തിരുവനന്തപുരത്ത് യുവാവിന്റെ കൈയും കാലും വെട്ടിയ കേസ്: ആറു പേർ കസ്റ്റഡിയിൽ ; പരിക്കേറ്റയാൾ ലഹരിക്കടിമയായാണെന്ന് റിപ്പോർട്ട്

തിരുവനന്തപുരത്ത് യുവാവിനെ ആക്രമിച്ച പ്രതികളെ പിടികൂടി. തിരുവനന്തപുരം ആറ്റുകാലിൽ യുവാവിന്റെ കൈയും കാലും വെട്ടിയ കേസിലാണ് ആറ് പേരെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ രണ്ട് മുഖ്യപ്രതികൾ ഉൾപ്പെടെ ആറ് പേരെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിൽ എടുത്തിരിക്കുന്നത്.
അതേസമയം നിരവധി കേസുകളിൽ പ്രതിയായ ശരത്തിനാണ് ഗുരുതര പരിക്കേറ്റത്. മാത്രമല്ല ഇയാള്‍ ലഹരിക്കടിമയായാണെന്നാണ് റിപ്പോർട്ട്. കൂടാതെ കഞ്ചാവ് ഉപയോഗിച്ച ശേഷം സംഘത്തിലുള്ള മറ്റുള്ളവരുമായി തർക്കം പതിവായിരുന്നെന്നും പറയുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം രാവിലെയുണ്ടായ ആക്രമണത്തിന് കാരണവും ഇതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ കസ്റ്റഡിയിലായവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
https://www.facebook.com/Malayalivartha






















