സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ കെ സ്മാര്‍ട്ട് പദ്ധതിക്ക് ഏപ്രില്‍ ഒന്നിന് തുടക്കമാകുമെന്ന് മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ കെ സ്മാര്‍ട്ട് പദ്ധതിക്ക് ഏപ്രില്‍ ഒന്നിന് തുടക്കമാകുമെന്ന് മന്ത്രി എം ബി രാജേഷ്.
കെ സ്മാര്‍ട്ട് പദ്ധതി നടപ്പാവുന്നതോടെ സേവനങ്ങള്‍ തേടി ജനങ്ങള്‍ നഗരസഭകളിലെത്തേണ്ട ആവശ്യമില്ല. ലോകത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷകള്‍ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാനും കഴിയുമെന്നും മന്ത്രി. ലൈഫ് പി എം എ വൈ ഗുണഭോക്തൃ സംഗമവും ആദ്യ ഗഡു വിതരണവും ഒപ്പം എന്ന നഗരസഭയുടെ ക്യാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ സ്മാര്‍ട്ട് പദ്ധതി നടപ്പാവുന്നതോടെ, നിരവധി തവണ ഓഫീസുകള്‍ കയറിയിറങ്ങുന്ന സാഹചര്യം പൂര്‍ണമായി ഇല്ലാതാകും. അവശേഷിക്കുന്ന അഴിമതി കൂടി ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രി .
വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം നഗരസഭയുടെ നടപടികള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. 4524 ഉപഭോക്താക്കള്‍ക്ക് തുക അനുവദിച്ച നഗരസഭ 13131 വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് നേതൃത്വം നല്‍കി.
"
https://www.facebook.com/Malayalivartha






















