'സോളാർ കേസിൽ കുറ്റമാരോപിക്കപ്പെട്ട് മാധ്യമ വേട്ടക്കിരയായവർക്കെതിരെ ഒരു തെളിവുമില്ലെന്ന് കോടതി സമക്ഷം അന്വേഷണ ഏജൻസി നൽകുന്ന റിപ്പോർട്ടാണ് അപ്രധാനവും അലസവായനക്ക് പോലും സ്പേസ് ഇല്ലാത്ത രീതിയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്...' രാഹുൽ മൺകുടത്തിൽ കുറിക്കുന്നു

കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത സോളാർ കേസിൽ കഴിഞ്ഞ ദിവസമാണ് ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് ലഭിച്ചത്. പിന്നാലെ മറ്റുള്ളവർക്കും ഇത് ലഭിക്കുകയായിരുന്നു. ഇപ്പോഴിതാ സിപിഎമ്മിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് രാഹുൽ മൺകുടത്തിൽ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് ..
KC വേണുഗോപാലിനു ക്ലീൻ ചിറ്റ്..
അടൂർ പ്രകാശിനു ക്ലീൻ ചിറ്റ് ...
AP അനിൽകുമാറിനു ക്ലീൻ ചിറ്റ് ...
ഹൈബി ഈഡനു ക്ലിൻ ചിറ്റ് ..
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാള പത്ര ദൃശ്യ മാധ്യമങ്ങളിലും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഫ്ലാഷ് ന്യൂസായോ, പെട്ടിക്കോളം വാർത്തയോ, ന്യൂസ് കാർഡായോ വരുന്ന ഈ വാർത്ത നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ ? സൂക്ഷ്മ വായന നടത്താത്തൊരാളുടെ ശ്രദ്ധ പതിയാനിടയില്ല, അത്രയും ചെറുതാണ്.
കേരളത്തിൽ ഏറ്റവുമധികം മാധ്യമ വിചാരണ കേസിന്റെ തുടർച്ചയാണ് ഈ റിപ്പോർട്ടുകൾ. സോളാർ കേസിൽ കുറ്റമാരോപിക്കപ്പെട്ട് മാധ്യമ വേട്ടക്കിരയായവർക്കെതിരെ ഒരു തെളിവുമില്ലെന്ന് കോടതി സമക്ഷം അന്വേഷണ ഏജൻസി നൽകുന്ന റിപ്പോർട്ടാണ് അപ്രധാനവും അലസവായനക്ക് പോലും സ്പേസ് ഇല്ലാത്ത രീതിയിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സരിതയുടെ ആരോപണങ്ങൾ കെട്ടിച്ചമച്ചതും കള്ളവുമാണെന്ന് പറഞ്ഞ് കൊണ്ടാണ് CPM ക്രൂരമായി വേട്ടയാടിയ ഈ നേതാക്കൾക്ക് ക്ലീൻ ചീറ്റ് നൽകിയ റിപ്പോർട്ട് സംബന്ധിച്ച വാർത്ത . മാധ്യമ ധർമ്മം മറന്ന് നൂറ് ദിവസത്തോളം നീണ്ട് നിന്ന മാധ്യമ വിചാരണയും, കോയമ്പത്തൂരിലേക്ക് സരിതയേയും ആനയിച്ച് നടത്തിയ മെമ്മറി കാർഡ് യാത്രയും സകല സീമകളും ലംഘിച്ചതായിരുന്നു, വാർത്ത കൗതുകത്തിന്റേയും അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്റെയും ഭാഗമെന്ന് ന്യായീകരിക്കുമ്പോൾ അതേ കൗതുകം അന്ന് സമൂഹ മധ്യേ വിചാരണ ചെയ്യപ്പെട്ടർ നിരപരാധികളെന്ന് അറിയുമ്പോഴും വേണ്ടതല്ലേ?
എരിവും, പുളിയുമില്ലെങ്കിലും അവരുടെ ഹൃദയത്തിലേറ്റ മുറിവിൽ ആശ്വാസ വാർത്തയാകുന്ന വാർത്തയും മാധ്യമ ധാർമ്മികതയുടെ ഭാഗമാണെന്ന തിരിച്ചറിവുണ്ടാകണം ... അന്ന് നിങ്ങളുടെ Breaking News കൊണ്ട് Heart Break ആയവരുടെ വേദനകൾ മറ്റൊരു Breaking News കൊണ്ട് അടക്കാനാവില്ലെങ്കിലും ചെറിയൊരാശ്വാസമാണ്, Break ആയ മാധ്യമ വിശ്വാസ്യതയെ തിരിച്ചു പിടിക്കാൻ കഴിയും ...
https://www.facebook.com/Malayalivartha






















