അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് അധ്യാപന പരിചയകാര്യത്തിൽ പ്രിയാ വർഗീസിന്റെ യോഗ്യത ഫിസിക്കൽ എജ്യുക്കേഷൻ ആന്‍ഡ് സ്പോർട്സ് സയൻസ് വിഭാഗത്തിലെ അധ്യാപകന് അയോഗ്യത; കണ്ണൂർ സർവകലാശാല സെനറ്റ് മീറ്റിങ്ങിൽ ആരോപണം ശക്തം

പ്രിയാ വർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ നിയമനവും അതുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളും നാം അറിഞ്ഞതാണ്. ഒടുവിൽ കോടതി തന്നെ പ്രിയാ വർഗീസിനെ അയോഗ്യയാക്കി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇപ്പോൾ ഇതാ ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു വിവരം പുറത്ത് വരികയാണ്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട് അധ്യാപന പരിചയകാര്യത്തിൽ പ്രിയാ വർഗീസിന് ഒരു യോഗ്യത കണക്കാക്കിയിരുന്നു.
ആ യോഗ്യത ഫിസിക്കൽ എജ്യുക്കേഷൻ ആന്‍ഡ് സ്പോർട്സ് സയൻസ് വിഭാഗത്തിലെ അധ്യാപകന് അയോഗ്യതയായി മാറിയിരിക്കുകയാണ്. ഇത്തരത്തിലൊരു പരാതിയാണ് ഇപ്പോൾ ഉയരുന്നത്. കണ്ണൂർ സർവകലാശാല സെനറ്റ് മീറ്റിങ്ങിലാണ് ഈ സംഭവം നടന്നത്. ഡോ. ആർ.കെ. ബിജുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. ഫിസിക്കൽ എജ്യുക്കേഷൻ ആന്‍ഡ് സ്പോർട്സ് സയൻസ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലെ അപേക്ഷകനായ ഡോ. ജലസ്റ്റിൽ ഡി. പ്രഭുവിന്റെ അപേക്ഷയാണ് തള്ളിയത്.
അതും പ്രിയ വർഗീസിന്റെ യോഗ്യതയായി കണക്കാക്കിയ ഒന്നാണ് തള്ളിയിരിക്കുന്നത്. യോഗ്യതയായ പിഎച്ച്.ഡി. ബിരുദം നേടിയതിനു ശേഷമുള്ള എട്ടു വർഷത്തെ അധ്യാപന പരിചയം ഇല്ലെന്നു പറഞ്ഞാണ് അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയിരിക്കുന്നത്. എന്നാൽ നിശ്ചിതകാലത്തെ അധ്യാപന പരിചയമില്ലായിരുന്ന പ്രിയാ വർഗീസിന്റെ അപേക്ഷ സ്‌ക്രീനിങ് കമ്മിറ്റി തള്ളിയില്ല. അവിടെയാണ് ഈയൊരു വിഷയത്തിന്റെ ഗൗരവം വർധിക്കുന്നത്. അത് സ്വീകരിക്കുകയും ചെയ്തു. ഈ കാര്യം സെനറ്റിൽ ചോദ്യം ചെയ്യപ്പെടുകയുണ്ടായി.
ക്രമവിരുദ്ധമായി നിയമിച്ചവർ ഉണ്ടെങ്കിൽ നടപടിയെടുക്കണമെന്ന ആവശ്യം സെനറ്റിൽ യു.ഡി.ഫ്. അംഗങ്ങൾ ശക്തമായി ഉയർത്തി. കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ പോലും ബിരുദ വിഭാഗത്തിൽ 29.47 ശതമാനം സീറ്റുകളും സർവകലാശാലാ പഠനവകുപ്പുകളിൽ 52 ബിരുദാനന്തരബിരുദ സീറ്റുകളുമാണ് കാലിയായി കിടക്കുന്നത്. ഈ വിഷയം പഠിക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിക്കാനുള്ള പ്രമേയവും സെനറ്റ് അംഗീകരിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം .
അതേസമയം പ്രിയാ വർഗീസിനും എതിരായ കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഗവർണറുടെ അടുത്ത് നീക്കം എന്താണ് എന്നൊരു ആകാംഷ ഉണ്ടായിരുന്നു. പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ ഗവർണർ ഉറച്ച് നിന്നിരുന്നു. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടു നിർണായക വിധിയായിരുന്നു കോടതി പുറപ്പെടുവിച്ചത്. കേസിൽ പ്രിയ വർഗീസിന് തിരിച്ചടി നേരിട്ടിരുന്നു .എൻഎസ്എസ് കോഡിനേറ്റർ പദവി അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് ഹൈക്കോടതി വിധി ചൂണ്ടിക്കാണിച്ചു.ഗവേഷണ കാലയളവും അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു .
പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു . പ്രിയയ്ക്ക് അധ്യാപന പരിചയമുണ്ടോ എന്ന് കോടതി അന്വേഷിച്ചു. പ്രിയയുടെ വാദങ്ങൾ പലതും തള്ളിക്കളഞ്ഞു . അധ്യാപികയായിരിക്കാൻ എക്സ്പീരിയൻസ് വേണമെന്ന് കോടതി വ്യക്തമാക്കി. പ്രിയയ്ക്ക് മൂന്ന് വര്ഷത്തെ എക് സ്‌പീരിയൻസ് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ പ്രിയയ്ക്ക് മതിയായ അദ്ധ്യാപന പരിശീലന കാലയളവില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. എട്ടു വര്ഷത്തെ പ്രവർത്തി പരിചയം വേണം. യുജിസി നിബന്ധനകൾ മറികടക്കാനാകില്ലെന്ന് കോടതി വ്യക്‌തമാക്കി.ഹർജി നിലനിൽക്കില്ല എന്ന വാദം പ്രിയ വർഗീസ് മാത്രമാണ് ഉന്നയിച്ചതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.അങ്ങനെയാണ് പ്രിയ വർഗീസിനെ അയോഗ്യയാക്കിയത് .
https://www.facebook.com/Malayalivartha






















