അന്താരാഷ്ട്ര വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും; ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട തായ് സ്‌മൈല്‍ എയര്‍വേ വിമാനത്തില്‍ നടന്നത് ഞെട്ടിക്കുന്ന കാര്യം

വിമാനങ്ങളിൽ ഒത്തിരിയേറെ വ്യത്യസ്ത സംഭവങ്ങൾ വൈറലായി മാറാറുണ്ട്. ചിലതൊക്കെ രസകരമാണെങ്കിലും ചിലത് വലിയ ആശങ്കകൾക്ക് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു സംഭവം വൈറലായി മാറുകയാണ്. അന്താരാഷ്ട്ര വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നതായി റിപ്പോർട്ട്. ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട തായ് സ്‌മൈല്‍ എയര്‍വേ വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതായത് രണ്ടു യാത്രക്കാര്‍ തമ്മില്‍ ആദ്യം വാക്കുതര്‍ക്കത്തിലാണ് തുടങ്ങിയതെങ്കിലും പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഇവരില്‍ ഒരാളുടെ സുഹൃത്തുക്കളും സംഘര്‍ഷത്തിന്റെ ഭാഗമായി. എയര്‍ ഹോസ്റ്റസും മറ്റു യാത്രക്കാരും ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. തര്‍ക്കം മുറുകിയതിന് പിന്നാലെ ഒരാള്‍ മറ്റേയാളോട് കൈ താഴ്ത്താന്‍ പറയുന്നുമുണ്ട്. പിന്നാലെ മറ്റേയാളുടെ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. അതേസമയം യാത്രക്കാര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കാരണം വ്യക്തമല്ല എന്നതാണ്.
https://www.facebook.com/Malayalivartha






















