Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

രണ്ട് തെരഞ്ഞെടുപ്പിൽ സർക്കാരിനെ രക്ഷിച്ച സോളാർ വജ്രായുധം... ഉത്തരം പറയേണ്ടത് പിണറായി.. പിണറായി ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണം

28 DECEMBER 2022 09:23 PM IST
മലയാളി വാര്‍ത്ത

സോളാർ പീഡനക്കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. സംസ്‌ഥാന രാഷ്‌ട്രീയത്തെ ഇളക്കിമറിച്ച്‌ ഉമ്മൻ ചാണ്ടിക്കെതിരേ ഉയർന്ന പരാതിയിൽ നൂറോളം പേരിൽനിന്നു മൊഴിയെടുത്ത്, ശാസ്ത്രീയ പരിശോധനകളിലൂടെയായിരുന്നു അന്വേഷണം. പരാതിക്കാരി ഹാജരാക്കിയ സാരിയും പരിശോധനയ്‌ക്കു വിധേയമാക്കി.

കുറ്റാരോപണവിധേയരായ കോൺഗ്രസ്‌ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.പിമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്‌, മുൻ മന്ത്രി എ.പി. അനിൽകുമാർ എന്നിവർക്കെതിരേ തെളിവില്ലെന്നു കാട്ടി സി.ബി.ഐ. നേരത്തെ റിപ്പോർട്ട്‌ നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ആണ് പരാതിയിൽ ആദ്യം കേസെടുത്തത്. പിന്നീട് സർക്കാർ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

തെളിവില്ലെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലുകൾ അവഗണിച്ചാണു കേസ് സിബിഐയ്ക്കു കൈമാറിയത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപുള്ള തീരുമാനം രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന ആരോപണം അന്നുതന്നെ ബലപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിയ്ക്ക് ക്ലീൻ ചിറ്റ് കിട്ടിയതോടെ സത്യം ഒരുപാട് കാലം മൂടിവയ്ക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തു പോകുന്നവരോട് സി പി എം പണ്ടുമുതൽക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കളോട് കാട്ടിയത്. സത്യസന്ധമായ അന്വേഷണമാണു സിബിഐ നടത്തിയതെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അഭിപ്രായപ്പെട്ടു. കേസ് സി ബി ഐ ഏറ്റെടുത്തതുകൊണ്ടാണ് സത്യം പുറത്തുവന്നത്. ഉർവശീ ശാപം ഉപകാരമായി. നിരപരാധികളെ നിരപരാധികളായിത്തന്നെ കാണാൻ സി ബി ഐയ്ക്ക് സാധിച്ചുവെന്നും കെ സുധാകരൻ പറഞ്ഞു.

കേസ് സിപിഎമ്മിൻറെ ഗൂഢാലോചനയെന്ന് എ.കെ.ആൻറണി പറഞ്ഞു. സിപിഎമ്മിനോട് കാലം കണക്കു ചോദിക്കുകയാണെന്നും ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കളോട് മുഖ്യമന്ത്രി പൊതുമാപ്പ് പറയണമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ആളുകളെ അപമാനിക്കുന്നതിനായി സി പി എം നടത്തുന്ന ഇത്തരത്തിലെ അവസാന ശ്രമമായിരിക്കണം സോളാർ കേസ്. കേരള രാഷ്ട്രീയത്തിൽ ഇത്തരം വേട്ടയാടലുകൾ ഇനി ഉണ്ടാകാൻ പാടില്ല. പരാതിക്കാരി ആവശ്യപ്പെട്ടതുകൊണ്ടാണ് സി ബി ഐ അന്വേഷണത്തിന് വിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാലിപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മറ്റൊരു പരാതിക്കാരി എത്തിയപ്പോൾ എന്തുകൊണ്ട് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടില്ല? എന്നും വി.ഡി.സതീശൻ ആരാഞ്ഞു.

കേസിൽ കാര്യമായതൊന്നുമില്ലെന്ന് അറിഞ്ഞിട്ടും കോൺഗ്രസിനെ നിരന്തരം വേട്ടയാടുന്നതിനായിരുന്നു സിപിഎം കൃത്യമായ ഇടവേളകളിൽ സോളാർ കേസിനെ ഉപയോഗപ്പെടുത്തിയത്. ഇതോടെ ഒമ്പത് വർഷം നീണ്ട, കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങൾക്കും അവസാനമാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends