Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

'ഓരോ പുതുവർഷത്തിലും എത്ര ടോയിലറ്റ് പേപ്പർ വാങ്ങിയെന്നൊന്നും ആരും കണക്കെടുക്കുന്നില്ലല്ലോ. പിന്നെന്തിനാണ് മാധ്യമങ്ങൾ മദ്യക്കണക്ക് എടുക്കുന്നത്? എനിക്കൊരു ദിവസം ഭരണം കിട്ടിയാൽ മദ്യം സൂപ്പർമാർക്കറ്റിൽ എത്തും, ഡ്രൈ ഡേ ഒക്കെ എടുത്തു കളയും. ഇത് സത്യം സത്യം സത്യം. പക്ഷെ തൽക്കാലം ഭരണം കിട്ടിയിട്ടില്ല. അതുവരെ പുതുവർഷത്തിൽ നാട്ടിലേക്ക് ഇല്ല...' മുരളി തുമ്മാരുകുടി കുറിക്കുന്നു

28 DECEMBER 2022 05:57 PM IST
മലയാളി വാര്‍ത്ത

ഓരോ ആഘോഷവും കഴിയുമ്പോൾ മദ്യക്കണക്ക് പുറത്തുവിടുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാ മുരളി തുമ്മാരുകുടി. ഓരോ പുതുവർഷത്തിലും എത്ര ടോയിലറ്റ് പേപ്പർ വാങ്ങിയെന്നൊന്നും ആരും കണക്കെടുക്കുന്നില്ലല്ലോ. പിന്നെന്തിനാണ് മാധ്യമങ്ങൾ മദ്യക്കണക്ക് എടുക്കുന്നത്? എന്നും അദ്ദേഹം ചോദിക്കുകയാണ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പുതുവർഷം വരികയാണ്

നാട്ടിൽ പുതുവർഷം ആഘോഷിക്കണം എന്നാണ് ആഗ്രഹം
പക്ഷെ ശരിക്കൊന്ന് "ആഘോഷിക്കണം" എങ്കിൽ വെയിലത്തും മഴയത്തും ബെവറേജിന് മുൻപിൽ ക്യൂ നിൽക്കണം. ഒന്നാം തിയതി ഡ്രൈ ആണെന്നും തോന്നുന്നു. ഇതൊക്കെ കഴിഞ്ഞിട്ട് "പുതുവർഷത്തിന് കുടിയന്മാർ കുടിച്ചു തീർത്തത് മുന്നൂറു കോടിയുടെ മദ്യം" എന്ന് പത്രം/ചാനൽ വാർത്ത. ചിലപ്പോൾ എന്റെ ചിത്രവും വന്നേക്കും. വേണ്ട. ഇവിടെ തന്നെ ആഘോഷിക്കാം.

ഇഷ്ടമുള്ള സാധനം കടയിൽ പോയി വാങ്ങാം. മുപ്പത്തൊന്നാം തിയതി മറന്നു പോയാലോ, സാധനം തീർന്നു പോയാലോ ഒന്നാം തിയതി വീണ്ടും വാങ്ങാം.
അടിക്കാം
ആഘോഷിക്കാം
ആരും വർത്തയാക്കില്ല.

സമൂഹത്തിന് ഒരു ഉപയോഗവും ഇല്ലാത്ത, കള്ളക്കടത്ത് എന്ന സാമൂഹ്യ ദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന, അനവധി കൊട്ടേഷൻ സംഘത്തെ നില നിർത്തുന്ന, വേണ്ടത്ര മസ്തിഷ്ക വളർച്ച എത്താത്തവരെ പോലും കരിയർമാർ ആക്കുന്ന, നാട്ടിൽ അക്രമവും ചിലപ്പോൾ കൊലയും ഉണ്ടാക്കുന്ന സ്വർണ്ണം വാങ്ങുന്നവർക്ക് എ സി റൂം ഇട്ട് കൊടുക്കുമ്പോൾ എന്തിനാണ് അല്പം ആഘോഷിക്കാനായി മദ്യം വാങ്ങുന്നവരെ നാം ഇനിയും മഴയത്ത് നിർത്തിയിരിക്കുന്നത്. ഓരോ പുതുവർഷത്തിലും എത്ര ടോയിലറ്റ് പേപ്പർ വാങ്ങിയെന്നൊന്നും ആരും കണക്കെടുക്കുന്നില്ലല്ലോ. പിന്നെന്തിനാണ് മാധ്യമങ്ങൾ മദ്യക്കണക്ക് എടുക്കുന്നത്?

നമ്മുടെ ഹിപ്പോക്രസിയുടെ, കപട സദാചാരത്തിന്റെ പ്രതിഫലനമാണ് നമ്മുടെ വികലമായ മദ്യനയം. മദ്യം കഴിക്കണം നിന്നുള്ളവർ അതിൻ്റെ ഇരകളും. ഒരു ദിവസം ഭരണം കിട്ടിയാൽ എന്ത് ചെയ്യും എന്നൊക്കെ പലരും പറയാറുണ്ടല്ലോ. എനിക്കൊരു ദിവസം ഭരണം കിട്ടിയാൽ മദ്യം സൂപ്പർമാർക്കറ്റിൽ എത്തും, ഡ്രൈ ഡേ ഒക്കെ എടുത്തു കളയും. ഇത് സത്യം സത്യം സത്യം. പക്ഷെ തൽക്കാലം ഭരണം കിട്ടിയിട്ടില്ല. അതുവരെ പുതുവർഷത്തിൽ നാട്ടിലേക്ക് ഇല്ല.

#സ്വപ്നംകാണുന്നകിനാശ്ശേരി
മുരളി തുമ്മാരുകുടി

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends