തീവ്രവാദികളെല്ലാം വാലും ചുരുട്ടി ഓടി : പിണറായി പോലീസ് ചതിച്ചു : പരീക്ഷണമെന്ന് NIA.

സംസ്ഥാന വ്യാപകമായി എ്ന്‍ ഐ എ റെയഡ് നടത്തുന്നത് കേരള പോലീസിന്റെ അറിവോടെയാണെന്നുള്ളത് റെയ്ഡ് വിവരം ചോര്‍ന്നതായുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. കേരള പോലീസില്‍ അഞ്ഞൂറിലധികം പി എഫ് ഐ പ്രവര്‍ത്തകരുണ്ടെന്ന വിവരം അടുത്തിടെയാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്. റെയ്ഡിനായി അതിരാവിലെ മുതല്‍ ഡെല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും എന്‍ ഐ എയുടെ യൂണിറ്റുകള്‍ എത്തിയിരുന്നു. എന്‍.ഐ.എ പലതവണ കേരളത്തിലെ പി എഫ് ഐ നേതാക്കളുടെ വീടുകളില്‍ റെയഡ് നടത്തിയെങ്കിലും കേരള പോലീസിനെ അറിയിച്ചിരുന്നില്ല. റൗഫിനെ ഉള്‍പ്പെടെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് കേരള പോലീസിന്റെ സഹായമില്ലാതെയായിരുന്നു.
ഇപ്പോള്‍ നിരോധിത സംഘടനയായ പിഎഫ്‌ഐ രണ്ടാം നിര നേതാക്കളെ തേടി സംസ്ഥാന വ്യാപകമായി എന്‍ഐഎ റെയ്ഡ നടത്തുകയാണ് . പിഎഫ്‌ഐക്ക് ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയും എന്‍ഐഎ തിരയുന്നുണ്ട്. ഡല്‍ഹിയില്‍നിന്നെത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള എന്‍ഐഎ പ്രത്യേക സംഘമാണ് റെയ്ഡ് നടത്തുന്നത്. പരിശോധനകള്‍ക്ക് കേരള പൊലീസിന്റെ സഹായവും തേടിയിരുന്നു. പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം കേരളത്തിലെത്തിയത്. സംസ്ഥാന വ്യാപകമായി 56 ഇടങ്ങളിലാണ് റെയ്ഡ്.
കൊച്ചിയില്‍ ആലുവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. റൂറല്‍ ജില്ലയില്‍ മാത്രം 12 ഇടങ്ങളില്‍ പരിശോധന നടന്നു. കുഞ്ഞുണ്ണിക്കരയിലെ വിവിധ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി. കുഞ്ഞുണ്ണിക്കരയില്‍ മുഹ്‌സിന്‍, ഫായിസ് എന്നിവരുടെ വീടുകളില്‍നിന്നു തെളിവു ശേഖരിച്ചു. ഇടവനക്കാട് പ്രദേശങ്ങളില്‍ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. ആലപ്പുഴയില്‍ നാലിടത്തും പരിശോധന നടന്നു. തിരുവനന്തപുരം, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലും പരിശോധനയുണ്ട്.
പിഎഫ്‌ഐ നേതാക്കള്‍ ഭീകരപ്രവര്‍ത്തനത്തിന് യോഗം ചേര്‍ന്നെന്ന് എന്‍ഐഎ വിശദീകരിക്കുന്നു. നിരോധന നീക്കങ്ങള്‍ക്കിടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ യോഗം ചേര്‍ന്ന സംഘം എറണാകുളത്ത് പെരിയാര്‍ വാലിയില്‍ യോഗം ചേര്‍ന്നതു കണ്ടെത്തി. മറ്റു ജില്ലകളില്‍ പിഎഫ്‌ഐ ശക്തികേന്ദ്രങ്ങളിലായിരുന്നു യോഗം നടന്നതെന്ന് എന്‍ഐഎ വ്യക്തമാക്കുന്നു.
രണ്ടാം റെയ്ഡില്‍ ലക്ഷ്യമിട്ട നേതാക്കളെല്ലാം എന്‍ഐഎ എത്തുമുമ്പ് വീടുകളില്‍ നിന്നും മാറി. ഇന്നലെ വൈകിട്ടോടെ തന്നെ റെയ്ഡിന്റെ സൂചനകള്‍ കേരളാ പൊലീസിന് എന്‍ഐഎ കൈമാറിയിരുന്നു. കേന്ദ്ര സേനയെ ഒഴിവാക്കി പൊലീസ് സഹായത്തോടെ റെയ്ഡ് നടത്താനായിരുന്നു നീക്കം. ഇതുകൊണ്ടാണ് പൊലീസിനെ കാര്യങ്ങളില്‍ സൂചന നല്‍കിയത്.
