Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

പിണറായിക്ക് ഇപിയുടെ ഭീഷണി!വിജിലൻസ് വന്നാൽ എല്ലാംവലിച്ച് പുറത്തിടും!സഖാക്കൻമാരെ നാറ്റിക്കണോ? ധനു കുളിരിൽ ഭയന്ന് സി പി എം

29 DECEMBER 2022 12:47 PM IST
മലയാളി വാര്‍ത്ത

തനിക്കെതിരെ വിജിലൻസിൻ്റെ ത്വരിതാന്വേഷണം വന്നാൽ സർക്കാരിനെ മറിച്ചിടാൻ വരെ താൻ തയ്യാറാകുമെന്ന് ഇ പി ജയരാജൻ മുഖ്യമന്ത്രിയെ അറിയിച്ചു. തന്നെ ബലിയാടാക്കാനാണ് നീക്കമെങ്കിൽ സി പി എമ്മിൻെറ സമുന്നത നേതാക്കളെന്ന് വിശ്വസിക്കുന്നവരുടെ മൂടുപടം അഴിഞ്ഞു വീഴുമെന്നും ഇ.പി.മുന്നറിയിപ്പ് നൽകി.

ഒറ്റവാക്കിൽ പറഞ്ഞാൽ സ്വർണ്ണക്കടത്ത് കേസിലെ കഥകളെല്ലാം താൻ വലിച്ചു പുറത്തിടും എന്നാണ് ഇ പി യുടെ ഭീഷണി. ഇ.പിക്ക് മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇ.പിക്കെതിരായ കേസിൽ താൻ കേരളത്തിൽ മടങ്ങിയെത്തിയ ശേഷം മാത്രം നടപടിയെടുത്താൽ മതിയെന്നാണ് മുഖ്യമന്ത്രി വിജിലൻസ് എ.ഡി.ജി.പി.ക്ക് നൽകിയ നിർദ്ദേശം.

പുതിയ നിയമ ഭേദഗതി അനുസരിച്ച് ഇ.പിക്കെതിരെ അന്വേഷണം വേണമെങ്കിൽ സർക്കാരിൻ്റെ അനുമതി വേണം. ഫയൽ സർക്കാരിൽ എത്തിയാലും അനുമതി നൽകാതിരുന്നാൽ മതി. അത് സാധിക്കുമോ എന്ന് കണ്ടറിയണം. കാരണം പരാതി നൽകിയവർ ചില്ലറക്കാരല്ല.

കണ്ണൂര്‍ ഉടുപ്പയിലെ വൈദേകം റിസോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെതിരെ വിജിലന്‍സില്‍ പരാതിയെത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു.. മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ റിസോര്‍ട്ടിനായി വഴിവിട്ട രീതിയില്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബാണ് പരാതി നല്‍കിയിരിക്കുന്നത്.

പാര്‍ട്ടിയുടേയും മുന്‍ മന്ത്രിയെന്ന സ്വാധീനവും ഉപയോഗിച്ചാണ് വൈദേകം റിസോര്‍ട്ട് നിര്‍മിക്കുന്നതിനും പ്രവര്‍ത്തിക്കാനും അനുമതി നേടിയെടുത്തത്. ആന്തൂര്‍ നഗരസഭാ അധ്യക്ഷയ്ക്കും ഉദ്യോഗസ്ഥര്‍ക്കും ഗൂഢാലോചനയിലും അഴിമതിയിലും പങ്കുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. റിസോര്‍ട്ടിന്റെ മറവിലെ കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്നും വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി അന്വേഷിക്കുന്നതിനായി വിജിലന്‍സ് സര്‍ക്കാര്‍ അനുമതി തേടിയിരിക്കുകയാണ്.


റിസോര്‍ട്ടിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ നടപടിയും അന്വേഷണവുമാവശ്യപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇ.പി. ജയരാജന്‍ പങ്കെടുക്കും. റിസോര്‍ട്ട് വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. യോഗത്തില്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അതേസമയം കണ്ണൂർ മൊറാഴ വെള്ളിക്കീലിൽ കുന്നിടിച്ച് തന്നെയാണ് വൈദേകം ആയുർവേദ റിസോർട്ടിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്ന് ആന്തൂർ നഗരസഭ സ്ഥിരീകരിച്ചു. റോഡിനായി കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകില്ല എന്ന ഉറപ്പ് കിട്ടിയതുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും ചെറിയ കെട്ടിടങ്ങളായതിനാൽ അഗ്നിരക്ഷ അനുമതി വേണ്ടിയിരുന്നില്ലെന്നും നഗരസഭ അധ്യക്ഷൻ പറ‌ഞ്ഞു.


