Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നിന്നെ കാത്തുനിന്നിട്ടും കാണാൻ കഴിഞ്ഞില്ലല്ലോ, നീ എന്നെ പറ്റിച്ചല്ലോ... ഇനി ഞാൻ പോകുന്നു: കേസ് വഴിതെറ്റിക്കാൻ ഗോപുവിന്റെ അതിബുദ്ധി:- കൈഞരമ്പ് മുറിച്ച് ഫോണിൽ ചിത്രങ്ങൾ അയച്ച് ഭീഷണി: സംഗീതയെ കൊലപ്പെടുത്തിയ പ്രതി ഗോപുവിനെ കയ്യേറ്റം ചെയ്യാൻ തടിച്ച് കൂടി നാട്ടുകാർ...

29 DECEMBER 2022 09:13 AM IST
മലയാളി വാര്‍ത്ത

വടശ്ശേരിക്കോണം സ്വദേശി സംഗീതയെ കൊലപ്പെടുത്തിയ പ്രതി ഗോപുവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്. നാട്ടുകാരുടെ പ്രതിഷേധവും സംഘർഷാവസ്ഥയും കാരണം നാറ്റം തിരിഞ്ഞ പോലീസ് ഒടുവിൽ പ്രതിയെ തിരികെ കൊണ്ടുപോവുകയായിരുന്നു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബികയ്ക്കു നേരെയും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. കൊല്ലപ്പെട്ട സംഗീതയുടെ മൃതദേഹം സംസ്കരിച്ച ശേഷമാണ് എം എൽ എ എത്തിയത്. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. എം എൽ എയുടെ വാഹനം നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെയുള്ള ജനക്കൂട്ടം അരമണിക്കൂറോളം വളഞ്ഞുവെച്ചു.

സംഗീതയെ കൊലപ്പെടുത്തിയ ശേഷം പ്രതി തന്നിലേയ്ക്ക് അന്വേഷണം എത്താതെ കേസ് വഴിതെറ്റിക്കാനും ശ്രമം നടത്തിയിരുന്നു. സംഗീതയുടെ അവസാന ഫോൺകോളും വാട്സാപ് ചാറ്റും പിന്തുടർന്ന് അന്വേഷണ സംഘം എത്തുമെന്ന് ഉറപ്പായിരുന്ന പ്രതി, കൊലനടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് പോയതിന് പിന്നാലെ അതേ വാട്സാപ്പിലേക്ക് മെസേജുകൾ അയച്ചു. നേരത്തെ സംഗീത സംസാരിച്ച് നിറുത്തിയതിന്റെ തുടർച്ചയായിരുന്നു സംഭാഷണങ്ങൾ.

വീട്ടിൽ നിന്ന് പുറത്തേക്ക് വരാനും വഴിയിൽ താനുണ്ടാകുമെന്നുമുള്ള പ്രതിയുടെ മെസേജിന് സമ്മതം മൂളുകയായിരുന്നു സംഗീത. എന്നാൽ കൊലയ്ക്ക് ശേഷം അതിന് തുടർച്ചയായി ഗോപു മെസ്സേജുകൾ അയച്ചു. 'നിന്നെ കാത്തുനിന്നിട്ടും കാണാൻ കഴിഞ്ഞില്ലല്ലോ, നീ എന്നെ പറ്റിച്ചല്ലോ. ഇനി ഞാൻ പോകുന്നു'. എന്നിങ്ങനെയായിരുന്നു അഖിലായി ആൾമാറാട്ടം നടത്തിയ ഗോപുവിന്റെ മെസ്സേജ്.

 

ഫോൺ കോൾ വിവരങ്ങളോ വാട്സ്ആപ് ചാറ്റുകളോ കേന്ദ്രീകരിച്ച് കൊലപാതകത്തിൽ തനിക്കുനേരെ അന്വേഷണം വരാതിരിക്കാനും കൊലയാളി മറ്റാരോ ആണെന്ന് വരുത്താനുമുള്ള ഗോപുവിന്റെ തന്ത്രമായിരുന്നു ഇത്. എന്നാൽ രക്തക്കറ പുരണ്ട ഷർട്ടും ഹെൽമെറ്റുമുൾപ്പെടെയുള്ള മറ്റ് തെളിവുകളും ഗോപുവിന് നേരെ തിരിഞ്ഞ് കൊത്തുകയായിരുന്നു. കഴുത്തറുത്തശേഷം സ്കൂട്ടറിൽ തന്നെയാണ് പ്രതി രക്ഷപെട്ടത്. 

