അഞ്ചല്‍ ഉത്ര വധക്കേസുമായി ബന്ധപ്പെട്ടുള്ള സ്ത്രീധനപീഡനക്കേസില്‍ സാക്ഷിവിസ്താരം തുടങ്ങി.... ഒന്നാംസാക്ഷിയും ഉത്രയുടെ സഹോദരനുമായ വിഷുവിനെ വിസ്തരിച്ചു, രണ്ടാംസാക്ഷി, ഉത്രയുടെ അച്ഛന്‍ വിജയസേനനെ അടുത്തമാസം 11-ന് വിസ്തരിക്കും

അഞ്ചല്‍ ഉത്ര വധക്കേസുമായി ബന്ധപ്പെട്ടുള്ള സ്ത്രീധനപീഡനക്കേസില്‍ സാക്ഷിവിസ്താരം തുടങ്ങി.... ഒന്നാംസാക്ഷിയും ഉത്രയുടെ സഹോദരനുമായ വിഷുവിനെ വിസ്തരിച്ചു, രണ്ടാംസാക്ഷി, ഉത്രയുടെ അച്ഛന്‍ വിജയസേനനെ അടുത്തമാസം 11-ന് വിസ്തരിക്കും.
സാക്ഷിവിസ്താരം പുനലൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി(ഒന്ന്)യില്‍ തുടങ്ങി. ബുധനാഴ്ച 12.30-ഓടെ ആരംഭിച്ച ഒന്നാംസാക്ഷിയുടെ വിസ്താരം വൈകുന്നേരം അഞ്ചേകാലോടെയാണ് പൂര്‍ത്തിയായത്.
ഉത്രയുടെ മരണം സംബന്ധിച്ച് അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ ആദ്യം മൊഴികൊടുത്തത് താനാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതെന്നും വിഷു പറഞ്ഞു. പണമാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ വീട്ടില്‍ ഉത്ര പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വിഷു മൊഴി നല്‍കി. വിവാഹത്തിനുശേഷവും പ്രതിമാസം 8,000 രൂപവീതം നല്‍കിയിരുന്നെന്നും വിഷു പറഞ്ഞു.
എന്നാല്‍ മൊഴിയില്‍ പലതും സാക്ഷിക്ക് കേട്ടറിവുമാത്രമല്ലേയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു. ഉത്രയുടെ ഭര്‍ത്താവും ഒന്നാംപ്രതിയുമായ സൂരജ് എസ്.കുമാര്‍, രണ്ടാംപ്രതി അച്ഛന്‍ സുരേന്ദ്രപ്പണിക്കര്‍, മൂന്നാംപ്രതി അമ്മ രേണുക, നാലാംപ്രതി സഹോദരി സൂര്യ എന്നിവര്‍ ഹാജരായിരുന്നു.
ഉത്രയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നെന്ന കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന സൂരജിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം 2020-ല്‍ അഞ്ചല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. ഉത്രയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും വിശ്വാസവഞ്ചന നടത്തി, തെളിവു നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിരുന്നത്. ഇതോടൊപ്പം സ്ത്രീധനനിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍കൂടി ചേര്‍ത്തശേഷമാണ് കഴിഞ്ഞദിവസം വിചാരണ തുടങ്ങിയത്.
മജിസ്ട്രേറ്റ് അമ്പിളി ചന്ദ്രനാണ് വാദം കേട്ടത്. വാദിഭാഗത്തിനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.സിബ്ദാസും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകനായ ടി.അനീസും ഹാജരായി. അഞ്ചല്‍ ഏറം വിഷുവില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്ര (25) 2020 മേയ് ആറിനാണ് വീട്ടില്‍ പാമ്പുകടിയേറ്റു മരിച്ചത്.
ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നതാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഭര്‍ത്താവ് സൂരജ് എസ്.കുമാര്‍ ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ്. ഈ കൊലക്കേസിനോടനുബന്ധിച്ചാണ് സ്ത്രീധനപീഡനക്കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നത്.
" f
https://www.facebook.com/Malayalivartha






















