അയല്‍വാസിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍

അയല്‍വാസിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍. കെ ഡിഎച്ച്പി കമ്പനി ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനില്‍ പി.വിവേക് (32) നെയാണ് ദേവികുളം എസ് എച്ച് ഓ എസ്. ശിവലാലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ഗൂഡാര്‍വിള ഫാക്ടറി ഡിവിഷനില്‍ എം. രാജാ (34) ആണ് തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ക്രിസ്മസ് ദിനം രാത്രിയിലാണ് സംഭവമുണ്ടായത്.
കൊച്ചിയില്‍ ഓട്ടോ റിക്ഷാ ഡ്രൈവറായ രാജാ എസ്റ്റേറ്റിലെ ക്ഷേത്ര ഉത്സവത്തില്‍ പങ്കെടുക്കാനായാണ് ഗൂഡാര്‍വിളയിലെ വീട്ടിലെത്തിയത്. ക്രിസ്മസ് ദിനം രാത്രിയില്‍ ബന്ധുവിന്റെ വീടിനു മുന്‍പില്‍ നില്‍ക്കുമ്പോഴാണ് പിന്നിലൂടെയെത്തിയ വിവേക് വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു.
ഇരുവരും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്നും ക്രിസ്മസ് ദിനം പകല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും ബന്ധുക്കള്‍ . മൂന്നാര്‍ ടൗണിലെ ടാക്‌സി ജീപ്പ് ഡ്രൈവറാണ് പ്രതി വിവേക്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റിലാക്കി.
https://www.facebook.com/Malayalivartha






















