ഒരേ സര്‍വ്വെ നമ്പറിലെ പ്രദേശങ്ങള്‍ ബഫര്‍സോണിനകത്തും പുറത്തും വന്നത് വീണ്ടും ആശയക്കുഴപ്പത്തില്‍... ബഫര്‍സോണില്‍ സര്‍വ്വെ നമ്പറുകള്‍ ചേര്‍ത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍...പരാതികളില്‍ അതിവേഗം പരിശോധന പൂര്‍ത്തിയാക്കി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ് സംസ്ഥാനത്തിന് മുന്നിലെ പ്രധാന വെല്ലുവിളി

ഒരേ സര്‍വ്വെ നമ്പറിലെ പ്രദേശങ്ങള്‍ ബഫര്‍സോണിനകത്തും പുറത്തും വന്നത് വീണ്ടും ആശയക്കുഴപ്പത്തില്‍... ബഫര്‍സോണില്‍ സര്‍വ്വെ നമ്പറുകള്‍ ചേര്‍ത്ത് പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് സര്‍ക്കാര്‍...പരാതികളില്‍ അതിവേഗം പരിശോധന പൂര്‍ത്തിയാക്കി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുകയാണ് സംസ്ഥാനത്തിന് മുന്നിലെ പ്രധാന വെല്ലുവിളി.
ബഫര്‍സോണ്‍ ആശയക്കുഴപ്പം കടുക്കുന്നതിനിടെയാണ് അടുത്ത ഭൂപടം പ്രസിദ്ധീകരിച്ചത്. 2021ല്‍ കേന്ദ്രത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഭൂപടം പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. ഈ ഭൂപടത്തില്‍ സര്‍വ്വെ നമ്പര്‍ കൂടി ചേര്‍ത്താണ് പുതിയ ഭൂപടം.
സര്‍വ്വെ നമ്പര്‍ നോക്കി ജനവാസകേന്ദ്രങ്ങള്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ള വ്യക്തമായി അറിയുകയായിരുന്നു ലക്ഷ്യം. പക്ഷെ പുതിയ ഭൂപടം ആശയക്കുഴപ്പം തീര്‍ക്കുന്നില്ലെന്ന് മാത്രമല്ല സംശയങ്ങള്‍ കൂട്ടുകയും ചെയ്യുന്നു. ഭൂപടത്തില്‍ മാര്‍ക്ക് ചെയ്ത് ഒരെ സര്‍വ്വെ നമ്പറിലെ പ്രദേശങ്ങളുടെ ചില ഭാഗങ്ങള്‍ ബഫര്‍സോണിനകത്തുള്ളപ്പോള്‍ ചിലത് പുറത്താണ്. ഈ സ്ഥലങ്ങളിലെ പരാതികള്‍ എങ്ങനെ തീര്‍ക്കുമെന്നതാണ് പ്രശ്‌നം.
അതേ സമയം ഒരു സര്‍വ്വെ നമ്പറില്‍ തന്നെ കൂടുതല്‍ ഭൂമി ഉള്ള സാഹചര്യത്തിലാണിതെന്നും പരാതി കിട്ടുന്ന മുറക്ക് പരിഹരിക്കാമെന്നുമാണ് ഉറപ്പുള്ളത്. സൈലന്റ് വാലിയുമായി അതിര്‍ത്തി പങ്കിടാത്ത മണ്ണാര്‍ക്കാട് നഗരസഭ നേരത്തെയുള്ള മാപ്പില്‍ ബഫര്‍സോണ്‍ പരിധിയിലായിരുന്നു. പുതിയതില്‍ പക്ഷെ അതൊഴിവാക്കി. പരാതികള്‍ ജനുവരി 7 വരെ നല്‍കാവുന്നതാണ്.
പക്ഷെ അതിനുള്ളില്‍ പരാതികളില്‍ പരിശോധന പൂര്‍ത്തിയാക്കി ജനുവരി 11ന് സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ കേരളത്തിന് പുതിയ റിപ്പോര്‍ട്ട് നല്‍കാനാകുമോ എന്നുള്ളതാണ് ആശങ്ക.
"
https://www.facebook.com/Malayalivartha






















