ഈ പയ്യൻ നേരത്തെ വീട്ടിൽ വന്നിട്ടുണ്ട്; ഇടയ്ക്ക് അവൻ ഞരമ്പ് മുറിച്ചുള്ള ഒരു ഫോട്ടോ മകൾക്ക് അയച്ചു കൊടുത്തിരുന്നു; ആ ഫോട്ടോ അവളുടെ ഫോണിൽ കണ്ടപ്പോൾ തന്നെ ഞാൻ അത് ഡിലീറ്റ് ആക്കാൻ പറഞ്ഞു; അവൻ ഒരു ക്രിമിനൽ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു; അറിയാമായിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു സംഭവം നടക്കില്ലായിരുന്നുവെന്ന് സംഗീതയുടെ പിതാവ്

അതിക്രൂരവും പൈശാചികവുമായ ഒരു കൊലപാതക വാർത്ത കേട്ടാണ് കേരളം രാവിലെ തന്നെ കേട്ടത് . 17 വയസ്സുകാരിയെ അതിക്രൂരമായി കഴുത്ത് അറുത്ത് കൊലപ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം വർക്കലയിലാണ് ഈ ഒരു സംഭവം ഉണ്ടായിരിക്കുന്നത്. വടശേരി കോണം സംഗീത നിവാസിൽ സംഗീത എന്ന പെൺകുട്ടിയാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കൊലപാതകത്തിൽ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു .
രാത്രി 1.30 വീടിന് ആണ് പെൺകുട്ടിയെ വിളിച്ചിറക്കി കഴുത്തറുത്തത്. ഈ സംഭവത്തെ കുറിച്ച് അച്ഛൻ പറയുന്നത് ഇങ്ങനെയാണ് ; ഈ പയ്യൻ നേരത്തെ വീട്ടിൽ വന്നിട്ടുണ്ട് വീട്ടുകാർ പറഞ്ഞിട്ടാണ് താനക്കാര്യം അറിഞ്ഞത് . ഇടയ്ക്ക് അവൻ ഞരമ്പ് മുറിച്ചുള്ള ഒരു ഫോട്ടോ മകൾക്ക് അയച്ചു കൊടുത്തിരുന്നു. അത് അവൾ എനിക്ക് കാണിച്ചു തന്നില്ല. പക്ഷേ ഞാൻ ആ ഫോട്ടോ അവളുടെ ഫോണിൽ കണ്ടു . അപ്പോൾ തന്നെ ഞാൻ അത് ഡിലീറ്റ് ആക്കാൻ പറഞ്ഞു. മകൾ ഒരിക്കൽ പഠിക്കാൻ പോയപ്പോൾ ഒരിടത്ത് വച്ച് അവനെ കണ്ടിരുന്നു.
പക്ഷേ അന്ന് മകൾ പറഞ്ഞത് മനപ്പൂർവം കണ്ടതല്ല. യാദൃശ്ചികമായി കണ്ടതെന്നാണ്. അന്ന് മകൾ കരഞ്ഞു പറഞ്ഞു ഇനി ഇത്തരത്തിൽ ഒരു ബന്ധത്തിലേക്ക് പോകില്ല എന്ന്. നീ അവനെ വിളിച്ചു എന്ന് ചോദിച്ചപ്പോൾ ഇല്ല എന്ന് മകൾ കരഞ്ഞു പറഞ്ഞിരുന്നു. അവൻ ഒരു ക്രിമിനൽ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു അങ്ങനെ അറിയാമായിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു സംഭവം നടക്കില്ലായിരുന്നു എന്നാണ് ആ പിതാവ് വേദനയോടെ പറയുന്നത്.
https://www.facebook.com/Malayalivartha






















