സംസ്ഥാന വ്യാപകമായി നടന്ന എന്‍ഐഎ റെയ്ഡ്, ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു , പരിശോധനയിൽ ആയുധങ്ങളും ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ പിടിച്ചെടുത്തു

സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിനെ ആയുധങ്ങളുമായാണ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ നടന്ന പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളടക്കം നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 56 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഏറ്റവും കൂടുതൽ പരിശോധന നടന്നത് എറണാകുളം റൂറലിലാണ് 12 കേന്ദ്രങ്ങളിൽ.
സംസ്ഥാന വ്യാപക റെയ്ഡിന്റെ ഭാഗമായി മധ്യകേരളത്തിലും വ്യാപക പരിശോധന നടന്നു. ഡൽഹിയിൽ നിന്നുളള എൻ.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തിൽ എത്തിയിട്ടുണ്ട്. പി.എഫ്.ഐ നിരോധനത്തിന്റെ തുടർച്ചയാണ് പരിശോധന. പലയിടത്തും ഇതിനോടകം റെയ്ഡ് പൂർത്തിയാക്കി എൻഐഎ ഉദ്യോഗസ്ഥർ മടങ്ങി. മാസങ്ങൾക്ക് മുൻപ് രാജ്യവ്യാപകമായി പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ സമാനമായ രീതിയിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഎഫ്ഐ നിരോധിക്കുന്നത്.
എന്നാൽ പിഎഫ്ഐ നിരോധനത്തിന് ശേഷവും ചില നേതാക്കളും പ്രവർത്തകരും രഹസ്യാന്വേഷണ ഏജൻസികളുടേയും എൻഐഎയുടേയും നിരീക്ഷണത്തിലായിരുന്നു. നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിർത്താൻ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന. കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി കേരള പൊലീസിൻ്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടക്കുന്നത്.
https://www.facebook.com/Malayalivartha






















