മിഠായിയെന്ന് കുട്ടി ഉപയോഗിച്ചാല്‍ മയക്കം പരിശോധനയില്‍ ഇ-സിഗരറ്റ് കേരളത്തില്‍ പിടിമുറുക്കി.

നഗരത്തിലെ പ്രധാന സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയുടെ ബാഗ് രക്ഷകര്‍ത്താക്കള്‍ പരിശോധിച്ചപ്പോഴായിരുന്നു ഇ സിഗരറ്റ വിവരം പുറത്തുവന്നത്.
തുടര്‍ന്ന് തൃശ്ശൂരില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് ലക്ഷക്കണക്കിന് വില വരുന്ന ഇ സിഗരറ്റാണ് കണ്ടെത്തിയത്.
പിന്നീട് ലഭിച്ച വിവരം സിറ്റി പൊലീസിന് കൈമാറുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് സിഗരറ്റുകളുടെ വന്‍ ശേഖരം പിടികൂടിയത്. ഒന്നിന് 2500 രൂപ നിരക്കിലാണ് ഇ-സിഗരറ്റുകള്‍ സ്റ്റോക്ക് ചെയ്ത് വില്‍പ്പന നടത്തിയിരുന്നത്.
എല്ലാ തരത്തിലുള്ള ഇ-സിഗരറ്റുകളും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതും, വില്‍പ്പന നടത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്. ക്രിസ്തുമസ് - ന്യൂ ഇയര്‍ പ്രമാണിച്ച് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ലഹരി പാര്‍ട്ടികള്‍ക്കിടയിലും വില്‍പ്പനയ്ക്കായി എത്തിച്ച ലഹരിയാണ് പൊലീസ് പിടികൂടിയത്.
നഗരത്തിലെ രണ്ട് കടകളില്‍നിന്നായി ഇ-സിഗരറ്റുകളുടെ വന്‍ശേഖരം പിടികൂടി. പടിഞ്ഞാറെക്കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേസ്റ്റാന്‍ഡിലെ ടൂള്‍സ് ടാറ്റു സെന്റര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇ-സിഗരറ്റുകള്‍ പിടിച്ചെടുത്തത്. തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ടൗണ്‍ വെസ്റ്റ്, ഈസ്റ്റ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിയില്‍നിന്ന് രക്ഷിതാക്കള്‍ ഇ-സിഗരറ്റ് കണ്ടെടുത്തതും ഈ വിവരം പോലീസില്‍ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. രക്ഷിതാക്കള്‍ വിദ്യാര്‍ഥിയുടെ ബാഗ് പരിശോധിച്ചപ്പോളാണ് ബാഗില്‍നിന്ന് ഇ-സിഗരറ്റ് കണ്ടെടുത്തത്. ആദ്യനോട്ടത്തില്‍ മിഠായിയാണെന്ന് തോന്നിയെങ്കിലും വിശദമായി പരിശോധിക്കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തതോടെ സാധനം ഇലക്ട്രോണിക് സിഗരറ്റാണെന്ന് ബോധ്യപ്പെട്ടു. നഗരത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ ഇതിന്റെ വില്പനയുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. ഇതോടെ രക്ഷിതാക്കള്‍ ഈ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കടകളില്‍നിന്നായി ഇ-സിഗരറ്റിന്റെ വന്‍ശേഖരമാണ് കണ്ടെടുത്തത്. 2500 രൂപ വരെ ഈടാക്കിയായിരുന്നു ഇതിന്റെ വില്പന. ഇന്ത്യയില്‍ ഇ-സിഗരറ്റ് ഇറക്കുമതി ചെയ്യുന്നതും വില്പന നടത്തുന്നതും നിരോധിച്ചതാണ്.
സിഗരറ്റിന്റെയോ സിഗാറിന്റെയോ ആകൃതിയിലുള്ളതും പുകയില കത്തിക്കാതെ പുകവലിയുടെ പെരുമാറ്റ വശങ്ങള്‍, അനുഭൂതി എന്നിവ നല്‍കുന്നതുമായ ഒരു ഉപകരണമാണ് ഇ-സിഗരറ്റ് അഥവാ ഇലക്ട്രോണിക് സിഗരറ്റ്. എന്നാല്‍ ഒരു ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബാഷ്പീകരണമാണ് ഇതിന്റെ അടിസ്ഥാന ഘടകം. പുകയില കത്തിക്കാതെ പുകവലിയുടെ ചില പെരുമാറ്റ വശങ്ങള്‍ അനുകരിക്കുകയാണ് ഇ-സിഗരറ്റുകള്‍ ചെയ്യുന്നത്. ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിനെ 'വാപ്പിംഗ്' എന്നും ഉപയോക്താവിനെ 'വാപ്പര്‍' എന്നും വിളിക്കുന്നു. സിഗരറ്റ് പുകയ്ക്ക് പകരം ഉപയോക്താവ് നീരാവി എന്ന് വിളിക്കുന്ന എയറോസോള്‍ ശ്വസിക്കുന്നു.
ഇ-സിഗരറ്റിന് സാധാരണഗതിയില്‍ ഒരു പഫ് എടുക്കുന്നതിലൂടെ ഇ-ലിക്വിഡ് എന്ന ദ്രാവക ലായനി സ്വയം സജീവമാകുന്നു. സാധാരണ പുകയിലക്ക് പകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. പ്രോപ്പെലിന്‍, ഗ്ലിസറിന്‍, ഗ്ലൈക്കോള്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളും രുചിയുള്ള വസ്തുക്കളും ചേരുവയായി ചേര്‍ക്കുന്നു. പ്രവര്‍ത്തനം തുടങ്ങുന്നതോടെ നിക്കോട്ടിന്‍ നീരാവിയായി വലിച്ചെടുക്കപ്പെടുന്നു.]
ഇ-സിഗരറ്റിലും നിക്കോട്ടിന്‍ തന്നെയാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ തന്നെ ഇത് സൃഷ്ടിക്കുന്ന ആസക്തിയും, ദൂഷ്യവശങ്ങളും പുകവലിക്ക് സമാനം തന്നെയാണ് എന്ന് കരുതപ്പെടുന്നു. പുകവലിയുടെ ദൂഷ്യവശങ്ങള്‍ ഇതിനും ഉണ്ടാകും. രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍പ്രഖ്യാപിച്ചിരുന്നു.
ഇ സിഗരറ്റിന്റെ നിര്‍മ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട
'ഇന്ത്യയില്‍ ഇ സിഗരറ്റ് നിര്‍മ്മിക്കുന്നില്ല. എന്നാല്‍ 400ഓളം ബ്രാന്‍ഡുകള്‍ ഉണ്ട്. 150 രുചികളില്‍ ഇവ ലഭ്യമാണ്. മണമില്ലാത്തിനാല്‍ ആളുകള്‍ ആകൃഷ്ടരാവുകയാണ്.
https://www.facebook.com/Malayalivartha






