എവിടെയാണ് റെയ്ഡ് എന്നത് ഇന്ന് പുലര്‍ച്ചെ മാത്രമാണ് കൈമാറിയത്. എന്നാല്‍ ഇന്നലെ നല്‍കിയ സൂചനകള്‍ പോലും ചോര്‍ന്നു. അതുകൊണ്ട് തന്നെ പല സ്ഥലങ്ങളിലും എന്‍ഐഎ എത്തും മുമ്പേ നേതാക്കള്‍ വീടുവിട്ടു പോയി. ഇതിന് കാരണം റെയ്ഡ് വാര്‍ത്ത ചോര്‍ന്നുവെന്നാണ് സൂചന. അതിനിടെ പൊലീസിനെ വിവരം അറിയിച്ചാല്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അതറിയുമോ എന്ന് മനസ്സിലാക്കാനുള്ള എന്‍ഐഎ തന്ത്രമാണ് ഇതെന്നും വിലയിരുത്തലുണ്ട്.
പൊലീസിനുള്ളിലും പോപ്പുലര്‍ഫ്രണ്ടിന് ചാരന്മാരുണ്ടെന്ന നിഗനം ശക്തമാണ്. പ്രത്യേകിച്ച് പത്തനംതിട്ടയില്‍. പച്ചവെളിച്ചം ഗ്രൂപ്പ് അടക്കം സജീവമായിരുന്നു. ഇതിന്റെ സ്വാധീനം പരിശോധിക്കാന്‍ കൂടി വേണ്ടിയാണ് ഇന്നലെ തന്നെ റെയ്ഡിനെ കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. രണ്ടാം നിരക്കാരെ ലക്ഷ്യമിടുന്നുവെന്ന സൂചനകളാണ് നല്‍കിയത്. രാവിലെ മൂന്ന് മണിയോടെ റെയ്ഡ് നടന്നു. പത്തനംതിട്ടയില്‍ പ്രധാനമായും മൂന്ന് കേന്ദ്രങ്ങളിലായിരുന്നു പരിശോധന. ഇവിടെയൊന്നും ലക്ഷ്യമിട്ടെത്തിയവര്‍ ഉണ്ടായിരുന്നില്ല. പത്തനംതിട്ടയില്‍ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടില്‍ പരിശോധന നടന്നു. എന്‍ഐഎ എത്തുന്നതിന് തൊട്ടുമുമ്പ് പുലര്‍ച്ചെ തന്നെ റാഷിദ് സ്ഥലം വിട്ടു. ഇതാണ് സംശയത്തിന് കൂടുതല്‍ ബലമേകുന്നത്..
സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥര്‍ എത്തി. നിസാര്‍ പത്രപ്രവര്‍ത്തകനാണ്. പത്തനംതിട്ടയില്‍ റെയ്ഡ് നടക്കുന്ന വീടുകളില്‍ നേതാക്കളില്ലെന്നാണ് വിവരം. എറണാകുളം റൂറലിലെ - 12 കേന്ദ്രങ്ങളില്‍. സംഘടനയുടെ രണ്ടാം നിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയവര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന. എന്നാല്‍ പിഎഫ്ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവര്‍ത്തകരും രഹസ്യാന്വേഷണ ഏജന്‍സികളുടേയും എന്‍ഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന.
തിരുവനന്തപുരം ജില്ലയില്‍ മൂന്നു സ്ഥലങ്ങളില്‍ പരിശോധന നടന്നു. തോന്നയ്ക്കല്‍, നെടുമങ്ങാട്, തൊളിക്കോട് ,പള്ളിക്കല്‍. എന്നിവിടങ്ങളിലാണ് റെയ്ഡ്. പി.എഫ്.ഐ മുന്‍ തിരുവനന്തപുരം സോണല്‍ പ്രസിഡന്റ് നവാസ് തോന്നയ്ക്കല്‍, മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സുല്‍ഫി വിതുര, പിഎഫ്ഐ പ്രവര്‍ത്തകന്‍ പള്ളിക്കല്‍ ഫസല്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നു കൊണ്ടിരിക്കുന്നത്. കൊല്ലത്ത് കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എന്‍.ഐ.എ സംഘം പരിശോധന നടത്തുന്നത്.
മലപ്പുറത്തും പോപ്പുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളില്‍ പരിശോധന ഉണ്ട്. നാലിടങ്ങളിലാണ് ഒരേ സമയം പരിശോധന. മുന്‍പ് അറസ്റ്റിലായ ദേശീയ പ്രസിഡന്റ് ഒ.എം.എ സലാമിന്റെ സഹോദരന്റെ മഞ്ചേരിയിലെ വീട്ടിലും മഞ്ചേരിയിലും കോട്ടയ്ക്കലും വളാഞ്ചേരിയിലും റെയ്ഡ് തുടരുകയാണ്.
https://www.facebook.com/Malayalivartha






















