പരുന്ത് കൊത്തി കൂടിളകി; തൃശ്ശൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

തൃശ്ശൂരിൽ തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തൃശ്ശൂര്‍ വെട്ടുകാടാണ് സംഭവം. വെട്ടുകാട് സ്വദേശി വിജയന്‍ നായരാണ് മരിച്ചത്. കൂടാതെ തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ബന്ധുവായ രാമചന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു വിജയന്‍ നായര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്.
അതേസമയം തൊട്ടടുത്ത വര്‍ക്ക് ഷോപ്പിന് മുകളില്‍ നിന്നാണ് തേനീച്ച കൂടിളകിയത്. സംഭവത്തെ തുടർന്ന് മറ്റുള്ളവര്‍ ഓടിയെങ്കിലും വിജയന്‍ നായര്‍ വീണു. പിന്നാലെ ചൂട്ട് കത്തിച്ച് തേനീച്ചകളെ ഓടിച്ച ശേഷമാണ് വിജയന്‍ നായരെ ആശുപത്രിയിലെത്തിച്ചത്.
എന്നാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിലവിൽ കുത്തേറ്റ് ചികിത്സയിലുള്ള കമലാകരന്റെ പരിക്ക് മാത്രം ഗുരുതരമാണ്. എങ്കിലും മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. മാത്രമല്ല പരുന്ത് കൊത്തിയതിനെ തുടര്‍ന്നാണ് തേനീച്ചക്കൂട് ഇളകിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