2014 ൽ രജിസ്റ്റർ ചെയ്ത കണ്ണൂർ ആയുർവേദ കെയർ ലിമിറ്റ‍ഡ് എന്ന കമ്പനിക്ക് ആയുർവേദ റിസോർട്ട് നിർമ്മിക്കാനുള്ള അനുമതി 2017 ലാണ് ആന്തൂർ നഗരസഭ നൽകുന്നത്. ഇ പി ജയരാജന്‍റെ മകൻ പി കെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി കെ പി രമേഷ് കുമാറും സ്ഥാപക ഡയറക്ടറായ കമ്പനി വെള്ളിക്കീലിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഉടുപ്പ കുന്നിടിച്ച് നി‍ർമ്മാണം തുടങ്ങി. പിന്നാലെ ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നിടിക്കുന്നതിനെതിരെ രംഗത്തെത്തി. അഗ്നിസുരക്ഷ അനുമതിയില്ലെന്നും കുന്നിടിക്കാനും കുഴൽകിണർ കുത്താനും ജിയോളജി വകുപ്പിന്‍റെ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകി. കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകുന്നില്ലല്ലോ എന്ന വിചിത്ര വാദം ഉന്നയിച്ചാണ് നഗരസഭ ഇതിനെ നേരിട്ടത്.


ഇ പി ജയരാജന്‍റെ മാത്രമല്ല അദ്ദേഹത്തിൻ്റെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടിയിരിക്കുകയാണ് വിജിലൻസ്. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ പി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം.


നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ട്.


എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതി കരുതലോടെ കൈകാര്യം ചെയ്യാൻ ദേശീയ നേതൃത്വത്തിൻ്റെ നിർദേശം. പരസ്യ ചേരിതിരിവിലേക്ക് പോകരുതെന്നും സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വം നിർദേശം നല്‍കി. അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന ഘടകത്തിന് തീരുമാനം എടുക്കാമെന്നുമാണ് കേന്ദ്ര നേതൃത്വം അറിയിച്ചിരിക്കുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇപി വിഷയം വിശദമായ ചർച്ചയിലേക്ക് പോയില്ല.


കണ്ണൂരിലെ വൈദീകം റിസോര്‍ട്ട് വിവാദത്തില്‍ ഇ പി ജയരാജന്‍ വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത് വിശദീകരണം നല്‍കും. കേരളത്തില്‍ വിഷയം പരിശോധിക്കാനുള്ള പി ബി നിർദ്ദേശത്തെ തുടര്‍ന്നാണിത്. സംസ്ഥാനത്ത് പരിശോധന നടത്തിയ ശേഷം കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഇതുവരെ പരാതി എഴുതി നല്‍കിയിട്ടില്ല. എന്നാല്‍ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം പരിശോധിക്കണമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതാക്കള്‍. സംസ്ഥാനത്ത് തന്നെ ഈ വിഷയം പരിശോധിക്കാനുള്ള നിര്‍ദ്ദേശമാണ് ദില്ലിയില്‍ തുടരുന്ന പോളിറ്റ് ബ്യൂറോ യോഗം നല്‍കിയിരിക്കുന്നത്.


കേന്ദ്ര നേതൃത്വം കൂടി ഇടപെട്ട പശ്ചാത്തലത്തിലാണ് ഇ പി ജയരാജനും വിശദീകരണം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. സംസ്ഥാനത്ത് ആവശ്യമെങ്കില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറുമെന്ന് കേന്ദ്ര നേതാക്കള്‍ സൂചിപ്പിച്ചു. അന്വേഷണ കമ്മീഷന്‍ ആവശ്യമാണോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം. വിഷയം തണുപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വത്തില്‍ ഇന്നലെ മുതല്‍ കാണുന്നത്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായതിനാല്‍ അവഗണിച്ച് പോകാനാവില്ലെന്നാണ് പല കേന്ദ്ര നേതാക്കളുടെയും നിലപാട്.


തിരുവനന്തപുരത്ത് പോകുന്നതിൽ എന്താണ് പ്രശ്നം, താൻ കേരളം മുഴുവൻ യാത്ര ചെയ്യുന്ന ആളാണെന്നായിരുന്നു ഇ പി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വൈദീകം റിസോര്‍ട്ട് വിവാദം ചര്‍ച്ച ചെയ്യും.

കേന്ദ്ര നേതൃത്വം കൂടി ഇടപെട്ട പശ്ചാത്തലത്തിലാണ് ഇ പി ജയരാജനും വിശദീകരണം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. എന്നാൽ തനിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കം നടന്നാൽ താൻ രൂക്ഷമായി പ്രതികരിക്കുമെന്നും ഇ.പി.അറിയിച്ചു.


അതീവ ദു:ഖിതനാണ് ഇ.പി.ജയരാജൻ. പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ടങ്കിലും വല്ലാത്ത വിഷമത്തിലാണ്. പാർട്ടിയിലെ സീനിയർ നേതാവായ തന്നെ പന്ത് തട്ടും പോലെ തട്ടുന്നു എന്നാണ് ഇ.പിയുടെ പ്രധാന പരാതി. അതു കൊണ്ടു കൂടിയാണ് ജയരാജൻ പിണറായി ഉൾപ്പെടെയുള്ള നേതാക്കളോട് ക്ഷോഭിച്ച് സംസാരിച്ചത്. പിണറായി തന്നെ സഹായിക്കുന്നില്ലെന്ന വിഷമം ഇ പിക്കുണ്ട്. മുമ്പ് വ്യവസായ മന്ത്രിയായിരിക്കെ രാജിവക്കേണ്ടി വന്നതും പിണറായിയുടെ പിന്തുണ ലഭിക്കാത്തതു കൊണ്ടാണ്.


