സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബത്തിലെ ബാലികയ്ക്ക് ആദ്യ കുർബാനക്ക് വസ്ത്രം വാഗ്ദാനം ചെയ്ത ശേഷം ലൈംഗികാതിക്രമം: നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് മൊബൈലിൽ ചിത്രങ്ങൾ പകർത്തി പീഡിപ്പിച്ച പുരോഹിതന് ഏഴ് വർഷം കഠിന തടവും, 50000 രൂപ പിഴയും...

സാമ്പത്തികമായി പിന്നോക്കം നിന്ന കുടുംബത്തിലെ പെൺകുട്ടിക്ക് ആദ്യ കുർബാനക്ക് വസ്ത്രം വാഗ്ദാനം ചെയ്ത ശേഷം ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് പോക്സോ നിയമപ്രകാരം ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ( 49 ) യാണ് ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ. തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്.
2014 തൃശൂരിലെ ഒല്ലൂർ തൈക്കാട്ടുശേരി സെന്റ് പോൾസ് പള്ളി വികാരിയായിരിക്കുമ്പോൾ സാമ്പത്തികമായി പിന്നോക്ക കുടുംബത്തിൽനിന്നുള്ള പെൺകുട്ടിയെ ആദ്യ കുർബാനക്ക് വസ്ത്രം വാഗ്ദാനം ചെയ്തായിരുന്നു രാജു കൊക്കൻ പീഡിപ്പിച്ചത്. 2014 ഏപ്രിലിൽ 8, 11, 24 തീയതികളിലായിരുന്നു പ്രായപൂർത്തിയാകാത്ത കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്.
പെൺകുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചിത്രം മൊബൈലിൽ പകർത്തിയെന്നതുമാണ് പാതിരിക്കെതിരെ തെളിയിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾ. പീഡന വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ വനിതാ സെല്ലിലറിയിക്കുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. കേസായതിനെ തുടർന്ന് ഒളിവിൽ പോയ രാജുകോക്കനെ നാഗർകോവിലിലിൽ നിന്നാണ് ഷാഡോ പോലീസ് പിടികൂടിയത്.
https://www.facebook.com/Malayalivartha






















