നടി തുനിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ ഷീസാന്റെ രഹസ്യ കാമുകിയെ തേടി പോലീസ് ....ഇവർ ആരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടനെ മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്... പെൺകുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാനും പൊലീസ് തയ്യാറായിട്ടില്ല....

നടി തുനിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഊർജിതമായ അന്വേഷണത്തിലാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. നേരത്തെ അറസ്റ്റിലായ തുനിഷയുടെ കാമുകൻ ഷീസാന്റെ രഹസ്യ കാമുകിയെ തേടുകയാണ് പൊലീസ്. ഇവർ ആരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടനെ മൊഴിയെടുക്കാൻ വിളിപ്പിക്കുമെന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. പെൺകുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടാനും പൊലീസ് തയ്യാറായിട്ടില്ല.
എന്നാൽ ഷിസാനെ ചോദ്യം ചെയ്യുമ്പോഴെല്ലാം ചോദ്യങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകുന്നില്ലെന്നും പൊലീസ് പറയുന്നു. തുനിഷയുമായി പ്രണയത്തിലായിരുന്നപ്പോൾ രഹസ്യ കാമുകിയുമായി ബന്ധമുണ്ടായിരുന്നോ എന്ന് പൊലീസ് ചോദിച്ചെങ്കിലും നിഷേധിച്ചു. തുനിഷ മുമ്പും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി ഷീസാൻ പൊലീസിന് മൊഴി നൽകിയിരുന്നു.
ഷീസാൻ ഖാൻ തന്നെയാണ് തുനിഷയുടെ മരണത്തിന് കാരണക്കാരനെന്നാണ് പൊലീസ് ഉറച്ച് വിശ്വസിക്കുന്നത്. ഷീസാൻ തന്റെ മകളെ വഞ്ചിച്ചുവെന്ന് തുനിഷയുടെ അമ്മ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്നും അമ്മ മൊഴി നൽകി. തുനിഷയെ വിവാഹം ചെയ്യാന്‍ ഷീസാന്‍ തയാറായില്ലെന്ന് ആരോപണമുണ്ട്. ആലി ബാബ: ദസ്താൻ-ഇ-കാബൂളില്‍ തുനിഷയ്ക്കൊപ്പം ഷീസാനും അഭിനയിച്ചിരുന്നു.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസൈയിൽ ഷൂട്ടിങ്ങിനിടെയാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രീകരണത്തിന്‍റെ ഇടവേളയില്‍ സെറ്റിലെ മേക്കപ്പ് റൂമിലെ ടോയ്‍ലറ്റില്‍ പോയ തുനിഷ ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിട്ടില്ല. ഇതോടെ സഹപ്രവര്‍ത്തകര്‍ വാതില്‍ പൊളിച്ച് അകത്തുകയറുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാരത് കാ വീര്‍ പുത്ര- മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ് 20കാരിയായ തുനിഷ ശർമ ടെലിവിഷന്‍ രംഗത്തെത്തിയത്. ശ്രദ്ധേയമായ ഹിന്ദി സീരിയലുകൾക്ക് പുറമെ ഏതാനും സിനിമകളിലും തുനിഷ വേഷമിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















