Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

രണ്ടാംനിരയും പൊളിക്കുന്നു പി എഫ്.ഐയുടെ പത്തിക്കടി പൊക്കിയ രേഖകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

29 DECEMBER 2022 01:27 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ റെയ്ഡ്. പിഎഫ്ഐ രണ്ടാം നിര നേതാക്കളെ തേടിയാണ് എന്‍ഐഎ പരിശോധന നടത്തിയത്. ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയുമാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്. ഡല്‍ഹിയില്‍ നിന്നടക്കം ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. എന്‍ഐഎയുടെ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും പരിശോധനയിലുണ്ട്. വിവിധയിടങ്ങളില്‍ നിന്ന് ഫോണുകളും ബുക്ക്ലെറ്റുകളും പിടിച്ചെടുത്തു.
പിടിച്ചെടുക്കപ്പെട്ട ബാങ്ക് പാസ് ബുക്കുകളിലേയ്ക്ക് വിദേശ പണം വന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഭീകരപ്രവര്‍ത്തനത്തിന് വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്നെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എറണാകുളം ജില്ലയിലെ പെരിയാര്‍വാലിയിലായിരുന്നു യോഗം. നിരോധിച്ച ശേഷവും പിഎഫ്‌ഐയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കൊണ്ടുപോകണമെന്നടക്കം നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്നെന്നാണ് എന്‍ഐഎ നല്‍കുന്ന പ്രാഥമിക വിവരം. നിരോധിച്ച സംഘടനയുമായി നേരത്തെ പ്രവര്‍ത്തിച്ചവരെ കൂടെകൂട്ടി പുതിയ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവെന്നും എന്‍ഐഎ കണ്ടെത്തല്‍.

എറണാകുളം ജില്ലയില്‍ മാത്രമായി എട്ടിടങ്ങളില്‍ എന്‍ഐഎ പരിശോധനയുണ്ട്. ജില്ലയില്‍ ആലുവ കേന്ദ്രീകരിച്ചാണ് പരിശോധന. റെയ്ഡില്‍ തെളിവുകളും സുപ്രധാന രേഖകളും കണ്ടെടുത്തു. എറണാകുളം മൂപ്പടത്ത് കമറുദീന്റെ വീട്ടിലും കാഞ്ഞിരമറ്റത്തും എന്‍ഐഎ സംഘമെത്തിയിട്ടുണ്ട്. മൂവാറ്റുപുഴയില്‍ വ്യവസായി തമര്‍ അഷ്റഫിന്റെ വീട്ടിലും റെയ്ഡ് നടന്നു.

തോന്നയ്ക്കലില്‍ പിഎഫ്ഐ മുന്‍ സോണല്‍ പ്രസിഡന്റ് നവാസിന്റെ വീട്ടിലും വിതുരയില്‍ സുല്‍ഫിയുടെ വീട്ടിലും പള്ളിക്കലില്‍ ഫസലിന്റെ വീട്ടിലുമാണ് പരിശോധന നടന്നത്. കൊല്ലം ചക്കുവള്ളിയില്‍ സിദ്ദിഖ് റാവുത്തറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മൂന്ന് മൊബൈല്‍ ഫോണുകളും രണ്ട് ബുക്ക്ലെറ്റുകളും പിടിച്ചെടുത്തു. ഓച്ചിറയില്‍ അന്‍സാരിയുടെ വീട്ടില്‍ റെയ്ഡ് നടത്തി. ഓച്ചിറയിലെ പരിശോധനയില്‍ ഫോണ്‍, സിംകാര്‍ഡ്, പിഎഫ്ഐ യൂണിഫോം എന്നിവ പിടിച്ചെടുത്തു.്

പത്തനംതിട്ട ജില്ലയില്‍ മൂന്നിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് പൂര്‍ത്തിയായി. ജില്ലയിലെ പിഎഫ്ഐ സംസ്ഥാന സമിതിയംഗം നിസാറിന്റെ വീട്ടിലാണ് റെയ്ഡ്. നിസാറിന്റെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. പോപ്പുലര്‍ ഫ്രണ്ട് പ്രസിദ്ധീകരണമുള്ള ബാഗും കണ്ടെടുത്തു. അടൂരില്‍ റെയ്ഡിനിടെ പ്രതിഷേധമുണ്ടായി. ആലപ്പുഴയില്‍ വീയപുരം, വണ്ടാനം, ചന്തിരൂര്‍, കായംകുളത്തിന് സമീപം ഓച്ചിറ എന്നിവിടങ്ങളിലായിരുന്നു പരിശോധന. വണ്ടാനത്ത് പിഎഫ്ഐ പ്രസിഡന്റായിരുന്ന നവാസിന്റെ വീട്ടിലും എന്‍ഐഎ സംഘം പരിശോധന നടത്തി.

മലപ്പുറം ജില്ലയില്‍ ഏഴിടങ്ങളിലായാണ് റെയ്ഡ് നടന്നത്. മഞ്ചേരിയില്‍ ഒഎംഎ സലാമിന്റെ സഹോദരന്റെ വീട്ടില്‍ പരിശോധന പൂര്‍ത്തിയാക്കി. ഒരു മൊബൈല്‍ ഫോണും ബാങ്ക് ഇടപാട് രേഖകളും കസ്റ്റഡിയിലെടുത്തു. മുന്‍ പിഎഫ്ഐ സംസ്ഥാന ചെയര്‍മാനായിരുന്ന അബ്ദുള്‍ ഹമീദിന്റെ വീട്ടിലും റെയ്ഡ് നടന്നു. കാസര്‍ഗോഡും ഇടുക്കിയും ഒഴികെയുള്ള ജില്ലകളിലാണ് പരിശോധന.

ഈ വര്‍ഷം സെപ്തംബറില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്‍ , റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. സെപ്തംബറില്‍ നടന്ന കേന്ദ്രസേനകളുടെ സഹായത്തോടെയും കേരള പൊലീസിനെ പൂര്‍ണമായി ഒഴിവാക്കിയുമായിരുന്നു. എന്നാല്‍ ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികള്‍ക്ക് വേണ്ട സുരക്ഷയൊരുക്കിയത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends