എല്ലാം പശുപാലന്റെ സഹായം...ഇതാണു മോനേ ബുദ്ധി എന്നു പയുന്നത് എത്ര പേര്‍ രക്ഷപെട്ടു

ഇതിന്റെ പേരാണ് മോനേ ദിനേശാ ബുദ്ധി. അതെന്താണെന്നാണ് ചോദ്യമെങ്കില്‍ ബാബുവുനും രമേശിനും ഉമ്മന്‍ചാണ്ടിക്കും ശിഷ്യപ്പെടണം. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ശരണ്യ എവിടെ? കെ. ബാബുവിന്റെ ബാര്‍ക്കോഴ കേസ് എവിടെ? മാധ്യമങ്ങള്‍ മാണിയെ കുമ്പസരിക്കാന്‍ വിട്ടിട്ട് ബാബുവിനെയും ചെന്നിത്തലയേയും രക്ഷപ്പെടുത്തി കൊടുത്തു.
മാണി മന്ത്രിയായി തുടര്‍ന്നാല്‍ സീസറുടെ ഭാര്യയ്ക്ക് എന്തോ സംഭവിക്കുമെന്ന് പറഞ്ഞവര്‍ പോലും എത്രപെട്ടെന്നാണ് മലക്കം മറിഞ്ഞത്? കെ എം മാണി പോയ വഴിയേ പുല്ല് പോലും കുരുത്തിട്ടില്ലെന്നാണ് അദ്ദേഹത്തെ പാലായിലേക്ക് പറഞ്ഞുവിട്ടവര്‍ പറഞ്ഞു ചിരിക്കുന്നത്. മാധ്യമങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാത്തവര്‍ ഇനിയെങ്കിലും ഇവര്‍ക്ക് ശിഷ്യപ്പെടണം. കാരണം ശരണ്യയും ബാബുബാറും കത്തിക്കയറിയപ്പോഴാണ് ചുംബനസമര നായകനെ തട്ടി അകത്തുകയറ്റിയത്. ഓരോ ദിവസവും നല്ല ഇനിപ്പുള്ള വാക്കുകള്‍ ജിലേബി കടിക്കുന്നതുപോലെ പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കും.
മാധ്യമങ്ങള്‍ക്ക് വേണ്ടത് ചൂടാറാത്ത വാര്‍ത്തയാണ്. അതിലിത്തിരി സെക്‌സും തട്ടുപടവുമൊക്കെയുണ്ടെങ്കില്‍ ജോറാകും. ആ മഹാശാസ്ത്രം കണ്ടുപിടിച്ച് സ്വന്തം തടി രക്ഷിച്ച കെ. ബാബുവിനും രമേശ് ചെന്നിത്തലയ്ക്കും അടുത്ത വര്‍ഷം നല്‍കണം, പത്മശ്രീ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha