സി.പി.എം. പ്രാദേശിക നേതൃത്വവുമായി ഭിന്നത; രാജിയ്‌ക്കൊരുങ്ങി ഒരു വിഭാഗം ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍

സി.പി.എം. പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയെത്തുടര്‍ന്നു രാജിയ്‌ക്കൊരുങ്ങി ഒരു വിഭാഗം ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍. കഴിഞ്ഞ മാസം ഗവ. ഐ.ടി.ഐയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് പാര്‍ട്ടിയ്്ക്കുള്ളില്‍ കലഹത്തിനു കാരണമായിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം ഐ.ടി.ഐയിലെ ജീവനക്കാര്‍ക്കു നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ കോളജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍, സംഭവത്തില്‍ ഉള്‍പ്പെട്ട പ്രാദേശിക നേതാവിന്റെ മകനെ ഒഴിവാക്കിയാണ് അറസ്റ്റുള്‍പ്പെടെ നടന്നതെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ ഉള്‍പ്പെടാത്തവര്‍ പോലും പ്രതികളായെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി നടപടി സ്വീകരിക്കാനോ കാര്യങ്ങള്‍ എന്തെന്നു ചോദിച്ചു മനസിലാക്കാനോ പോലും പ്രാദേശിക നേതൃത്വത്വം മുന്‍കൈയെടുത്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ഇതോടെയാണ്, മേല്‍ഘടകങ്ങളില്‍ സ്വാധീനമുള്ള പ്രാദേശിക നേതാവിനെതിരേ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ആരോപണവിധേയനായ നേതാവ് നേതൃസ്ഥാനത്തുള്ള കമ്മിറ്റികളില്‍ ഉള്‍പ്പെടാന്‍ താത്പര്യമില്ലെന്ന് ആരോപിച്ച് പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ് എസ്.എഫ്്.ഐ, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍.
എന്നാല്‍, മകന്റെ ജോലിയുമായി ബന്ധപ്പെട്ടു സമര്‍ദം ചെലുത്തി തനിയ്‌ക്കെതിരേ മനപൂര്‍വം ആരോപണം ഉന്നയിക്കുകയാണെന്നാണ് നേതാവിന്റെ വാദം. ഏതായാലും പാര്‍ട്ടിയില്‍ പ്രശ്‌നത്തിന്റെ പേരില്‍ രൂക്ഷമായ ചേരിതിരിവു രൂപപ്പെട്ടിരിക്കുകയാണ്."
https://www.facebook.com/Malayalivartha






















