രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്ന് പറഞ്ഞ് ബാക്കിയുള്ളവർക്കെല്ലാം എപ്പോഴും ധാർമ്മികതാ ക്ലാസെടുക്കുന്ന സിപിഎമ്മുകാർ അധികമൊന്നും പഴയതല്ലാത്ത ഒരു കാലത്ത് നടത്തിയ ഒരു വലിയ "രാഷ്ട്രീയ സമര"ത്തിന്റെ ചിത്രങ്ങളാണിവ; എതിർപക്ഷത്ത് നിൽക്കുന്നവർക്ക് നേരെ ഹീനമായ വ്യക്തിഹത്യ നടത്തുന്നതിന്റെ സർവ്വകാല റെക്കോർഡ് സിപിഎമ്മിനും അതിന്റെ നേതാക്കൾക്കുമാണ്; തുറന്നടിച്ച് വി ടി ബൽറാം

രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്ന് പറഞ്ഞ് ബാക്കിയുള്ളവർക്കെല്ലാം എപ്പോഴും ധാർമ്മികതാ ക്ലാസെടുക്കുന്ന സിപിഎമ്മുകാർ അധികമൊന്നും പഴയതല്ലാത്ത ഒരു കാലത്ത് നടത്തിയ ഒരു വലിയ "രാഷ്ട്രീയ സമര"ത്തിന്റെ ചിത്രങ്ങളാണിവ. എതിർപക്ഷത്ത് നിൽക്കുന്നവർക്ക് നേരെ ഹീനമായ വ്യക്തിഹത്യ നടത്തുന്നതിന്റെ സർവ്വകാല റെക്കോർഡ് സിപിഎമ്മിനും അതിന്റെ നേതാക്കൾക്കുമാണ്. വിമർശന കുറിപ്പ് പങ്കു വച്ച് വി ടി ബൽറാം എം എൽ എ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
രാഷ്ട്രീയ എതിരാളികളെ വ്യക്തിപരമായി ആക്ഷേപിക്കരുതെന്ന് പറഞ്ഞ് ബാക്കിയുള്ളവർക്കെല്ലാം എപ്പോഴും ധാർമ്മികതാ ക്ലാസെടുക്കുന്ന സിപിഎമ്മുകാർ അധികമൊന്നും പഴയതല്ലാത്ത ഒരു കാലത്ത് നടത്തിയ ഒരു വലിയ "രാഷ്ട്രീയ സമര"ത്തിന്റെ ചിത്രങ്ങളാണിവ. എതിർപക്ഷത്ത് നിൽക്കുന്നവർക്ക് നേരെ ഹീനമായ വ്യക്തിഹത്യ നടത്തുന്നതിന്റെ സർവ്വകാല റെക്കോർഡ് സിപിഎമ്മിനും അതിന്റെ നേതാക്കൾക്കുമാണ്.
സോഷ്യൽ മീഡിയയൊക്കെ ഉണ്ടാവുന്നതിനും എത്രയോ മുമ്പ് തൊട്ട് ഇവിടത്തെ കമ്മ്യൂണിസ്റ്റുകൾ തെരുവിൽ തുടക്കം കുറിച്ചതാണ് ഇത്തരം 'മാതൃക'കൾക്ക്. പോസ്റ്ററൊട്ടിച്ചും ബാനർ തൂക്കിയും ഫ്ലക്സ് ബോർഡുയർത്തിയും കഴിയാവുന്നിടത്തൊക്കെ നടത്തുന്ന പരദൂഷണമായിരുന്നു എക്കാലത്തും സിപിഎമ്മിന്റെ "രാഷ്ട്രീയ പ്രവർത്തനം".
എതിർ രാഷ്ട്രീയ ചേരിയിലുള്ളവർ മാത്രമല്ല, സ്വന്തം മുന്നണിയിലെ സഹോദര സംഘടനാ നേതാക്കൾ വരെ ഇരകളാക്കപ്പെട്ട സിപിഎമ്മിന്റെ സ്മിയർ ക്യാംപയിനുകൾ സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകർക്ക് നേരെ ഒളിക്യാമറ വയ്ക്കുന്നത് വരെ എത്തിയിട്ടുണ്ട് പലപ്പോഴും. പ്രതിപക്ഷത്തിരിക്കുമ്പോ രാഷ്ട്രീയ നേട്ടത്തിന് ആരോപണമുന്നയിച്ചത് മാത്രമല്ല, പിന്നീട് ഭരണത്തിൽ വന്നപ്പോൾ ഒരു ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തട്ടിപ്പുകാരിയായ ഒരു സ്ത്രീയിൽ നിന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി എഴുതി വാങ്ങി അത് നേരെ സിബിഐക്ക് വിട്ട് കേസെടുപ്പിക്കുക കൂടി ചെയ്തു പിണറായി വിജയൻ സർക്കാർ.
പിന്നീട് നിരവധി തെരഞ്ഞെടുപ്പുകളിൽ ഇതേ വിഷയം പ്രചരണായുധമാക്കുകയും ചെയ്തു അവർ. എന്നിട്ടിപ്പോ ആ കേസൊക്കെ എന്തായി എന്ന് കേരളത്തോട് പറയാൻ സിപിഎം തയ്യാറാവുമോ? നിങ്ങളുയർത്തിയ അടിസ്ഥാനമില്ലാത്ത ദുരാരോപണങ്ങൾ നേരിടേണ്ടി വന്ന പൊതു പ്രവർത്തകരോട് മാപ്പു പറയാൻ സിപിഎം തയ്യാറാവുമോ?
https://www.facebook.com/Malayalivartha






















