കോൺഗ്രസ് അവസ്ഥ പരിതാപകരമായ സ്ഥിതിയിൽ ആന്‍റണിക്ക് തിരിച്ചറിവുണ്ടായതിൽ സന്തോഷം; ചന്ദനക്കുറി ഇട്ടവർക്ക് മാത്രമല്ല ഗണപതി ക്ഷേത്രത്തിലെ കറുത്ത കുറി ഇട്ട് നടന്നിരുന്ന ചില കോൺഗ്രസ് നേതാക്കൾക്കും ഇനി ആ കുറി വീണ്ടും അണിയാമായിരിക്കും; ചന്ദനക്കുറി വിഷയത്തിലും വ്യക്തമാകുന്നത് നിലപാടില്ലായ്മയാണ്; എകെ ആന്‍റണിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയെങ്കില്‍ മാത്രമെ വരുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കഴിയുകയുള്ളൂവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രതികരണത്തിൽ കേന്ദ്രമന്ത്രി വി മുരളീധരന്‍ ചില പ്രതികരണം നടത്തിയിരിക്കുകയാണ്.
കോൺഗ്രസ് അവസ്ഥ പരിതാപകരമായ സ്ഥിതിയിൽ ആന്‍റണിക്ക് തിരിച്ചറിവുണ്ടായതിൽ സന്തോഷം. ചന്ദനക്കുറി ഇട്ടവർക്ക് മാത്രമല്ല ഗണപതി ക്ഷേത്രത്തിലെ കറുത്ത കുറി ഇട്ട് നടന്നിരുന്ന ചില കോൺഗ്രസ് നേതാക്കൾക്കും ഇനി ആ കുറി വീണ്ടും അണിയാമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. സോളാറിലെ സി ബി ഐ കണ്ടെത്തലുകൾ വസ്തുതയല്ല എന്ന് കോൺഗ്രസിന് അഭിപ്രായമുണ്ടോ.
നിലപാടില്ലായ്മയാണ് കോൺഗ്രസിന്റെ സ്ഥിതി. ചന്ദനക്കുറി വിഷയത്തിലും വ്യക്തമാകുന്നത് നിലപാടില്ലായ്മയാണ്.മുഖ്യമന്ത്രി പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ കെ റെയിൽ ചർച്ചയായില്ല എന്നാണ് പി ആർ ഡി വാർത്താക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത്. കേന്ദ്ര നിലപാട് പദ്ധതിക്ക് എതിരാണ് എന്ന് മുഖ്യമന്ത്രിക്ക് മനസിലായതു കൊണ്ടാണ് ചർച്ചയിൽ ഇക്കാര്യം ഉന്നയിക്കാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















