വയനാട്ടില്‍ വീണ്ടും കടുവ; നടുറോഡില്‍ കടുവയെക്കണ്ട് നടുങ്ങി നാട്ടുകാർ; പരിക്കേറ്റതായി സംശയം; നാട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റി; ഉടൻ കടുവയെ പിടികൂടാനുള്ള ശ്രമം തുടങ്ങും

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. വയനാട് വാകേരി ഗാന്ധിനഗറിലെ ജനവാസകേന്ദ്രത്തിലാണ് കടുവ ഇറങ്ങിയത്. ഇതോടെ ഇവിടുത്തെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. എന്നാൽ കടുവയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയം. തുടർന്ന് റോഡില്‍ കിടക്കുന്ന കടുവയെ പിടികൂടാന്‍ വനപാലക സംഘം എത്തിയിട്ടുണ്ട്.
അതേസമയം ഇന്ന് രാവിലെയാണ് കടുവയെ നാട്ടുകാര്‍ റോഡിൽ കണ്ടത്. ഇതോടെ ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഇവിടുത്തെ സ്വകാര്യ തോട്ടത്തില്‍ കടുവ ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തിൽ 50ലേറെ വരുന്ന വനപാലക സംഘത്തെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
കടുവ ഇറങ്ങിയതിനെ തുടർന്ന് നാട്ടുകാരെ പ്രദേശത്ത് നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കടുവയെ പിടികൂടാനുള്ള ശ്രമം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ ഒരുമാസം മുന്‍പ് കൃഷ്ണഗിരിയിലും അമ്പലവയലിലും ഇറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വയനാടിന്റെ വിവിധ മേഖലകളില്‍ ഭീതി പരത്തി വീണ്ടും കടുവ ഇറങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















