നിയമസഭാ സമ്മേളനം ജനുവരി 23ന് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചന... നയപ്രഖ്യാപനമില്ലാതെ 24നോ 25നോ ബഡ്ജറ്റവതരിപ്പിക്കാന്‍ ശ്രമം

നിയമസഭാ സമ്മേളനം ജനുവരി 23ന് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ആലോചന . നയപ്രഖ്യാപനമില്ലാതെ 24നോ 25നോ ബഡ്ജറ്റവതരിപ്പിക്കാനാണ് ശ്രമം.
റിപ്പബ്ലിക് ദിനമായ ജനുവരി 26 അവധിയാണ്. 27ന് വെള്ളിയാഴ്ച സഭ ചേരാനിടയില്ല. ചേര്‍ന്നാലും അനൗദ്യോഗിക കാര്യങ്ങള്‍ക്കാവും നീക്കിവയ്ക്കുക.
30 മുതല്‍ മൂന്ന് ദിവസത്തെ പൊതുചര്‍ച്ച പൂര്‍ത്തിയാക്കി സഭ താല്‍ക്കാലികമായി പിരിഞ്ഞ ശേഷം ,ഫെബ്രുവരി അവസാനം വീണ്ടും ചേര്‍ന്ന് മാര്‍ച്ച് 31നകം പൂര്‍ണ ബഡ്ജറ്റ് പാസാക്കാനാണ് തീരുമാനം.
അടുത്ത മന്ത്രിസഭായോഗത്തില്‍, സഭാ സമ്മേളനം പുനരാരംഭിക്കുന്ന തീയതി തീരുമാനിച്ചേക്കുമെന്ന് സൂചന. ഈ മാസം ആറ് മുതല്‍ 13 വരെ ചേര്‍ന്ന നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് ജനുവരിയിലെ സമ്മേളനം. തടഞ്ഞുവച്ച ബില്ലുകളില്‍ ഒപ്പിടാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തില്‍, അദ്ദേഹത്തെക്കൊണ്ട് നയപ്രഖ്യാപനം നടത്തിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ തുടരുക ഇപ്പോഴത്തെ സമ്മേളനമായിരിക്കും.
" f
https://www.facebook.com/Malayalivartha






















