എത്ര ആഴത്തിൽ നമ്മൾ അത് ആഗ്രഹിക്കുന്നു എന്ന് നമ്മളെ പോലെ മറ്റാർക്കും അതറിയാനാവില്ല...
മറ്റുള്ളവർക്ക് വേണ്ടി നമ്മൾ അത് വേണ്ടാന്ന് വച്ചാലും നമുക്ക് അവരിൽ നിന്നും അതിന്റെ പേരിൽ ഒരു പരിഗണനയും കിട്ടാനും പോകുന്നില്ല... നിരാശ നമ്മളെ പിടികൂടുന്നത് എപ്പോഴാണെന്ന് അറിയോ...? കൂടുതലായി നമുക്ക് ചുറ്റുമുള്ളവരിൽ നിന്നും നമ്മൾ പ്രതീക്ഷകൾ വയ്ക്കുമ്പോഴാണ്... Less expectations നമുക്ക് സമാധാനം തരും.. നമ്മുടെ സന്തോഷങ്ങളുടെ താക്കോൽ നമ്മുടെ കൈയിൽ തന്നെ ഇരിക്കട്ടെ... അത് മറ്റൊരാൾക്ക് നമ്മൾ കൊണ്ട് പോയി കൊടുക്കണ്ടാന്നേ....
എല്ലാവരും അവരവരുടെ സന്തോഷങ്ങൾക്ക് വേണ്ടിയാണു ജീവിക്കുന്നത്... എല്ലാവരും അവരവരുടെ passion ന്റെ പുറകെയാണ്... നമ്മളും ആ വഴിക്കു അങ്ങ് പോയേക്കുക... ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന അത്രയും നമ്മളെ rejuvenate ചെയ്യിപ്പിക്കുന്ന മറ്റൊന്നില്ല എന്നതാണ് എന്റെ ഒരു അഭിപ്രായം... പാട്ടു പാടാൻ തോന്നുമ്പോൾ പാട്ടു പാടുക... ഡാൻസ് ചെയ്യാൻ തോന്നുമ്പോൾ ഡാൻസ് ചെയ്യുക...
സിനിമ കാണാൻ തോന്നുമ്പോൾ സിനിമ കാണുക.. കുക്ക് ചെയ്യാൻ തോന്നുമ്പോൾ കുക്ക് ചെയ്യുക... എല്ലാത്തിനും ഉപരി നല്ല സുഹൃത്തുക്കളെ ഉണ്ടാക്കുക...അവരോടൊപ്പം സമയം ചെലവഴിക്കുക... ഒരു സുഹൃത്തിലേക്ക് ഒതുങ്ങാതിരിക്കുക...ആ സുഹൃത്തിന്റെ അസാന്നിധ്യം നമ്മളെ വെറുതെ അങ്ങ് അസ്വസ്ഥരാക്കും... നിരാശ ജനിക്കുമ്പോൾ കാമുകനെയോ / കാമുകിയെയോ ഉണ്ടാക്കാതിരിക്കുക.. ഇപ്പോൾ ഉള്ള നിരാശ മാറുമ്പോൾ അടുത്ത നിരാശയ്ക്കുള്ള അരി അടുപ്പത്തു ഇട്ടിരിക്കുകയാണെന്നു മറക്കാതിരിക്കുക...
https://www.facebook.com/Malayalivartha






