ഇ.പി.യുടെ ക്ഷോഭത്തിൻ്റെ കാരണവും വ്യക്തമാണ്. തനിക്ക് നീതി കാട്ടിയില്ലെങ്കിൽ സി പി എം നേതാക്കളുടെ അഴിമതികളെല്ലാം വലിച്ച് പുറത്തിടും എന്ന് അദ്ദേഹം പറഞ്ഞത് സങ്കടം നിയന്ത്രിക്കാൻ കഴിയാത്തതു കണ്ടാണ്. ഇ പി ക്ക് മാത്രം അറിയാവുന്ന നിരവധി അഴിമതി കഥകളുണ്ട്. വ്യവസായ മന്ത്രിയായിരുന്ന കാലത്ത് നിരവധി അഴിമതികൾക്ക് ഇ.പി. കൂട്ടുനിന്നിട്ടുണ്ട്. അതിൻ്റെയെല്ലാം ചരിത്രം ഇ.പിയുടെ കൈയിലുണ്ട്. പാർട്ടിയെ പ്രതിസന്ധിയാക്കാൻ കഴിയുന്ന രേഖകൾ ഇ.പിയുടെ കൈയിലുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ഇക്കാര്യങ്ങൾ അറിയാം.


ആന്തൂർ അടിച്ചുമാറ്റ് അന്വേഷിച്ചാൽ പാർട്ടി സെക്രട്ടറി പ്രതിസ്ഥാനത്തെത്തും. ഇക്കാര്യം ഗോവിന്ദനിയാം.എം വി.ഗോവിന്ദൻ്റെ ഭാര്യ പ്രസിഡൻ്റായിരുന്ന കാലത്താണ് നിയമം ലംഘിച്ച് റിസോർട്ടിന് അനുമതി നൽകിയത്. തനിക്കെതിരെ അന്വേഷണം വന്നാൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യക്കും എതിരെ കേസെടുക്കേണ്ടി വരുമെന്നാണ് ഇ.പിയുടെ വാദം. അങ്ങനെ സംഭവിച്ചാൽ എം.വി.ഗോവിന്ദന് പാർട്ടി സെക്രട്ടറിയായി തുടരാനാവില്ല.


റിസോർട്ടിൻ്റെ മുൻ മാനേജിംഗ് ഡയറക്ടർ രമേഷ് കുമാറിന് എതിരെയാണ് ഇ.പി. നീങ്ങുന്നത്. രമേശ് കുമാറും പി ജയരാജനും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് തനിക്കെതിരായ ആരോപണത്തിന് പിന്നില്ലെന്ന് ഇ. പി കരുതുന്നു. തനിക്കെതിരായ നീക്കങ്ങളിൽ ഇ.പി ക്ക് .ഒട്ടേറെ അസ്വസ്ഥതയുണ്ട്. പാർട്ടി മുങ്ങുകയാണെന്ന ശരിയായ ബോധ്യം ഇ പി.ക്കുണ്ട്.


ജയരാജനെതിരായ ആരോപണത്തില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പരാതി ഇല്ലാതെ തന്നെ അന്വേഷണം നടത്താൻ കഴിയുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.തന്‍റെ മന്ത്രിസഭയിൽ അംഗമായിരുന്ന ഒരാളെ കുറിച്ച് സ്വന്തം പാർട്ടിയിൽ നിന്ന് ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നത് അദ്ഭുതകരം.എല്ലാ അഴിമതിയുടെയും കേന്ദ്രമായി സി പി എം മാറി.ഈ അഴിമതിയിൽ പങ്കുള്ളതു കൊണ്ടാണോ മുഖ്യമന്ത്രി മൗനം അവലംബിക്കുന്നത്. അഴിമതിക്ക് കൂട്ട് നിൽക്കുകയാണ് പ്രതിപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര അന്വേഷണം വന്നാലും അത് ഇപി ക്ക് തിരിച്ചടിയാവും.


ഏതായാലും വിജിലൻസ് അന്വേഷണം തടയുക എന്നതാണ് ഇ.പിയുടെ മുന്നിലുള്ള ആദ്യ പ്രതിരോധം. വിജിലൻസിൽ രമേഷ് കുമാറും പി ജയരാജനും തെളിവു നൽകുമെന്ന ഭയം ഇ.പി ക്കുണ്ട്. തത് ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ ഇ പി നടത്തുന്നത്. എന്നാൽ കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയാണെങ്കിൽ വിജിലൻസ് അന്വേഷണം കൊണ്ട് ഹൈക്കോടതിയിൽ നിന്നു രക്ഷപ്പെടാമെന്ന് ഇ പി യുവായി ബന്ധപ്പെട്ടവർ വിശ്വസിക്കുന്നു. എന്നാലും പി.ജെയോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചക്ക് ഇ പി. തയ്യാറല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends