വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു....

വയലിനിസ്റ്റ് ശാലിഷ് ശശിധരന്‍ (47) റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. നാഗ്പൂരില്‍ വച്ച് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭോസരി ഡിഗ്ഗി റോഡില്‍ ന്യൂ പ്രിയദര്‍ശിനി സ്‌കൂളിനുസമീപമായിരുന്നു താമസിച്ചിരുന്നത്.
ഹൃദയസ്തംഭനമാണ് മരണ കാരണം. മണ്ഡലപൂജയുടെ ഭാഗമായി നാഗ്പൂര്‍ അയ്യപ്പക്ഷേത്രത്തില്‍ ഗാനമേള അവതരിപ്പിക്കാനായി സിംഫണി ഭോസരി സംഘത്തിനൊപ്പം പോയതായിരുന്നു.
ഇന്നലെ രാവിലെ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. പ്ലാറ്റ്ഫോമിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം പുണെയിലെക്ക് കൊണ്ടുവരും. വയലിനുപുറമേ കീബോര്‍ഡ്, റിഥം തുടങ്ങിയവയിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്
" f
https://www.facebook.com/Malayalivartha






















