ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധി സമ്പത്തിന് പിന്നാലെ ഗുരുവായൂരപ്പന്റെ സമ്പത്തിന്റെ കണക്കുകളും പുറത്തു വന്നിരിക്കുന്നു. ഗുരുവായൂരപ്പന് വിവിധ ബാങ്കുകളിലായി നിക്ഷേപം 1737.04 കോടി രൂപയും സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവും.

ഗുരുവായൂരപ്പന് വിവിധ ബാങ്കുകളിലായി നിക്ഷേപം 1737.04 കോടി രൂപയും സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവും.
എന്നാല്‍ രത്‌നം, സ്വര്‍ണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് സുരക്ഷാകാരണത്താല്‍ വെളിപ്പെടുത്താനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയില്‍ വ്യക്തമാക്കി.ദേവസ്വത്തിന്റെ ആസ്തി ചോദിച്ച് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണിത്.
രത്‌നം, സ്വര്‍ണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ വിവരം നിഷേധിച്ചതിനെതിരേ ഹരിദാസ് അപ്പീല്‍ നല്‍കി.2018-ലും 2019-ലും വെള്ളപ്പൊക്കദുരന്തമുണ്ടായതിനുപിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ദേവസ്വം വ്യക്തമാക്കി.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കുന്ന പണം അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായിമാത്രമേ വിനിയോഗിക്കാനാകൂവെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവ്.
വിശ്വാസങ്ങളെയും ദൈവങ്ങളെയും എന്നും ഒപ്പം കൊണ്ടു നടക്കുന്നവരാണ് മലയാളികള്‍.ലോകത്തിലെ എറ്റവും സമ്പന്ന ക്ഷേത്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം.ഇനിയും പൂര്‍ണമായും അളന്നു തിട്ടപ്പെടുത്താത്ത സമ്പത്താണ് പത്മനാഭന്റെ നിലവറയിലുള്ളത്. തുറക്കാനാവാത്ത നിലവറയും കണ്ണഞ്ചിപ്പിക്കുന്ന രത്നങ്ങളും സ്വര്‍ണവും നിരവധി ദുരൂഹ കഥകളുമെല്ലാം ചേര്‍ന്നതാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നൂറ്റാണ്ടുകള്‍ നീളുന്ന പെരുമ.
എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതെന്ന് കരുതപ്പെടുന്ന പത്മനാഭസ്വാമി ക്ഷേത്രം ,ഇന്ത്യയിലെ 108 മഹാവിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ്. അനന്തശയനത്തിലുളള മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. വിഷ്ണുഭക്തനായ മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് ക്ഷേത്രത്തില്‍ വലിയ തോതിലുള്ള പുനരുദ്ധാരണ പ്രവൃത്തികളും നിര്‍മാണങ്ങളും നടന്നത്. കൊല്ലവര്‍ഷം 861ലെ തീപിടുത്തത്തിന് ശേഷമായിരുന്നു ഇത്.
ക്ഷേത്രഗോപുരത്തിന്റെ അഞ്ച് നിലകളുടെ പണികളാണ് അന്ന് നടന്നത്.പിന്നീട് ആറ്,ഏഴ് നിലകള്‍ ധര്‍മരാജാവിന്റെ കാലത്താണ് പൂര്‍ത്തിയാക്കി.പിടിച്ചെടുത്ത രാജ്യങ്ങളും സമ്പത്തും ശ്രീ പത്മനാഭന് സമര്‍പ്പിച്ച തൃപ്പടിദാനം നടന്നതും മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ്. ഇതോടെ വലിയ തോതിലുള്ള സമ്പത്തിന്റെ സൂക്ഷിപ്പുകാരായി ക്ഷേത്രം മാറി.1965 ലാണ് അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവായ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ ശ്രീ പത്മനാഭ സ്വാമി ട്രസ്റ്റ് സ്ഥാപിക്കുന്നത്.
ഇപ്പോഴും രാജകുടുംത്തിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് തന്നെയാണ് ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നത്. ക്ഷേത്രത്തിലെ പല വസ്തുക്കളും മോഷ്ടിക്കപ്പെടുന്നെന്ന ആരോപണവുമായി 2007ല്‍ പത്മനാഭന്‍ തിരുവനന്തപുരം മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതോടെയാണ് ശ്രീ പത്മനാഭ ക്ഷേത്രവിഷയം കോടതി കയറുന്നത്. ഇതേ തുടര്‍ന്നുണ്ടായ വ്യവഹാരങ്ങളുടെ പരമ്പരക്കൊടുവിലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്ന സമ്പത്ത് തിട്ടപ്പെടുത്തണമെന്ന് 2011ല്‍ നിര്‍ണായകമായ സുപ്രീംകോടതി ഉത്തരവു വരുന്നത്.
https://www.facebook.com/Malayalivartha






















