പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുരുട്ടി; മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറോട് സുല്ലിട്ടു, പ്രധാനമന്ത്രിയുടെ വസതിയിൽ നിന്നും പുറത്തിറങ്ങിയ പിണറായി ഒടുവിൽ ആ നിർണായക തീരുമാനത്തിലെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുരുട്ടൽ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറോട് സുല്ലിട്ടു. പ്രധാനമന്ത്രിയുടെ വസതിയിൽ നിന്നും പുറത്തിറങ്ങിയ പിണറായി ഒടുവിൽ ആ നിർണായക തീരുമാനത്തിലെത്തി. കൺ കറൻറ് ലിസ്റ്റിലുള്ള വിഷയമായ വിദ്യാഭ്യാസത്തിൽ സംസ്ഥാന സർക്കാർ എങ്ങനെയാണ് നിയമം പാസാക്കിയതെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല.
സംസ്ഥാന സർക്കാരിന് നിയമനിർമ്മാണം നടത്താൻ അധികാരമുണ്ടെന്ന് പ്രധാനമന്ത്രിയോട് പറയാനുള്ള ആർജവം മുഖ്യമന്ത്രിക്കുണ്ടായിരുന്നില്ല. കൺ കറൻറ് ലിസ്റ്റിലുള്ള വിഷയങ്ങളിൽ നിയമനിർമ്മാണം നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല. ഇക്കാര്യം സംസ്ഥാന നിയമസഭ പരിശോധിച്ചിട്ടില്ലെന്ന വിലയിരുത്തലാണ് ഉണ്ടായിരിക്കുന്നത്. അഥവാ നിയമം പാസാക്കണമെങ്കിൽ കേന്ദ്ര സർക്കാരിൻ്റെ അനുമതി വാങ്ങണം. ഇതാണ് ഗവർണറുടെ വാദം. പിണറായി പ്രധാനമന്ത്രിയെ കാണുന്നതിന് മുമ്പ് തന്നെ ഗവർണർ സംസ്ഥാനത്ത് നടക്കുന്ന നിയമ അട്ടിമറികൾ പ്രധാനമന്ത്രിയെ അറിയിച്ചരുന്നു.മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് പ്രധാനമന്ത്രി ഇക്കാര്യങ്ങളെല്ലാം മനസിലാക്കിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി ആ തീരുമാനത്തിലെത്തിയത്.
വാഴ്സിറ്റി ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഫയലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാറ്റി വയ്ക്കാനാണ് പിണറായി വിജയൻ തീരുമാനിച്ചത്. ഡൽഹിയിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ട് പുറത്തിറങ്ങിയ പിണറായി തൻ്റെ തീരുമാനം തിരുവനന്തപുരം ഓഫീസിൽ അറിയിച്ചു. പ്രധാനമന്ത്രിയുമായി ദീർഘനേരം സംസാരിച്ച പിണറായി തന്നെയാണ് ഗവർണറുടെ ഉപദ്രവം പ്രധാനമന്ത്രിയെ അറിയിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരിക്കാൻ അനുവദിക്കുന്നില്ലായിരുന്നു പരാതി. പിണറായിയുടെ വാദം പൂർണമായി കേട്ട ശേഷമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയോട് ശാസനാ രൂപത്തിൽ സംസാരിച്ചതെന്നാണ് ലഭിക്കുന്ന സൂചനകൾ. അതോടെ ഗവർണറോടുള്ള പോര് മുഖ്യമന്ത്രി തത്കാലം അവസാനിപ്പിച്ചു. ഇല്ലെങ്കിൽ പ്രധാനമന്ത്രി തന്നെ കുരുക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ലാവ്ലിൻ കേസിൻ്റെ കാര്യത്തിൽ ഭാഗ്യത്തിൻ്റെ പേരിലാണ് അദ്ദേഹം രക്ഷപ്പെട്ട് നിൽക്കുന്നത്.
അതേസമയം ബില്ലിൽ നിയമോപദേശം തേടാൻ ഗവർണര്‍ തീരുമാനിച്ചു. രാജ്ഭവൻ തീരുമാനം എന്തായിരിക്കുമെന്ന ആകാംക്ഷയ്ക്കിടെയാണ് ചാൻസലര്‍ ബില്ലില്‍ ഗവർണർ തുടർ നീക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. ആദ്യപടിയായാണ് നിയമോപദേശത്തിന് വിട്ടത്. മൂന്നിന് തലസ്ഥാനത്ത് എത്തുന്ന ഗവർണര്‍ രാജ്ഭവൻ സ്റ്റാൻഡിംഗ് കൗൺസലിന്‍റെ നിയമോപദേശം പരിശോധിച്ച് തുടർ തീരുമാനമെടുക്കും. ഉപദേശങ്ങൾ പരിഗണിച്ച് ബിൽ രാഷ്ട്രപതിക്ക് വിടാനാണ് സാധ്യത. കാരണം പരാതി ഗവർണർക്കെതിരെയാണ്.
വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നാണ് ഗവർണറുടെ നിലപാട്. ചാൻസലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയതുമാണ്. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. ഇതിനു മുമ്പ് നിരവധി ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചിട്ടുണ്ട്. അതൊന്നും പുറത്തു കണ്ടിട്ടില്ല.
ലോകായുക്ത ബില്ലിലും തീരുമാനമെടുത്തിട്ടില്ല. സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ ഭേദഗതി ബില്ലിൽ ഒരു വർഷത്തിലേറെയായി ഗവർണറുടെ തീരുമാനം നീളുകയാണ്. ചാൻസലര്‍ ബില്ലിൽ തീരുമാനം അനന്തമായി നീട്ടിയാൽ നിയമവഴി തേടാനാണ് സർക്കാർ നീക്കം. നേരത്തെ ഇതേക്കുറിച്ചുള്ള ചർച്ചകൾ സർക്കാർ തുടങ്ങിയിരുന്നു. ഗവർണറെ ചാൻസലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിലും ബില്ലുകളിൽ തീരുമാനം നീട്ടരുത് എന്ന കാര്യത്തിലും പ്രതിപക്ഷം സർക്കാരിന്‍റെ നിലപാടിനൊപ്പമാണെന്ന് നിയമസഭയിൽ വ്യക്തമായതാണ്.
എന്നാൽ പുതിയ സാഹചര്യത്തിൽ ഗവർണർക്കെതിരെ സർക്കാർ നേരിട്ട് കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ല. വി.സിമാരെ വിലയ്ക്കെടുത്ത് കോടതിയിലേക്ക് അയക്കാനാണ് സർക്കാരിൻ്റെ ഒരു പദ്ധതി. ഇത്തരം ഒരു നീക്കം സർക്കാർ മുമ്പ് നടത്തിയെങ്കിലും വി.സി മാർ തയ്യാറായില്ല.എന്നാൽ വി.സിമാരെ ഗവർണർ ഒഴിവാക്കുകയാണെങ്കിൽ അവർ ഗവർണർക്കെതിരെ കേസുെ കൊടുക്കാൻ തയ്യാറായേക്കും. അപ്പോഴും തൽക്കാലം വിവാദങ്ങൾ ഒഴിവാക്കാനാണ് സർക്കാരിൻ്റെ തീരു മാനം.
തത്കാലം ഗവർണർ വാഴ്സിറ്റി ഫയൽ രാഷ്ട്രപതിക്ക് അയക്കും. ഇതിനകം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയെ കേരളത്തിലെ കാര്യങ്ങൾ അറിയിച്ചിരുന്നു. രാഷ്ട്രപതി ബില്ലിൽ ഒപ്പടില്ല. ഇക്കാര്യം . അറിയാം.എന്നാൽ പിണറായി ഒന്നും ചെയില്ല. കാരണം ബിൽ ഡൽഹിക്ക് അയക്കുന്നതോടെ പിണറായിക്ക് തത്കാലം രക്ഷപ്പെടാം. ഗവർണർ മുഖ്യമന്ത്രി പോര് അവസാനിപ്പിക്കാൻ കർശന നിർദ്ദേശമാണ് പ്രധാനമന്ത്രി നൽകിയതെന്നാണ് മനസിലാക്കുന്നത്. ഗവർണർ കേന്ദ്ര സർക്കാരിൻ്റെ പ്രതിനിധിയാണെന്ന് പിണറായി മനസിലാക്കണമെന്ന് മോദി ആവശ്യപ്പെട്ടു.ഇതോടെ വിഷയങ്ങളെല്ലാം രാജിയായി. മുഖ്യമന്ത്രി നടത്തിയ ചർച്ചയിൽ കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള വിഷയങ്ങളെല്ലാം പറഞ്ഞു തീർത്തു എന്നാണ് മനസിലാക്കുന്നത്. വിഷയങ്ങൾ പ്രധാനമന്ത്രിയോട് പറഞ്ഞ തോടെ പിണറായിയുടെ നെഞ്ചിലെ കല്ലിറങ്ങിയെന്നാണ് കരുതുന്നത്.
ലാവ്ലിൻ കേസിൽ തനിക്ക് തട്ടുകിട്ടരുതെന്ന് മാത്രമാണ് കഴിഞ്ഞ 6 വർഷവും പിണറായി ശ്രദ്ധിച്ചത്. അതിനായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കൈകോർത്ത് പ്രവർത്തിക്കാനാണ് ശ്രമിച്ചത് . ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ സി ബി ഐ അപ്പീൽ പോകാൻ താമസിച്ചതും പിണറായിയെ സഹായിക്കാൻ വേണ്ടിയാണ്. നിയമസഭാ തെരഞ്ഞടുപ്പിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ടായതും ഇതിന്റെ ഭാഗം തന്നെ. ലാവ് ലിൻ കേസ് സുപ്രിം കോടതി വീണ്ടും മാറ്റിവെച്ചതിനു പിന്നിലെ വൻശക്തികൾ ഉണ്ടെന്നത് വ്യക്തമാണ്. പ്രധാനമന്ത്രിയെ സ്വാധീനിക്കാൻ കഴിയുന്ന ശക്തികളിൽ ഒരാൾ അദാനിയാണ്. അദാനി പിണറായിക്ക് വേണ്ടി കേന്ദ്ര സർക്കാരിൽ ഇടപെട്ടു എന്നത് പരസ്യമായ രഹസ്യമാണ്.
ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് ലാവ്ലിൻ കേസ് പരിഗണിച്ചിരുന്നത്. ജസ്റ്റിസുമാരായ ഇന്ദിരാബാനർജിയും കെഎം ജോസഫും ബഞ്ചിൽ അംഗങ്ങളായിരുന്നു. ഇതിൽ ജസ്റ്റിസ് കെ.എം. ജോസഫ് മലയാളിയാണ്. ഊർജ വകുപ്പിലെ മുൻ ജോയിന്‍റ് സെക്രട്ടറി എ ഫ്രാൻസിസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് ഒടുവിൽ മാറ്റിയത്. പ്രധാനപ്പെട്ട ചില രേഖകൾ നൽകാനുണ്ടെന്നും കേസ് മാറ്റിവെക്കണമെന്നുമായിരുന്നു എ ഫ്രാൻസിസിന്റെ ആവശ്യം. ഇനി കേസ് മാറ്റിവെയ്ക്കാൻ അഭിഭാഷകര്‍ ആവശ്യപ്പെടരുതെന്ന് സുപ്രീം കോടതി അന്ന് തന്നെ പറഞ്ഞിരുന്നു.ഫ്രാൻസിസ് പിണറായിക്ക് വേണ്ടിയാണ് കേസ് മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. അതിന് ശേഷം കേസ് പരിഗണിച്ചിട്ടില്ല.
ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചതെങ്കിലും കെഎം ജോസഫ് കൂടി ഡിവിഷൻ ബെഞ്ചിൽ അംഗമായി. പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന വാദവുമായി കസ്തൂരിരങ്ക അയ്യർ ഉൾപ്പടെയുള്ള മുൻ ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനക്ക് എത്തിയത്. ഇതാണ് അനന്തമായി നീട്ടി വയ്ക്കുന്നത്. പിന്നീട് യു.യു.ലളിത് വിരമിച്ചു. കേന്ദ്ര സർക്കാരുമായി യാതൊരു ഇടച്ചിലിനും മുഖ്യമന്ത്രി തയ്യാറല്ല. ചാൻസലർ ബില്ലിൽ രാജ്ഭവൻ നിയമപദേശം തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.. താൻ ബിൽ കണ്ടിട്ടില്ല. കൺകറന്‍റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങൾ സംസ്ഥാനത്തിന് മാത്രമായി നിയമ നിർമാണം പറ്റില്ല. കേന്ദ്രത്തിന്‍റെ അനുമതി വേണം. ഈ അഭിപ്രായം കൂടി പരിഗണിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നാണ് ഗവർണറുടെ നിലപാട്. ചാൻസലര്‍ സ്ഥാനത്ത് നിന്നും തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയതുമാണ്. നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.
ലോകായുക്ത ബില്ലിലും തീരുമാനമെടുത്തിട്ടില്ല. സർവകലാശാല അപ്പലേറ്റ് ട്രിബ്യൂണൽ ഭേദഗതി ബില്ലിൽ ഒരു വർഷത്തിലേറെയായി ഗവർണറുടെ തീരുമാനം നീളുകയാണ്. ചാൻസലര്‍ ബില്ലിൽ തീരുമാനം അനന്തമായി നീട്ടിയാൽ നിയമവഴി തേടാനാണ് സർക്കാർ നീക്കം. നേരത്തെ ഇതേക്കുറിച്ചുള്ള ചർച്ചകൾ സർക്കാർ തുടങ്ങിയിരുന്നു. ഗവർണറെ ചാൻസലര്‍ സ്ഥാനത്ത് നിന്നും മാറ്റുന്നതിലും ബില്ലുകളിൽ തീരുമാനം നീട്ടരുത് എന്ന കാര്യത്തിലും പ്രതിപക്ഷം സർക്കാരിന്‍റെ നിലപാടിനൊപ്പമാണെന്ന് നിയമസഭയിൽ വ്യക്തമായതാണ്. ഏതായാലും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലം കണ്ടെന്നു വേണം പറയാൻ. കുറെ നാളത്തേക്ക് ഭരണഘടനാ സ്ഥാപനങ്ങളെ തൊടാൻ പിണറായി വിജയൻ തയ്യാറാവില്ല. ഇനി ഒരു സംശയം മാത്രമാണ് ബാക്കി.ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനെ വെറുതെ വിടുമോ എന്നതാണ് ചോദ്യം.
https://www.facebook.com/Malayalivartha






