സംഗീതയുടെ മൊബൈൽഫോണും കൃത്യം നടത്താൻ ഉപയോഗിച്ച കത്തിയും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ചിരുന്നു. ഇത് പൊലീസ് കണ്ടെടുത്തതാണ് പ്രതിയിലേക്കെത്താൻ സഹായകമായത്. പ്രതിയെ പാട്ടി സൂചന ലഭിച്ചതോടെ പള്ളിക്കലിലെ വീട്ടിലെത്തി ഗോപുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും, കുറ്റസമ്മതം നടത്തുകയുമായിരുന്നു.

മാസങ്ങളോളം ഗോപുവുമായി പ്രണയത്തിലായിരുന്ന സംഗീത വീട്ടുകാരുടെ നിർദ്ദേശപ്രകാരം പിന്മാറിയതാണ്. ടാപ്പിങ് തൊഴിലാളിയായിരുന്നു ഗോപു. പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളിൽവച്ച് തങ്ങൾ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സംഗീതയെ കാണാൻ വീട്ടിൽ ചെന്നിട്ടുണ്ടെന്നും ഗോപു പൊലീസിനോടു പറഞ്ഞു. ഏതാനും മാസം മുമ്പ് താനുമായുള്ള അടുപ്പത്തിന് സംഗീതയുടെ വീട്ടുകാർ വിസമ്മതിക്കുകയും തന്റെ വീട്ടിലെത്തി പ്രണയത്തിൽ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്തതു മുതലാണ് പ്രതികാരം തോന്നിയത്.

തന്നെ ഉപേക്ഷിച്ച സംഗീത, അഖിലെന്ന പേരിൽ മറ്റൊരു ഫോണിൽ നിന്ന് താൻ നടത്തിയ പ്രണയാഭ്യർത്ഥനയിൽ വീണതോടെ എങ്ങനെയും വകവരുത്തണമെന്ന ചിന്തയായി. ആഴ്ചകളോളം ചാറ്റ് ചെയ്തും ഫോണിൽ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടിയശേഷമാണ് അരുംകൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. മകളുടെ മരണത്തിന് പിന്നാലെ ഗോപുവിനെക്കുറിച്ച് പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതി മുമ്പ് വീട്ടിൽ എത്തിയിരുന്നുവെന്നും ഇടയ്ക്ക് ഞരമ്പ് മുറിച്ചുള്ള ഒരു ഫോട്ടോ മകൾക്ക് അയച്ചു കൊടുത്തിരുനതയും വെളിപ്പെടുത്തിയിരുന്നു.

പക്ഷെ മകളുടെ ഫോണിൽ ഈ ചിത്രങ്ങൾ യാദൃശ്ചികമായി താൻ കാണാൻ ഇടയായെന്നും അപ്പോൾ തന്നെ താ അത് ഡിലീറ്റ് ചെയ്തുവെന്നും പിതാവ് പറയുന്നു. അവൻ ഒരു ക്രിമിനൽ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു അങ്ങനെ അറിയാമായിരുന്നെങ്കിൽ ഇത്തരത്തിൽ ഒരു സംഭവം നടക്കില്ലായിരുന്നു എന്നാണ് ആ പിതാവ് വേദനയോടെ പറയുന്നത്. അർദ്ധരാത്രിവരെ അഖിലെന്ന ഐ.ഡിയിൽ നിന്ന് ചാറ്റിങ് നടത്തിയ ഗോപു പെട്ടെന്നാണ് സംഗീതയെ കാണണമെന്ന് നിർബന്ധം പിടിച്ചത്. പ്രണയപ്പക പ്രാണനെടുത്തപ്പോൾ കൺമുന്നിൽ മകളുടെ ദാരുണ മരണത്തിന് ദൃക്‌സാക്ഷികളാകേണ്ടിവന്നതിന്റെ നടുക്കത്തിലാണ് സംഗീതയുടെ മാതാപിതാക്കൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends