കേരള പോലീസിൽ നിന്ന് രഹസ്യ വിവരം ചോർന്നോ ? എൻ.ഐ.എ എത്തുന്നതിന് മുമ്പ് നേതാക്കൾ വീടുവിട്ടു പോയി; ഇനി ലക്‌ഷ്യം പൊലീസിലെ ഒറ്റുകാരെ; മറ്റ് സമുദായ നേതാക്കളുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കൽ, തെളിവുകൾക്കായി ഈ റെയ്ഡ്

കേരളത്തിൽ നിരോധിത സംഘടനയായ പി.എഫ്.ഐ യുടെ മുൻ ഭാരവാഹികളുടെ വീടുകളിൽ എൻ.ഐ.എ റെയ്ഡ് നടക്കുമ്പോൾ പുറത്തു വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. റെയ്ഡിന്റെ സൂചനകൾ കേരളാ പൊലീസിന് എൻഐഎ കൈമാറിയിരുന്നു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ഇതോടെ രണ്ടാം റെയ്ഡിൽ ലക്ഷ്യമിട്ട നേതാക്കൾ വീടുവിട്ടു പോയിട്ടുണ്ട്. ഇതോടെ കേരളം പൊലീസിലെ പച്ചവെളിച്ചം സജീവമാണ് എന്നാണ് എൻ.ഐ.എ നിഗമനം.
കേന്ദ്ര സേനയെ ഒഴിവാക്കി പൊലീസ് സഹായത്തോടെ റെയ്ഡ് നടത്താനായിരുന്നു നീക്കം. എവിടെയാണ് റെയ്ഡ് എന്നത് ഇന്ന് പുലർച്ചെയാണ് അറിയിച്ചതെങ്കിലും റെയ്ഡ് നടക്കും എന്ന് പൊലീസിന് അറിയാമായിരുന്നു. പൊലീസിനുള്ളിലും പോപ്പുലർഫ്രണ്ടിന് ചാരന്മാരുണ്ടെന്ന നിഗനം ശക്തമായിരുന്നു. ഇതിന്റെ സ്വാധീനം എത്രത്തോളം ഉണ്ട് എന്ന് അറിയാനായി എൻഐഎയുടെ തന്ത്രമാണ് റെയ്ഡിനെ പറ്റി കേരള പോലീസിൽ അറിയിച്ചതെന്നും കരുതുന്നു.
പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിൽ പരിശോധന നടന്നു. എൻഐഎ എത്തുന്നതിന് തൊട്ടുമുമ്പ് റാഷിദ് സ്ഥലം വിട്ടു.ഇവിടെ പൊലീസിലെ പച്ചവെളിച്ചം സജീവമാണ് എന്ന വിലയിരുത്തലും ഉണ്ട്. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ ഒന്നും തന്നെ നേതാക്കളില്ലെന്നാണ് വിവരം.
സംസ്ഥാനത്ത് മറ്റ് സമുദായ നേതാക്കളുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കാൻ പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും മറ്റു സ്ഥലങ്ങളിലും വിധ്വംസക പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും ഇവരുടെ പ്രവർത്തനത്തെപ്പറ്റി കൂടുതൽ അന്വേഷണം അനിവാര്യമാണെന്നും അന്വേഷണസംഘം എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയെ ബോധിപ്പിച്ചിരുന്നു.പിഎഫ്‌ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന സംശയങ്ങളും നിലനിൽക്കുന്നുണ്ട്. ഇതെല്ലം കണ്ടെത്താനാണ് ഇപ്പോഴത്തെ റെയ്ഡ് എന്നാണ് സൂചന.
തിരുവനന്തപുരം ജില്ലയിൽ മൂന്നു സ്ഥലങ്ങളിൽ പരിശോധന നടന്നു. കൊല്ലത്ത് ചക്കുവള്ളിയിലാണ് റെയ്ഡ്. ആലുവ, വൈപ്പിൻ തുടങ്ങിയ കൊച്ചി മേഖലയിലും റെയ്ഡുണ്ട്. എറണാകുളം റൂറലിൽ 10 ഇടത്താണ് റെയ്ഡ്. ആലുവയുൾപ്പെടെയുള്ള സ്ഥലത്ത് തീവ്രവാദികൾ എത്തുന്നുവെന്ന സൂചന കൂടി കണക്കിലെടുത്താണ് ഇത്. മലപ്പുറത്ത് നാലിടത്ത് റെയ്ഡുണ്ട്. ആലപ്പുഴയിൽ ചിന്തൂർ, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിൽ ആലുവ, എടവനക്കാട്, വൈപ്പിൻ പ്രദേശങ്ങളിലുമാണ് പരിശോധന. പ്രവർത്തകരുടെ സ്ഥാപനങ്ങളിലും പുലർച്ചെ മുതൽ പരിശോധന നടക്കുന്നുണ്ട് . കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിലും റെയ്ഡുണ്ട്. മണ്ണാർക്കാട് കോട്ടോപ്പാടത്തും എൻഐഎ പരിശോധന നടന്നു. ചിലയിടങ്ങളിൽ റെയ്ഡ് അവസാനിച്ചു, നേരത്തെ അടച്ചു പൂട്ടിയ പോപ്പുലർ ഫ്രണ്ടിന്റെ ചില ഓഫീസുകളും എൻഐഎ സംഘം തുറന്നുപരിശോധിച്ചു.
പെരിയാർവാലിയിലെ കാമ്പസും പരിശോധിച്ചു. ഈ സ്ഥലം നേരത്തെ തന്നെ പൊലീസും റവന്യൂ വകുപ്പും സീൽ ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിൽ മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. കോഴിക്കോട് പാലേരിയിലും എൻഐഎ പരിശോധന നടത്തി.
https://www.facebook.com/Malayalivartha






















