ഉമ്മൻ ചാണ്ടിയെകൈകാര്യം ചെയ്യാൻ കോടികൾ ഇറക്കി പിണറായി! മുഖ്യന്റെ നാറിയ കളികൾ പുറത്ത്!ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ വാദിക്കാൻ അഭിഭാഷകന് ഫീസിനത്തിൽ മാത്രം സർക്കാർ ചെലവാക്കിയത് 1.2 കോടി; ഒടുവിൽ നനഞ്ഞ പടക്കമായി സോളാറും

സോളര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്കഴിഞ്ഞ ദിവസം ക്ലീന്‍ ചിറ്റ് കിട്ടിയിരുന്നു. പിന്നാലെ കേസില്‍ എ.പി.അബ്ദുള്ളക്കുട്ടിക്കും ക്ലീന്‍ ചിറ്റ് കിട്ടിയിരുന്നു. വർഷങ്ങൾക്ക് ശേഷം ഈ വിഷയം വീണ്ടും വലിയ ചർച്ചയിലേക്കാണ് നീങ്ങുന്നത്.
അന്ന് ഭരണം പിടിക്കാൻ പിണറായി സർക്കാരിന് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു സരിത. എന്നാൽ വർഷങ്ങൾക്ക് ശേഷം ഉമ്മൻ ചാണ്ടിയ്ക്ക് നീതി കിട്ടി. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് പിണറായിയുടെ നാറിയ കളികളാണ്.
അന്ന് സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി വാദിക്കാൻ എത്തിയ മുതിർന്ന അഭിഭാഷകൻ അഡ്വ. രജ്ഞിത് കുമാറിന് ഫീസിനത്തിൽ മാത്രം സർക്കാർ ഖജനാവിൽ നിന്ന് ചെലവിട്ടത് 1.20 കോടി രൂപ എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
കൂടാതെ യാത്രാചെലവായി വിമാന ടിക്കറ്റിന് 3,02, 969 രൂപയും ഹോട്ടൽ താമസത്തിന് 89615 രൂപയും നൽകി. 1,23,92, 584 രൂപ വക്കീൽ ഫീസിനത്തിലും മറ്റും ചെലവഴിച്ചിട്ടും ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടിയാണ് ഉണ്ടായത്. മാത്രമല്ല ഒമ്പത് വർഷം രാഷ്ട്രീയ കേരളത്തെയും അതിലേറെ കോൺഗ്രസിനെയും പിടിച്ചുലച്ച സോളാർ പീഡന കേസ് , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയതോടെ അപ്രസക്തമായി മാറി.
https://www.facebook.com/Malayalivartha






















